city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ടുമുറ്റത്തെ പച്ചക്കറി തോട്ടം; ദേശീയവേദി പ്രവര്‍ത്തകര്‍ നനച്ചുണ്ടാക്കിയത് പച്ചപ്പിന്റെ നല്ലപാഠം

മൊഗ്രാല്‍: (www.kasargodvartha.com 16.05.2020) ലോക്ക്ഡൗണ്‍-റമദാന്‍ കാലയളവില്‍ അടുക്കളയിലേക്കുള്ള പച്ചക്കറികള്‍ സ്വയം അധ്വാനിച്ചുണ്ടാക്കുകയാണ് മൊഗ്രാലിലെ ഒരുകൂട്ടം ദേശീയ വേദി പ്രവര്‍ത്തകര്‍. 'മുറ്റത്തെ മുല്ല 'എന്ന ആശയത്തിലൂടെ നടപ്പിലാക്കിയ ഈ കൃഷി കൂട്ടായ്മ പരക്കെ സ്വാഗതം ചെയ്യപ്പെടുകയാണ്.
വീട്ടുമുറ്റത്തെ പച്ചക്കറി തോട്ടം; ദേശീയവേദി പ്രവര്‍ത്തകര്‍ നനച്ചുണ്ടാക്കിയത് പച്ചപ്പിന്റെ നല്ലപാഠം

ദേശീയ വേദി ഭാരവാഹികളായ മുഹമ്മദ് അബ്കോ, എം എ മൂസ, വിജയകുമാര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് സ്മാര്‍ട്ട്, സൈനുദ്ദീന്‍, എ എം സിദ്ദീഖ് റഹ് മാന്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ തുടങ്ങിയവരാണ് പച്ചക്കറി കൃഷി വീട്ടുകാര്യമായി എടുത്തു വീട്ടുമുറ്റം ഹരിതാഭമാക്കി വിളവെടുക്കുന്നത്. തീര്‍ത്തും ജൈവ രീതിയിലുള്ള കൃഷിയിലൂടെ വിവിധയിനം വാഴത്തൈകള്‍, വെണ്ട, വഴുതന, ചീര, തക്കാളി, പയര്‍, കറിവേപ്പില, മഞ്ഞള്‍, കോവയ്ക്ക, പച്ചമുളക്, വഴുതന, കക്കിരി,പടവല കുമ്പളങ്ങ എന്നിവ ദേശീയവേദി പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ക്കപ്പുറം വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു.
വീട്ടുമുറ്റത്തെ പച്ചക്കറി തോട്ടം; ദേശീയവേദി പ്രവര്‍ത്തകര്‍ നനച്ചുണ്ടാക്കിയത് പച്ചപ്പിന്റെ നല്ലപാഠം

വീട്ടുകാര്‍ക്ക് വിഷരഹിത ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാവുന്നതിനപ്പുറം കാര്‍ഷിക പരിജ്ഞാനവും, ഒരു സംസ്‌കാരവും പുതിയ തലമുറയില്‍ രൂപപ്പെട്ടു വരാന്‍ ഈ കൂട്ടായ്മ വളരെയേറെ സഹായകമായിട്ടുണ്ട്. വിശ്രമമില്ലാതെ ജോലിയില്‍ വ്യാപൃതനാവുക എന്ന ശീലം ജീവിതത്തില്‍ എന്നും കാത്തു സൂക്ഷിക്കുന്ന ദേശീയ വേദി പ്രവര്‍ത്തകരുടെ ഈ കൃഷിത്തോട്ടങ്ങള്‍ ലോക്ക്ഡൗണ്‍-റമദാന്‍ കാലം എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് യുവതലമുറയ്ക്ക് കാണിച്ചുകൊടുത്തും മാതൃകയാവുകയാണ്.

