city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Maha Shivratri | മഹാശിവരാത്രി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് പരമശിവനില്‍ നിന്ന് അനുഗ്രഹം ലഭിക്കുമെന്നും മുന്‍കാല പാപങ്ങളില്‍ നിന്നും ദുഷ്‌കര്‍മങ്ങളില്‍ നിന്നും മുക്തി നേടുമെന്നും വിശ്വാസം

കൊച്ചി: (KasargodVartha) ഹൈന്ദവരുടെ ഒരു പ്രധാന ആഘോഷമാണ് മഹാശിവരാത്രി. പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഇത്. ലോകമെമ്പാടുമുള്ള ഹൈന്ദവര്‍ ഇത് വിശേഷമായി ആഘോഷിച്ചു വരുന്നു.

കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ ശിവരാത്രി ശിവഭക്തരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഉത്സവമാണ്.
Maha Shivratri | മഹാശിവരാത്രി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് പരമശിവനില്‍ നിന്ന് അനുഗ്രഹം ലഭിക്കുമെന്നും മുന്‍കാല പാപങ്ങളില്‍ നിന്നും ദുഷ്‌കര്‍മങ്ങളില്‍ നിന്നും മുക്തി നേടുമെന്നും വിശ്വാസം

ഈ ഉത്സവം ദേവന്‍മാരുടെ ദേവനായ ശിവന് വേണ്ടി സമര്‍പ്പിച്ചിരിക്കുന്നു. ഈ ദിവസം, ശിവഭക്തര്‍ കഠിനമായ ഉപവാസം അനുഷ്ഠിക്കുകയും വിവിധങ്ങളായ വ്രതാനുഷ്ഠാനങ്ങള്‍ നടത്തുകയും ചെയ്യുന്നു. മഹാശിവരാത്രി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് പരമശിവനില്‍ നിന്ന് അനുഗ്രഹം ലഭിക്കുമെന്നും മുന്‍കാല പാപങ്ങളില്‍ നിന്നും ദുഷ്‌കര്‍മങ്ങളില്‍ നിന്നും മുക്തി നേടുമെന്നുമാണ് വിശ്വാസം.

ശിവരാത്രി വ്രതം എടുത്തു ശിവാരാധന നടത്തുന്നത് ഐശ്വര്യകരവും ദുരിതനാശകരവുമാണ് എന്നാണ് വിശ്വാസം. ശിവരാത്രി ദിവസം മരിച്ചവര്‍ക്ക് വേണ്ടി പിതൃബലി അര്‍പ്പിക്കുന്നത് ഏറ്റവും പുണ്യകരമാണ് എന്നും വിശ്വാസമുണ്ട്. കേരളത്തില്‍ ശിവരാത്രി ദിവസം ഏറ്റവും വിപുലമായ രീതിയിലുള്ള ആഘോഷങ്ങള്‍ നടക്കുന്നത് എറണാകുളം ജില്ലയിലെ ആലുവ ക്ഷേത്രത്തിലാണ്. ആലുവ ശിവരാത്രി മണപ്പുറത്ത് അന്ന് രാത്രി വലിയ രീതിയിലുള്ള ആഘോഷവും പുലര്‍ചെ പിതൃക്കള്‍ക്ക് ബലി തര്‍പ്പണവും നടക്കാറുണ്ട്.

എല്ലാ ശിവ ക്ഷേത്രങ്ങളിലും ശിവരാത്രി ദിവസം വിശേഷ ദിവസമാണ്. ഹൈന്ദവ വിശ്വാസപ്രകാരം ശിവന്റെ രാത്രിയാണ് ശിവരാത്രി അഥവാ ശിവമായ രാത്രി. മംഗളകരമായ രാത്രി എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ശിവരാത്രി നാളില്‍ അതിരാവിലെ ഉണര്‍ന്ന് ശരീരശുദ്ധി വരുത്തി 'ഓം നമശിവായ' ജപിച്ചു ഭസ്മധാരണം നടത്തിയ ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തിയശേഷം വിധിവിദാനത്തിലുള്ള പൂജകള്‍ ക്ഷേത്രത്തില്‍ നടത്തുക. കുളി കഴിഞ്ഞ് ഗായത്രി മന്ത്രം ജപിക്കുന്നതിനൊപ്പം ശിവഗായത്രി ജപിക്കുന്നതും പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതും നല്ലതാണ്. കൂടാതെ ശിവപഞ്ചാക്ഷര സ്തോത്രം, ശിവാഷ്ടകം, ബില്വാഷ്ടകം, ശിവസഹസ്രനാമം, ഉമാമഹേഷ്വര സ്തോത്രം, ശിവപുരാണപാരായണം, പഞ്ചാക്ഷരി മന്ത്രം എന്നിവ ഭക്തിപൂര്‍വം ചൊല്ലണം.

ശിവരാത്രി ദിനത്തില്‍ ശിവന് കറുത്ത എള്ള് സമര്‍പ്പിക്കുന്നത് നല്ലതാണ്. പൂര്‍ണ ഉപവാസമാണ് ശിവരാത്രി ദിനത്തില്‍ അനുഷ്ഠിക്കേണ്ടത്. ഒരുദിവസം മുഴുവനും ഉപവാസം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ ക്ഷേത്രത്തില്‍ നിന്നുള്ള നിവേദ്യമോ കരിക്കിന്‍ വെള്ളമോ പഴമോ കഴിച്ച് വിശപ്പ് ശമിപ്പിക്കാം. മഹാദേവന് ഇഷ്ടപ്പെട്ട വഴിപാട് നല്‍കുന്നതും നല്ലതാണ്.

കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമെല്ലാം ഈ ദിവസത്തിന്റെ പ്രധാനപ്പെട്ട ആചാരങ്ങളാണ്. ശിവലിംഗങ്ങളെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്. വടക്കേ ഇന്‍ഡ്യയിലും നേപാളിലും വിശ്വാസികള്‍ ഈ ദിനത്തില്‍ ഭാങ്ക് ചേര്‍ത്ത് നിര്‍മിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കുന്നു. ശിവന്റെ ഇഷ്ടപാനീയമാണ് അത് എന്നാണ് അവരുടെ വിശ്വാസം.

ശിവരാത്രി ദിനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശിവരാത്രി ദിനത്തില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഭഗവാന്‍ ക്ഷിപ്രകോപിയും അതുപോലെ തന്നെ ക്ഷിപ്രപ്രസാദിയും ആണ്. അതുകൊണ്ട് തന്നെ ഭഗവാനെ ആരാധിക്കുന്നത് കൃത്യമായ രീതിയില്‍ ആണെങ്കില്‍ ഭഗവാന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കുന്നു. നിങ്ങളുടെ മുജ്ജന്‍മ ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടിയും ഭഗവാന്‍ അനുഗ്രഹിക്കുന്നു.

ഹിന്ദു കലന്‍ഡര്‍ പ്രകാരം. എല്ലാ മാസവും 14-ാം ദിവസം അതായത് അമാവാസിക്ക് ഒരു ദിവസം മുമ്പാണ് ശിവരാത്രി ആഘോഷിക്കുന്നത്. യഥാര്‍ഥത്തില്‍ ഒരു വര്‍ഷത്തില്‍ 12 ശിവരാത്രികളുണ്ട്. അതായത് 12 പ്രദോഷങ്ങളുണ്ട്.

ഈ ശിവരാത്രികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മഹാ ശിവരാത്രിയാണ്. ഹിന്ദു ആചാരപ്രകാരം കൃഷ്ണപക്ഷത്തിന്റെ നാലാം ദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഇതിനെ പ്രദോഷം എന്നും വിളിക്കുന്നു.

മറുവശത്ത്, മഹാശിവരാത്രി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ആഘോഷിക്കപ്പെടുന്നതാണ്. ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിന്റെ നാലാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. മഹാശിവരാത്രിയില്‍ വ്രതമനുഷ്ഠിക്കുകയും ആരാധന നടത്തുകയും ചെയ്യുന്നവര്‍ക്ക് എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നാണ് വിശ്വാസം. മഹാശിവരാത്രിയില്‍ ശുഭ മുഹൂര്‍ത്തത്തില്‍ മാത്രമേ ഭക്തര്‍ ഭഗവാനെ ആരാധിക്കാവൂ എന്ന് പറയാറുണ്ട്.

പ്രാധാന്യം

മഹാശിവരാത്രി ദിനത്തിലാണ് പാര്‍വതി ദേവി ശിവനെ വിവാഹം കഴിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ശിവനെയും പാര്‍വതി ദേവിയെയും ആരാധിക്കുന്നവര്‍ക്ക് ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതായി ജീവിതത്തില്‍ ഐശ്വര്യവും ദാമ്പത്യ പ്രശ്നങ്ങള്‍ ഇല്ലാതാവുന്നതിനും സഹായിക്കുന്നുണ്ട് എന്നാണ് വിശ്വാസം. 

അതിനായി ഭാര്യാഭര്‍ത്താക്കന്മാര്‍ മഹാശിവരാത്രി വ്രതം അനുഷ്ഠിക്കണം. ഹൈന്ദവ ആചാരപ്രകാരം മഹാശിവരാത്രിയില്‍ വ്രതം അനുഷ്ഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ആഗ്രഹിച്ച ഭര്‍ത്താവിനെ ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഒരു പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ശിവരാത്രി വ്രതം ആചരിക്കുന്നത് നല്ലതാണ്.

ശിവരാത്രി വ്രതത്തിന്റെ ഫലം

ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതിലൂടെ അത് ഈ ജന്മത്തിലെയും മുന്‍ ജന്മങ്ങളിലെയും പാപങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് സഹായിക്കുന്നുണ്ട്. മഹാശിവരാത്രി ദിനത്തില്‍ ഭക്തര്‍ പൂര്‍ണസമര്‍പ്പണത്തോടെ ശിവനെ ആരാധിക്കേണ്ടതാണ്.

Keywords: Those who observe Maha Shivratri fasting will be blessed by Lord Shiva, Kochi, News, Maha Shivratri, Fasting, Lord Shiva, Blessed, Religion, Temple, Devotees, Couple, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia