Wedlock | വീണ്ടും വിവാഹിതനായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി! തരംഗമായി താരത്തിന്റെ സമൂഹമാധ്യമ പോസ്റ്റ്
16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒളിച്ചോടുകയായിരുന്നു.
വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
രമേഷ് പിഷാരടി അടക്കം വഴക്ക് പറഞ്ഞുവെന്ന് താരം.
കൊച്ചി: (KasargodVartha) നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. കാര്യം കണ്ട് ആരും ഞെട്ടണ്ട. മക്കളെ സാക്ഷിയാക്കി ധര്‍മജന്‍ ബോള്‍ഗാട്ടി തന്റെ ഭാര്യ അനൂജയ്ക്കാണ് വീണ്ടും താലി ചാര്‍ത്തിയത്. വിവാഹം നേരത്തെ രെജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്.
ആദ്യം ഒരു ക്ഷേത്രത്തില്‍വെച്ചാണ് വിവാഹം നടത്തിയതെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് താരം വ്യക്തമാക്കി. 'ഞങ്ങള്‍ 16 വര്‍ഷം മുന്‍പ് ഒളിച്ചോടിയ ആള്‍ക്കാരാണ്. എന്റെ നാട്ടിലെ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടത്തിയത്. രജിസ്‌ട്രേഷന്‍ ചെയ്തിരുന്നില്ല. കുട്ടികള്‍ ഒരാള്‍ ഒന്‍പതിലും മറ്റേയാള്‍ പത്തിലുമായി. അവരുടെ സാന്നിധ്യത്തില്‍ കല്യാണം കഴിച്ചുവെന്ന് മാത്രമല്ല, രേഖയുമായി'- ധര്‍മജന്‍ പറഞ്ഞു.
ആരെയും അറിയിക്കാതെ, സാക്ഷികളെ മാത്രം വിളിച്ച് വിവാഹം നടത്തുകയായിരുന്നു. എന്നാല്‍ പിന്നീട് പലരും അറിഞ്ഞുവന്നതാണെന്നും ധര്‍മജന്‍ പറഞ്ഞു. വിവാഹിതനാകുന്ന കാര്യം താരം സമൂഹ മാധ്യമത്തിലും പങ്കുവെച്ചിരുന്നു. എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നുവെന്ന വിവാഹവാര്‍ഷിക ദിനത്തിലെ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ കുറിപ്പിന്റെ തുടക്കം ഇങ്ങനെയായിരുന്നു. ആദ്യ വരി കണ്ട് ഞെട്ടിയവരൊക്കെ പിന്നെ ചിരിച്ച് കാണണം. കാരണം വരനാരാണെന്ന് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
'എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരന്‍ ഞാന്‍ തന്നെ. മുഹൂര്‍ത്തം 9.30 നും 10.30 നും ഇടയില്‍ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം'- എന്നാണ് ധര്‍മജന്‍ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഫേസ്ബുകില്‍ കുറിച്ചത്. ഇതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തതില്‍ രമേഷ് പിഷാരടി അടക്കം വഴക്ക് പറഞ്ഞുവെന്നും ധര്‍മജന്‍ പറഞ്ഞു.
താരത്തിന്റെ പോസ്റ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്. പിന്നാലെ താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. 'ഇടയ്ക്കിടയ്ക്ക് പെണ്ണ് കെട്ടണം എന്ന് തോന്നുന്ന ആളുകള്‍ ധര്‍മ്മജനെ കണ്ടു പിടിക്കട്ടെ, കൊള്ളാം മോനെ നിന്നെ ഞാന്‍ നിരുത്സാഹപ്പെടുത്തുന്നില്ല' എന്നൊക്കെയായിരുന്നു ചില കമന്റുകള്‍. വിവാഹവാര്‍ഷിക ആഘോഷത്തിന്റെ ഭാഗം കൂടിയായിരുന്നു ഇരുവരുടേയും 'രണ്ടാം വിവാഹം'.