കീടനാശിനി വിമുക്തമായ പച്ചക്കറി എന്ന ആശയത്തില്‍ നിന്നാണ് ഇവര്‍ കൃഷി ചെയ്തു തുടങ്ങിയത്. ഏറ്റവും കുറച്ച് സ്ഥലത്ത് പരമാവധി പച്ചക്കറികള്‍ എങ്ങനെ കൃഷി ചെയ്യാം എന്ന് ഇവര്‍ കാണിച്ചു തന്നു. കോവിഡ് നിയന്ത്രണ കാലയളവില്‍ ഇവര്‍ ഇന്ന് വരെ കടകളില്‍നിന്ന് പച്ചക്കറികള്‍ വാങ്ങിയിട്ടില്ല. ഇവരുടെ വീട്ടുമുറ്റത്ത് വിവിധ പച്ചക്കറി ഇനങ്ങള്‍ സമൃദ്ധമായി വളരുന്നു. കുറേ വിളവെടുത്തു കഴിഞ്ഞു. ചിലത്  വിളവെടുപ്പിനായി തയ്യാറെടുത്തു നില്‍ക്കുന്നു. കുറച്ച് നാളുകള്‍ കൊണ്ടുതന്നെ നൂറുമേനി വിളയിച്ച പച്ചക്കറിത്തോട്ടങ്ങളായി മാറി ഇവരുടെ വീട്ടുമുറ്റങ്ങള്‍.
വീട്ടുമുറ്റത്തെ പച്ചക്കറി തോട്ടം; ദേശീയവേദി പ്രവര്‍ത്തകര്‍ നനച്ചുണ്ടാക്കിയത് പച്ചപ്പിന്റെ നല്ലപാഠം

കൃഷിയേയും, മണ്ണിനെയും സ്‌നേഹിക്കുന്നവര്‍ക്ക് ഒത്തിരി കാര്യങ്ങള്‍ ഇവരില്‍നിന്ന് അറിയാനും സാധിക്കും. വീട്ടുമുറ്റങ്ങള്‍ ജൈവകൃഷി വിപ്ലവം തീര്‍ക്കുമ്പോള്‍ പഴമയെ ഓര്‍ത്തെടുക്കലാണ് പുതിയ കാലത്തെ ട്രെന്‍ഡ്. നാട്ടിന്‍പുറങ്ങളാല്‍ സമൃദ്ധമായ പൈതൃകങ്ങളെ, സംസ്‌കാരങ്ങളെ കൃഷി അറിവുകള്‍ അന്ന്യോന്യം  പങ്കുവെച്ച് ജൈവകൃഷിയുടെ അനന്ത സാധ്യതകള്‍ ആരാഞ്ഞ് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഈ വ്യത്യസ്ത കൃഷിരീതിയിലേക്ക് തിരിയുമ്പോള്‍ ആത്മ നിര്‍വൃതിയോടെ പഴയകാല കാര്‍ഷിക സംസ്‌കാരത്തെ ഒരു ഗ്രാമം തന്നെ ഓര്‍ത്തുപോകുകയാണ്. കൃഷി ഒരു ജീവിതവും, സംസ്‌കാരവുമായിരുന്ന മൊഗ്രാലിന്റ ഭൂതകാലത്തെ ഇന്ന് തമസ്‌കരിക്കപ്പെട്ടു പോകുമ്പോള്‍ ആ നാട്ടു നന്മകളെ മറ്റൊരു രൂപത്തില്‍ തിരിച്ചു കൊണ്ടുവരാനും, നാടിനെ സ്‌നേഹത്തോടെ കോര്‍ത്തിറക്കാനുമുള്ള ശ്രമമായിട്ടാണ് നാട്ടുകാര്‍ ഇതിനെ കാണുന്നത്.

