ടീം അമാസ്‌ക് 'സോക്കര്‍ ലീഗ് 2016' ട്രോഫി കൈമാറി
Sep 22, 2016, 10:00 IST
സന്തോഷ് നഗര്‍: (www.kasargodvartha.com 22/09/2016) ടീം അമാസ്‌ക് 'സോക്കര്‍ ലീഗ് 2016' സെപ്റ്റംബര്‍ 24 ന് തുടങ്ങും. ടൂര്‍ണമെന്റിന്റെ ട്രോഫി ടീം അമാസ്‌ക് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ശാഫി കെ എ, യു എ ഇ അമാസ്‌ക് പ്രതിനിധി മുഹമ്മദ് 786 ന് കൈമാറി.
ഖത്തര്‍ അമാസ്‌ക് ചെയര്‍മാന്‍ റഷീദ് ഖത്തര്‍, യു എ ഇ പ്രതിനിധികളായ അലി കെ ആര്‍ എസ്, മന്‍സൂര്‍ ബേര്‍ക്ക, ടീം അമാസ്‌ക് ജോയിന്റ് കണ്‍വീനര്‍ താഹിര്‍ എം കെ മറ്റു ക്ലബ്ബ് ഭാരവാഹികള്‍, ഹൈപവര്‍ അംഗങ്ങള്‍, സൈബര്‍വിംഗ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പരിപാടിയുടെ പരിപൂര്‍ണ വിജയത്തിനായി മൂന്നംഗ കമ്മിറ്റിയെ നിയമിച്ചു. താഹിര്‍ എം കെ, ജസീം, ബാത്തിഷ എന്നിവരാണ് അംഗങ്ങള്‍.
Keywords : Club, Football, Sports, Trophy, Team Amasc Soccer League.
പരിപാടിയുടെ പരിപൂര്‍ണ വിജയത്തിനായി മൂന്നംഗ കമ്മിറ്റിയെ നിയമിച്ചു. താഹിര്‍ എം കെ, ജസീം, ബാത്തിഷ എന്നിവരാണ് അംഗങ്ങള്‍.
Keywords : Club, Football, Sports, Trophy, Team Amasc Soccer League.