സെഞ്ച്വറിയിൽ ചരിത്രം രചിച്ച അസ്ഹറുദ്ദീന് കാസര്‍കോട്ട് ഉജ്ജ്വല സ്വീകരണം
Jan 25, 2021, 21:26 IST
കാസര്‍കോട്: (www.kasargodvartha.com 25.01.2021) സെഞ്ച്വറിയിൽ ചരിത്രം രചിച്ച അസ്ഹറുദ്ദീന് ഉജ്ജ്വല സ്വീകരണം. സയ്യിദ് മുശ്താഖലി ടി20 ക്രികെറ്റ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ വേഗതയേറിയ രണ്ടാം സെഞ്ച്വറിയും ടി20യില്‍ കേരളത്തിന് വേണ്ടി ആദ്യ സെഞ്ച്വറിയും ഇതിലൂടെ മിന്നും വിജയവും നേടി ഇന്ത്യന്‍ ക്രികെറ്റില്‍ കാസര്‍കോടിന്റ അഭിമാനമായ മുഹമ്മദ് അസ്ഹറുദ്ദീന് ജന്മനാട്ടിലാണ് ഉജ്വല സ്വീകരണം ഒരുക്കിയത്.
തിങ്കളാഴ്ച ഉച്ചയോടെ മംഗളൂരു എയര്‍പോര്‍ടില്‍ വന്നിറങ്ങിയ അസ്ഹറുദ്ദീനെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സ്വീകരിച്ചു. പിന്നീട് കാസര്‍കോട് താളിപ്പടുപ്പില്‍ നിന്ന് ജന്മനാടായ തളങ്കരയിലേക്ക് സ്വീകരിച്ചാനയിച്ചു.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ടി ഇ അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. അസ്ഹറുദ്ദീന് ആദ്യകാലത്ത് കളിച്ചു വളര്‍ന്ന തളങ്കര ടി സി സി - ടാസ് കമിറ്റികളുടെ നേതൃത്വത്തില്‍ പൗര സ്വീകരണം ഒരുക്കിയിട്ടുണ്ട്.
Keywords: Kerala, News, Kasaragod,Thalangara,Welcome ceremony,cricket,Sports,Cricket Tournament,Top-Headlines, Azharuddin, who made history in the century, was given a warm welcome in Kasaragod.
< !- START disable copy paste -->