city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാറ്റേ നീ വീശരുതിപ്പോള്‍!

സൂപ്പി വാണിമേല്‍

കാസര്‍കോട് അങ്ങാടിയുടെ മുഖമായിരുന്നു അടുത്ത കാലം വരെ സീതിച്ച എന്ന ത്രയാക്ഷരത്തില്‍ പുല്‍ക്കൊടി പോലും അറിയുന്ന എം.എച്ച്.സീതി എന്ന സഈദ്.അനീസ ബുക്ക് സ്റ്റാളിനൊപ്പം അടഞ്ഞത് തലമുറകള്‍ക്ക് അറിവേകിയ അലമാരകളാണ്.മുബാറക് മസ്ജിദില്‍ നിന്ന് ഉച്ചഭാഷിണി ഉറക്കിനേക്കാള്‍ ഉത്തമം നമസ്‌കാരം എന്ന് അറിയിക്കുമ്പോള്‍ സീതിച്ച പത്രങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തി വിതരണക്കാരെ ഏല്പിക്കുന്ന തിരക്കിലാവും. ഉച്ച തിരിഞ്ഞാല്‍ അനീസ ബുക്ക്സ്റ്റാള്‍ പരിസരം സായാഹ്ന പത്രങ്ങളുടെ നീക്കങ്ങളുടെ തിരക്കിലമരും.അതിനിടയില്‍ ജമാഅത്തെ ഇസ്ലാമി ഏല്‍പിക്കുന്ന ഉത്തരവാദിത്തങ്ങളും. ചെമ്മനാട് ഗ്രാമം വിട്ട് എരുതുംകടവില്‍ ചേക്കേറിയഎം.എച്ച്. സീതിയുടെ റമദാന്‍ ഓര്‍മ്മകളിലൂടെ...

(www.kasargodvartha.com 21.05.2020) കാരക്കച്ചീന്തുമായി വെടിയൊച്ച കാത്തിരിക്കുമ്പോള്‍ മനസ്സ് മന്ത്രിക്കും,കാറ്റേ നീ വീശരുതിപ്പോള്‍. ഇലകളുടെ മര്‍മ്മരം പോലും ആ ശബ്ദം തടയാം.ചന്ദ്രഗിരിപ്പുഴക്കക്കരെ കാസര്‍കോട് നെല്ലിക്കുന്ന്, തളങ്കര പള്ളി പരിസരങ്ങളില്‍ നിന്നുള്ള വെടിയൊച്ച കേട്ടാണ് കുട്ടിക്കാലം നോമ്പുമുറിക്കല്‍.മദിരാശി മെയിലിന്റെ ചൂളം വിളി കേട്ട് നേരം അളന്ന കാലം പ്രമുഖ സാഹിത്യകാരനായിരുന്ന സി.രാഘവന്‍ മാഷ് പറയുമായിരുന്നപോലെ.

ജന്മസ്ഥലമായ ചെമ്മനാട്ട് അന്ന് നാല് പള്ളികളാണ്.ജുമാമസ്ജിദ്,ബടക്കമ്പാത്ത് പുതിയ പള്ളി,കൊളമ്പക്കാല്‍ പള്ളി,ലേസ്യത്ത് പള്ളി. പള്ളികളില്‍ മൈക്ക് ഉണ്ടായിരുന്നില്ല. ഈ ഗ്രാമത്തില്‍ വളരെ വൈകിയാണ് വൈദ്യുതി എത്തിയത്. പരിസരം നിശ്ശബ്ദമാവുന്നതിനാല്‍ സുബ്ഹി,ഇശാ ബാങ്കുകള്‍ കേള്‍ക്കും. കുളങ്ങളായിരുന്നു എല്ലാ പള്ളികളിലും.ഹൗളുകള്‍ എവിടെയും ഉണ്ടായിരുന്നില്ല.അംഗശുദ്ധി വരുത്താന്‍ ആധുനിക സംവിധാനങ്ങള്‍ വന്നിട്ടും ചെമ്മനാട് ജുമാമസ്ജിദ് പരിസരത്തെ കുളംസംരക്ഷിച്ചുപോരുന്നു.

കാറ്റേ നീ വീശരുതിപ്പോള്‍!

