മഞ്ചേശ്വരം കബഡിയുടെ ലഹരിയില്‍; ഓള്‍ ഇന്ത്യ കബഡി ടൂര്‍ണമെന്റ് 4 മുതല്‍
Apr 2, 2014, 20:24 IST
കാസര്‍കോട്: (www.kasargodvartha.com 02.04.2014) സംസ്ഥാന കബഡി അസോസിയേഷന്റെ സഹകരണത്തോടെ ജവാനി ദിവാനി ഫ്രണ്ട്‌സ് ക്ലബ്ബ് ഉദ്യാവാരത്തിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ ഇന്ത്യ എ ഗ്രേഡ് പുരുഷ കബഡി ടൂര്‍ണമെന്റ് ഏപ്രില്‍ നാല്, അഞ്ച്, ആറ് തീയ്യതികളില്‍ തുഞ്ചൂത്തൂര്‍ പഴയ ആര്‍.ടി.ഒ മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യയിലെ പ്രശസ്ത കബഡി ടീമുകളായ എയര്‍ഫോഴ്‌സ് ഡല്‍ഹി, ഇ.എം.എ ഭോപ്പാല്‍, റെഡ് ആര്‍മി ഡല്‍ഹി, ബര്‍ത്ത് ഫ്രണ്ട് തമിഴ്‌നാട്, സോനാബല്‍ ഉത്തര്‍പ്രദേശ്, എയര്‍ഇന്ത്യ മുംബൈ, കേരള സ്റ്റേറ്റ് ടീം, മഹേന്ദ്ര ആന്റ് മഹേന്ദ്ര മഹാരാഷ്ട്ര, ആര്‍.സി.എഫ് മഹാരാഷ്ട്ര, വിജയ ബാങ്ക് ബാംഗ്ലൂര്‍, ദേന ബാങ്ക് മുംബൈ, സ്റ്റേറ്റ് ബാങ്ക് മൈസൂര്‍, ആന്ദ്ര ബാങ്ക് ഹൈദരാബാദ്, എച്ച്.എ.എല്‍ ബാംഗ്ലൂര്‍ തുടങ്ങി 16 ഓളം ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
ഒന്നാം സ്ഥാനക്കാര്‍ക്ക് ഒരുലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 70,000 രൂപയും മൂന്നും നാലും സ്ഥാനക്കാര്‍ക്ക് 30,000 രൂപ വീതം നല്‍കും. നാലിന് വൈകുന്നേരം അഞ്ച് മണിക്ക് കര്‍ണാടക ആരോഗ്യമന്ത്രി യു.ടി ഖാദര്‍ ടൂര്‍ണമെന്റ ഉദ്ഘാടനം ചെയ്യും. പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
ആറിന് കര്‍ണാടക വനംവകുപ്പ് മന്ത്രി ബി. രമാനാഥ റൈ മുഖ്യാതിഥിയായിരിക്കും. സിനിമാ താരങ്ങളും ചടങ്ങില്‍ പങ്കെടുക്കും. 5,000 പേര്‍ക്ക് ഇരുന്ന് കളികാണാന്‍ കഴിയുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. അഞ്ച്, ആറ് തീയ്യതികളില്‍ നടക്കുന്ന മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേഷണം ചെയ്യും.
ഐ.പി.എല്‍ മാതൃകയില്‍ കബഡി ടൂര്‍ണമെന്റ് നടത്താനും സ്റ്റാര്‍ സ്‌പോര്‍ട്‌സ് കബഡി അസോസിയേഷനെ സമീപിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ കാസര്‍കോട്ട് 41-ാമത് അഖിലേന്ത്യ ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പും നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് എം. സുധീര്‍ കുമാര്‍, എന്‍.പി ഇസ്മാഈല്‍, എ.കെ.എം അഷ്‌റഫ്, പ്രവീണ്‍ കുഞ്ചത്തൂര്‍, ഹമീദലി കുഞ്ചത്തൂര്‍, ദീപക് കുഞ്ചത്തൂര്‍, മുസ്തഫ ഉദ്യാവാരം, ഷബീര്‍ ഉദ്യാവാരം എന്നിവര്‍ പങ്കെടുത്തും.
Keywords : Kasaragod, Kerala, Kabadi-tournament, Manjeshwaram, Sports, Press meet, All India, Jawani Diwani.

Also Read:
സീരിയല്‍ നടിയെ പീഡിപ്പിച്ചതിന് 3പേര്‍ക്കെതിരെ കേസെടുത്തു; നടിയുടെ വീട്ടിലെ അവസ്ഥ ദയനീയം
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