ഈ റെക്കോര്‍ഡ് ഇനിയാര്‍ക്കും തകര്‍ക്കാനാവില്ല; അഭിമാന നേട്ടവുമായി രഞ്ജി താരം കാസര്‍കോട്ടെ അസ്ഹറുദ്ദീന്‍
Oct 11, 2017, 11:46 IST
തിരുവനന്തപുരം: (www.kasargodvartha.com 11.10.2017) ഇനിയാര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോര്‍ഡ് സ്വന്തമാക്കി അഭിമാന നേട്ടവുമായി കേരള രഞ്ജി താരം കാസര്‍കോട്ടെ അസ്ഹറുദ്ദീന്‍. അന്താരാഷ്ട്ര ക്രിക്കറ്റ് ഭൂപടത്തില്‍ ഇടംപിടിച്ച തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആദ്യമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അര്‍ദ്ധ സെഞ്ചുറി നേടുന്ന താരം എന്ന നേട്ടമാണ് അസ്ഹറുദ്ദീന്‍ കരസ്ഥമാക്കിയത്.
കേരള- ഝാര്‍ഖണ്ഡ് രഞ്ജി ട്രോഫി മത്സരത്തിലാണ് കേരളതാരം മുഹമ്മദ് അസ്ഹറുദ്ദീന്‍ ഈ നേട്ടം കരസ്ഥമാക്കിയത്. ആദ്യം ഝാര്‍ഖണ്ഡാണ് ബാറ്റ് ചെയ്തതെങ്കിലും അവരുടെ താരങ്ങള്‍ക്കാര്‍ക്കും അര്‍ദ്ധസെഞ്ചുറി നേടാന്‍ സാധിച്ചില്ല. 66 പന്തില്‍ നിന്നും 51 റണ്‍സാണ് മത്സരത്തില്‍ തളങ്കര സ്വദേശി അസ്ഹറുദ്ദീന്‍ നേടിയത്. രണ്ടു സിക്‌സറുകളും ആറ് ഫോറുകളും അടങ്ങുന്നതായിരുന്നു അസ്ഹറുദ്ദീന്റെ ഇന്നിംഗ്‌സ്.
മത്സരത്തില്‍ കേരളം ഒമ്പത് വിക്കറ്റിന് വിജയം നേടിയിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്റെ രഞ്ജി ട്രോഫിയിലെ നാലാം അര്‍ദ്ധ സെഞ്ചുറിയായിരുന്നു ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേത്. ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഒരു ടി-ട്വന്റി മത്സരം നവംബര്‍ ഏഴിന് ഇതേ സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരമായിരിക്കും അത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Kasaragod, cricket, Sports, Thiruvananthapuram, Azharuddin got record in Ranji trophy match