പള്ളികളില്‍ അന്ന് കഞ്ഞിയുണ്ടാവും.കുട്ടികള്‍ വന്ന് അത് വീടുകളിലേക്ക് കൊണ്ടുപോവും. വീട്ടില്‍ നിന്ന് പത്തിരി,നെയ്പത്തല്‍, പഴം തുടങ്ങിയവ നോമ്പുതുറക്കായി പള്ളിയില്‍ എത്തിക്കും. വീട്ടിലാണെങ്കിലും കഞ്ഞി തന്നെയാണ് പ്രധാന വിഭവം.ഹോട്ടലുകളില്‍ റവ കുറുക്കിയുണ്ടാക്കുന്ന ബിര്‍ണിഎന്ന നോമ്പ് സ്‌പെഷ്യല്‍ ഐറ്റം ഇന്നത്തേപ്പോലെ അന്നും കിട്ടുമായിരുന്നു.

എന്റെ പത്താം വയസ്സില്‍ അനാഥത്വം സമ്മാനിച്ച് 1953ലാണ് ഉപ്പ വിടവാങ്ങിയത്.അസുഖ ബാധിതനായി കിടപ്പിലായിരുന്നു അദ്ദേഹം.മരിക്കുന്നതിന്റെ തലേ ദിവസം വീട്ടില്‍ അരി വാങ്ങാന്‍ മൂത്താപ്പ ഒരു രൂപ തന്നു.ചെമ്മനാട് കടവ് കടന്ന് കാസര്‍കോട് ടൗണില്‍ സി.ടി.എംന്റെ കടയില്‍ നിന്ന് 15 അണക്ക് മൂന്ന് സേര്‍ അരി വാങ്ങി.ബാക്കിയുള്ള ഒരണക്ക് 16 അയല കിട്ടി.എന്നാല്‍ ഇന്നലെ 400 രൂപയാണ് ഒരു കിലോ അയലക്ക് വില.16അയല ഒന്നര കിലോ വരും.

കാറ്റേ നീ വീശരുതിപ്പോള്‍!


അന്ന് ഞാന്‍ വാങ്ങിയ അരിക്ക് ഇന്ന് 100 രൂപയില്‍ താഴെയേ വരൂ.(ഒരു സേര്‍ 900 ഗ്രാം).ഒരണക്ക് കിട്ടിയ മീനിന് 600 രൂപ! കാലത്തിന്റെ പോക്കേ. 1960 മുതല്‍ '69വരെ ചെമ്മനാട് മദ്‌റസയില്‍ ഉസ്താദായും പരവനടുക്കം പോസ്റ്റ് ഓഫീസിലും ജോലി ചെയ്തു.അക്കാലം ഒരു നാള്‍ നോമ്പെടുത്ത് പെങ്ങളുടെ വീട്ടിലേക്ക് പോവുകയായിരുന്നു.പരവനടുക്കത്ത് നിന്ന് തായന്നൂര്‍ വഴി മേല്‍പ്പറമ്പിലേക്ക്.വഴിമദ്ധ്യേ മഗ്രിബ് ബാങ്ക് വിളിച്ചു.കൈയില്‍ കരുതിയ പഴം കൊണ്ട് നോമ്പ് മുറിച്ചു.അവിടെ വെച്ച് നമസ്‌കാരവും ആരംഭിച്ചു.അവസാന റക്കഅത്തിലെത്തിയപ്പോള്‍ രണ്ടു പേര്‍ മുന്നിലെത്തി.അതിലൊരാള്‍ മേലത്ത് ചന്തു നായരായിരുന്നു.നല്ല മനുഷ്യന്‍.പക്ഷെ, മദ്യപിച്ച് ബഹളം വെച്ചാണ് വരവ്. അവരുടെ സ്ഥലത്താണ് നിസ്‌കാരം. പേടി കാരണം വേഗത്തില്‍ പൂര്‍ത്തിയാക്കി.
കാറ്റേ നീ വീശരുതിപ്പോള്‍!

എഴുന്നേറ്റപ്പോള്‍ ചന്തു നായര്‍ ബ'എന്താ നിറുത്തിയത് ഞങ്ങളെ കണ്ടതോ,തുടര്‍ന്നോളൂ'. തീര്‍ന്നതാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സന്തോഷത്തോടെ പോയി. ഇന്ന് ആര്‍.എസ്.എസ് കേന്ദ്രമാണവിടെ.


കാറ്റേ നീ വീശരുതിപ്പോള്‍!

കാറ്റേ നീ വീശരുതിപ്പോള്‍!

കാറ്റേ നീ വീശരുതിപ്പോള്‍!
 
കാറ്റേ നീ വീശരുതിപ്പോള്‍!


Keywords:  Kasaragod, Article, Ramadan, Top-Headlines, Article about CH Seethi by Soopi Vanimel
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia