ബാഴ്‌സയ്ക്ക് അടിതെറ്റി; ചാമ്പ്യന്‍സ് ലീഗിനു പിന്നാലെ കോപ്പയും നഷ്ടം
May 26, 2019, 13:52 IST
മഡ്രിഡ്: (www.kasargodvartha.com 26.05.2019) ചാമ്പ്യന്‍സ് ലീഗിനു പിന്നാലെ കോപ്പ ഡെല്‍റേ കിരീടവും ബാര്‍സലോണയ്ക്ക് നഷ്ടമായി. ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ വലന്‍സിയക്കെതിരെ 2-1 ഗോളിനാണ് ബാര്‍സലോണ പരാജയപ്പെട്ടത്. ഇതോടെ സ്പാനിഷ് ഫുട്‌ബോളില്‍ 'ആഭ്യന്തര ഡബിള്‍' സ്വപ്നവുമായിറങ്ങിയ ബാര്‍സിലോണ സ്വപ്‌നം സാക്ഷാത്കരിക്കാനായില്ല. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന വലന്‍സിയക്കെതിരെ 73 മിനുട്ടില്‍ മെസിയുടെ ഒരു ഗോള്‍ മാത്രമാണ് ബാര്‍സലോണയ്ക്കായി പിറന്നത്.
കെവിന്‍ ഗമെയ്‌റോ (21), റോഡ്രിഗോ (33) എന്നിവരാണ് വലന്‍സിയക്കു വേണ്ടി ഗോള്‍ വല കുലുക്കിയത്. സ്പാനിഷ് ലീഗില്‍ ചാമ്പ്യന്‍മാരായ ബാര്‍സ, കോപ്പ ഡെല്‍ റേയിലും വിജയിച്ച് ചാമ്പ്യന്‍സ് ലീഗ് തോല്‍വിയുടെ നിരാശ മറക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ വലന്‍സിയയുടെ അട്ടിമറി ജയം ബാര്‍സലോണ ആരാധകരെയും ഞെട്ടിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, News, Football, Barcelona lost their first Copa del Rey final since 2014.