ഫുട്ബോള്‍ കളിക്കിടെ സംഘര്‍ഷം: അക്രമത്തില്‍ 3 പേര്‍ക്ക് പരിക്ക്; ആശുപത്രി പരിസരത്ത് കൂടിനിന്നവര്‍ക്ക് നേരെ പോലീസ് ലാത്തി വീശി
Feb 5, 2017, 20:59 IST
കോട്ടിക്കുളം: (www.kasargodvartha.com 05.02.2017) കോട്ടിക്കുളം ടൗണിന് സമീപത്തെ ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കളനാട് കട്ടക്കാലിലെ സൈനുദ്ദീന്റെ മകന് സഫ്നാസ് (16), കീഴൂരിലെ സത്താറിന്റെ മകന് മുഹമ്മദ് ഉനൈസ് (15), കട്ടക്കാലിലെ ശാഫിയുടെ മകന് സാജിദ് (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കോട്ടിക്കുളം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. ആതിഥേയരായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോട്ടിക്കുളവും എഫ്സി കട്ടക്കാലും തമ്മിലാണ് ഞായറാഴ്ച മത്സരം നടന്നത്. ആദ്യപകുതിയില്‍ ഒരു ഗോളിന് കട്ടക്കാല്‍ മുന്നിലായിരുന്നു. രണ്ടാമതും കട്ടക്കാല്‍ ഗോളടിച്ചപ്പോള്‍ ഗോളിയെ തള്ളിവീഴ്ത്തിയാണ് ഗോളടിച്ചതെന്ന് ആരോപിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
സംഘാടകരും മറ്റും ചേര്‍ന്ന് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ എഫ്സി കട്ടക്കാല്‍ ടീം അംഗങ്ങള്‍ പറയുന്നു. പരിക്കറ്റവരെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി പരിസരത്ത് തടിച്ച് കൂടിയവര്‍ക്ക് നേരെ പോലീസ് ലാത്തിവീശി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Football tournament, Assault, Attack, Injured, Top-Headlines, Kottikulam, Sports, Club, Kalanad, Police, FC Kattakkal, Assault in Football tournament: 3 Injured