ഒരുകാലത്ത് മൊഗ്രാലിന്റ പ്രധാന കൃഷികളില്‍ ഒന്നായ കോവയ്ക്ക ഇവരുടെയിടയില്‍ നിന്ന് ഇന്നും അന്യമായിട്ടില്ല എന്ന് വിളിച്ചോതുന്നു. പച്ചക്കറി കൃഷിക്കൊപ്പം തന്നെ വിവിധ ഔഷധസസ്യങ്ങളും ഇവര്‍ നട്ടു വളര്‍ത്തിയിട്ടുണ്ട്. വിശ്വസിച്ച മണ്ണ് ചതിക്കില്ലെന്നാണ് ഇവരുടെ അനുഭവം. മണ്ണറിഞ്ഞു അധ്വാനിച്ച പ്പോള്‍ വിളവ് തന്നുവെന്നു ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. കടുത്ത വേനലിലും പച്ചപ്പിന്റെ മനോഹാരിത നിറഞ്ഞതാണ് ഇവരുടെ വീട്ടുമുറ്റങ്ങള്‍. പരീക്ഷണം 100 ശതമാനം വിജയിച്ചതിന്റെ ആഹ്ലാദം ഇവരുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നു. ഇത്രയേറെ സന്തോഷം കൃഷിയിലൂടെ കിട്ടുമെന്ന് ബോധ്യമായത് കൃഷിയെ അടുത്ത് സ്‌നേഹിച്ചപ്പോഴാണ്. തക്കാളിയും, വെണ്ടയും, വഴുതനയും, പച്ചമുളകും വീട്ടുമുറ്റത്ത് ഉണ്ടാക്കാന്‍ ഒരു പ്രയാസവുമില്ല. അതില്‍ നിന്ന് കിട്ടുന്ന സന്തോഷം വിലയേക്കാള്‍ വലുതാണെന്ന് ദേശീയവേദി  പ്രവര്‍ത്തകര്‍ പറയുന്നു. അന്യം നിന്നു പോകുമെന്ന് ആശങ്കപ്പെട്ട ഒരു ജീവിത രീതിയെ ദേശീയവേദി പ്രവര്‍ത്തകര്‍ നാട്ടിന്‍ പുറങ്ങളിലേക്ക്, ഗ്രാമീണ തലങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള താല്‍പര്യമാണ് ഈ കൂട്ടായ്മ പ്രകടിപ്പിക്കുന്നത്.
വീട്ടുമുറ്റത്തെ പച്ചക്കറി തോട്ടം; ദേശീയവേദി പ്രവര്‍ത്തകര്‍ നനച്ചുണ്ടാക്കിയത് പച്ചപ്പിന്റെ നല്ലപാഠം

കൃഷിയെന്നാല്‍ കേവലമൊരു വിതയും, വിളവെടുപ്പുമല്ല, അത് ജീവിത മൂല്യങ്ങളുടെ, നന്മകളുടെ, സംഘബോധത്തിന്റെ ഒരു ജീവിതരീതിയാണ്. മണ്ണും, മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ  കഥയാണ് കൃഷി ജീവിതങ്ങള്‍ക്ക് പറയാനുള്ളത്. വിയര്‍പ്പും, അധ്വാനവും, സംതൃപ്തിയും  ഇത്രത്തോളം പകര്‍ന്നു നല്‍കുന്ന മറ്റൊരു തൊഴില്‍ വേറെയില്ല. വിഷ രഹിത പച്ചക്കറി ഒരു ദേശത്ത് കാര്‍ഷിക വിപ്ലവം സാധ്യമാകുന്ന തരത്തില്‍ പുതു തലമുറയുടെ മനസ്സുകളില്‍ കൃഷി പാഠങ്ങളുടെ വിത്തിറക്കാനുള്ള ശ്രമം കൂടിയാണിത്. മണ്ണിനോട് അടുക്കാനും, വായുവിനോട് ഹൃദയം തുറക്കാനും ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ ഉയര്‍ന്നു വരുമെന്ന പ്രത്യാശയിലാണ് ദേശീയ വേദിയുടെ പ്രവര്‍ത്തകര്‍.


Keywords: Kasaragod, Kerala, News, Mogral, COVID-19, Ramadan, Farming by Desheeya vedi workers

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia