ശബരിമല ധര്‍മ്മശാസ്താവ് ഉറങ്ങുന്നത് യേശുദാസിന്റെ 'ഹരിവരാസനം' കേട്ടല്ല, ഇത് പാടുന്നത് മേല്‍ശാന്തിമാര്‍: ദേവസ്വം പ്രസിഡന്റ്
May 9, 2018, 11:00 IST
പത്തനംതിട്ട:(www.kasargodvartha.com 09/05/2018) ഗായകന്‍ യേശുദാസ് പാടിയ പാട്ട് കേള്‍പ്പിച്ചാണ് ശബരിമലയില്‍ നട അടക്കുന്നത് എന്നത് ആളുകളുടെ തെറ്റിദ്ധാരണ മാത്രമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. മേല്‍ശാന്തിമാരും സഹശാന്തിമാരും ചേര്‍ന്നാണ് നട അടക്കുമ്പോള്‍ ഹരിവരാസനം പാടുന്നത്.
ഈ പാട്ട് യേശുദാസ് പാടിയ സിനിമാ പാട്ടിന്റെ ഈണത്തിലല്ല. ഓരോ വരികളുടെയും അവസാനം സ്വാമി എന്ന് ചേര്‍ത്ത് വേറെ ഈണത്തിലുള്ളതാണ്. അവസാന നാലു വരിയാകുമ്പോള്‍ ഓരോ വിളക്കു വീതം അണച്ച് ശാന്തിക്കാര്‍ പിന്നിലേയ്ക്ക് നടന്ന് മന്ത്രം ചൊല്ലിയാണ് നട അടയ്ക്കുന്നത്.
അവര്‍ പാടുന്ന ഹരിവരാസനത്തില്‍ തെറ്റില്ലെന്നും 'അരി വിമര്‍ദനം' എന്നു തന്നെയാണ് അവരുടെ പാട്ടില്‍ ഉള്ളതെന്നും അതുകൊണ്ടു തന്നെ ഹരിവരാസനം തിരുത്തേണ്ടതില്ലെന്നും പദ്മകുമാര്‍ പറയുന്നു.
നട അടയ്ക്കുമ്പോള്‍ പുറത്തു നിന്നുള്ളവര്‍ക്കു വേണ്ടിയാണ് യേശുദാസ് പാടിയ പാട്ട് കേള്‍പ്പിക്കുന്നത്. ഇത് ശ്രീകോവിലില്‍ കേള്‍ക്കില്ല. ഇന്ത്യയിലെ പ്രമുഖ ഗായകരെ എല്ലാം ഉള്‍പ്പെടുത്തി ഹരിവരാസനം പാടിക്കുന്നതിനെ കുറിച്ചും ആലോചനയുണ്ടെന്ന് പദ്മകുമാര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Pathanamthitta, Kerala, Sabarimala, Religion, Top-Headlines,Harivarasanam in Sabarimala