city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശ്രേഷ്ഠ റമദാൻ സമാഗതമാവുമ്പോൾ

/ അസീസ് പട്ള

(www.kasargodvartha.com 01.04.2020)
പരിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ വിശ്വാസികൾ ലൗകിക സംസർഗ്ഗം പരിമിതപ്പെടുത്തി ആത്മീയ ചൈതന്യം കൈവരിക്കാൻ ഒരുങ്ങുകയാണ്. മാനവരാശിക്ക് സന്മാർഗ്ഗദർശനവും, സത്യാസത്യ വിവേചനവും നീണ്ട ഇരുപത്തിമൂന്ന് വർഷങ്ങളിലൂടെ മാലാഖ ജിബ്രീൽ (റൂഹുൽ അമീൻ) മുഖേന പ്രവാചക പ്രഭു (സ. അ) യിലൂടെ അവതീർണ്ണമായ പരിശുദ്ധ ഖുർആൻ ഇറക്കപ്പെട്ട മാസവുമാണ് ഈ പുണ്യങ്ങളുടെ പൂക്കാലം.

'നിങ്ങൾക്ക് മുമ്പുള്ള സമുദായങ്ങൾക്ക് നാം വ്രതം നിർബന്ധമാക്കിയത് പോലെ നിങ്ങൾക്കും ഈ പരിശുദ്ധ റമദാനിൽ നിർബന്ധമാക്കിയിരിക്കുന്നു', എന്ന ദൈവീക പരാമർശം ഈ പുണ്യമാസത്തെ പരിശുദ്ധ ഖുർആനിൽ ഒന്നുകൂടി ദൃഢപ്പെടുത്തുന്നതു കാണാം. പ്രഭാതം മുതൽ പ്രദോഷം വരെ അന്ന പാനീയങ്ങളും, ഇണയെ പ്രാപിക്കുന്നതും, ദുർനടപ്പും, ദുർവിചാരവും ഒക്കെ ഒഴിവായി ദൈവസ്മരണയിൽ തന്റെ ജീവനോപാതികളിൽ മുഴുകി മറ്റുള്ളവരെ സഹായിച്ചും ദാനം നാൽകിയും കഴിയുന്നതാണ് ഇസ്ലാമിക വ്രതം.

അക്രമം പറയുന്നതും പ്രവർത്തിക്കുന്നതും ഏതൊരുത്തൻ ഉപേക്ഷിച്ചില്ലയോ അവന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതിൽ അല്ലാഹുവിന് ഒരാവശ്യവും ഇല്ല എന്ന പ്രവാചക (സ. അ) വചനം വ്രതാനുഷ്ഠാന ചാര്യയുടെ ഗൗരവം നമ്മെ ഉണർത്തുന്നു.

  
ശ്രേഷ്ഠ റമദാൻ സമാഗതമാവുമ്പോൾ



ഒരു നന്മയ്ക്ക് എഴുപതിനായിരം വരെ പ്രതിഫലവാഗ്ദാനം നൽകി തന്റെ അടിയാറുകൾ സംസ്കൃതരാവാനും ആത്മശുദ്ധി കൈവരിക്കാനും പാപമുക്തരാവാനും അതിബൃഹത്തായ ഒരവസരം ഒരുക്കുകയാണ് കരുണാമയനായ തമ്പുരാൻ. മനുഷ്യൻ തന്റെ ശരീരേച്ഛകളിലെ ദുർവിചാര-വികാരങ്ങളിൽ ആത്മശുദ്ധി കൈവരിക്കാനും തെറ്റു കുറ്റങ്ങളെ സംസ്കാരിച്ചെടുക്കാനും, സൂക്ഷ്മതയുള്ളവരായേക്കാനും വേണ്ടിയത്രേ..

വ്രതശുദ്ധിയിലൂടെ കഴിഞ്ഞകാല തെറ്റുകളിൽ പശ്ചാതാപിച്ചു ആത്മാവിനെ സ്ഫുടം ചെയ്തെടുക്കാൻ ഓരോ വിശ്വാസികൾക്കും കഴിയണം, ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ രണ്ടാമത്തെ, നിർബന്ധിത നമസ്കാരത്തിന് ശേഷം പ്രതിപാദിച്ചിരിക്കുന്നത് അല്ലാഹു നല്കിയ ധന-സമ്പത്തിന് നൽകുന്ന നിർബന്ധിത (സക്കാത്ത്) ദാനത്തെയാണ്, അത് സമ്പത്തിനെ സംസ്കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുമത്രേ, അതേ പ്രക്രിയയാണ് വ്രതത്തിലൂടെ ഓരോ ആത്മാവും സംസ്കരിക്കപ്പെടുന്നത്.

അവസാന പത്തിലെ ഒറ്റയായ രാത്രിയിലെ 'നിർണ്ണിത' രാത്രി എന്ന് അർഥം വരുന്ന ലൈലത്തുൽ ഖദ്റിലാണ് പരിശുദ്ധ ഖുർആൻ അവതീർണമായതെന്ന് അല്ലാഹു ഖുർആനിൽതെന്നെ വ്യക്തമാക്കുന്നു, ആ രാത്രി ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠമാത്രേ. പുണ്യങ്ങൾ കൊയ്യാൻ, ശരാരാശി എൺപത്തിമൂന്നു വയസ്സുവരെയുള്ള പാപ്പക്കറ കഴുകിക്കളയാനും പശ്ചാതാപിച്ചു മടങ്ങാനും ഒരു പക്ഷേ ആ ഒറ്റ രാത്രിയും തുടർന്നുള്ള സച്ചരിത ജീവിതം മുഖേനയും പരലോകമോക്ഷവും സ്വർഗ്ഗീയജീവിതവും സ്രഷ്ടാവിനെ മുഖാമുഖം ദർശിക്കാനും പുണ്യം സിദ്ധിച്ചവരായേക്കാം.

വേനലിന്റെ കാഠിന്യതയിലാണ് വ്രതമാസം എന്നത് വിശ്വാസികൾ കൂടുതൽ കരുതലുകൾ കൈക്കൊള്ളാൻ അനിവാര്യമാക്കുന്നു. കഴിവതും സൂര്യതാപത്തിൽ നിന്നൊഴിഞ്ഞും, ഇഫ്ത്താറിന് കാരക്ക ലഭ്യമല്ലെങ്കിൽ സാധാ വെള്ളവും, അധികം തണുപ്പില്ലാത്ത പഴച്ചാറുകളും, പച്ചക്കറി സൂപ്പും പതിവാക്കുന്നത് നിർജലീകരണം കുറയ്ക്കാൻ സഹായിക്കും. അത്താഴത്തിനു (സഹൂർ) കഴിവതും കട്ടി കുറഞ്ഞ ഭക്ഷണം ഉപയോഗിക്കുന്നതാണ് അഭികാമ്യം, കാഫിയും ചായയും, ടിന്നിലടച്ച ജൂസും കഴിവതും വർജ്ജിക്കുക, (diuretic) പാനീയങ്ങളായതിനാൽ നിർജലീകരണം കൂട്ടും.

Keywords:  Kerala, Article, Ramadan, Prayer, Islam, Ramadan is Coming.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia