city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Shivarathri Fasting | പാര്‍വതി ദേവിയും ശിവനും ഉറങ്ങാതിരുന്ന രാവ്! ശിവരാത്രി വ്രതമെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്

കൊച്ചി: (KasargodVartha) കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ 13-ാം രാത്രിയും 14-ാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഈ വര്‍ഷം മാര്‍ച് എട്ടിനാണ് ശിവരാത്രി എത്തിയിരിക്കുന്നത്. ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിയായ ശിവഭഗവാന് വേണ്ടി പാര്‍വതി ദേവി ഉറക്കമിളച്ച ദിവസമാണ് ശിവരാത്രിയെന്നാണ് ഒരു ഐതീഹ്യം. പര്‍വതി ദേവി ഉറക്കം വെടിഞ്ഞതിനാല്‍ ഇതേ ദിവസം ഉറക്കം വെടിഞ്ഞാണ് ഭക്തരും ശിവരാത്രി ആഘോഷിക്കുന്നത്.

ശിവന്റെ രാത്രിയാണ് ശിവരാത്രിയെന്ന് പറയപ്പെടുന്നു. പാലാഴിമഥനം നടത്തിയപ്പോഴുണ്ടായ കാളകൂടവിഷത്തില്‍ നിന്നും ലോകത്തെ രക്ഷിക്കുന്നതിന് വേണ്ടി ശിവന്‍ അത് പാനം ചെയ്തുവെന്നാണ് ശിവരാത്രിയുമായി ബന്ധപ്പെട്ട ഒരു ഐതീഹ്യം. ആ വിഷം ശിവന്റെ ഉള്ളിലെത്താതിരിക്കാന്‍ പാര്‍വതി ശിവന്റെ കണ്ഠത്തില്‍ പിടിച്ച് ഉറങ്ങാതെയിരുന്നുവെന്നും വിശ്വസിക്കുന്നു.

വ്രത ശുദ്ധിയോടെ ശിവ പൂജകളുമായി ഉപവാസമിരിക്കുന്നതും ഉറക്കമിളയ്ക്കുന്നതും ശിവരാത്രിയുടെ പ്രധാന ആചാരങ്ങളാണ്. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാകുന്നുവെന്നാണ് വിശ്വാസം.

ശിവരാത്രി വ്രതമെടുക്കുന്നത് എങ്ങനെ?

ശിവരാത്രിക്ക് തലേദിവസം തന്നെ വീട് മുഴുവനും കഴുകിത്തുടച്ച് വൃത്തിയാക്കി വയ്ക്കണം. അരി ആഹാരം വര്‍ജിക്കണം. വ്രതം എടുക്കാന്‍ നിശ്ചയിച്ചവര്‍ തലേദിവസം രാത്രി അരിയാഹാരം കഴിക്കാതിരിക്കുന്നതാണ് ഉത്തമം. എന്നാള്‍ ധാന്യങ്ങള്‍ മുഴുവന്‍ ഉപേക്ഷിക്കുന്നവരും ഉണ്ട്. ഉള്ളി, വെളുത്തുള്ളി എന്നിവയും വര്‍ജിക്കണം. പകരം ലഘുവായ എന്തെങ്കിലും ഭക്ഷണം കഴിക്കാം.

ശിവരാത്രി ദിവസം വ്രതം നോക്കുന്നവര്‍ രാവിലെ തന്നെ ഉറക്കമുണര്‍ന്ന് കുളിച്ച് ശുദ്ധിയായി ശിവക്ഷേത്ര ദര്‍ശനം നടത്താം. ശിവരാത്രി ദിനം ശിവലിംഗ പൂജ പ്രധാനമാണ്. ക്ഷേത്രത്തിലെത്തി പാലഭിഷേകം തേനഭിഷേകം, ജലധാര എന്നിവയും ദര്‍ശിക്കണം. ഓം നമ ശിവായ മന്ത്ര ഉരുവിട്ട് ശിവലിംഗത്തെ പൂജിയ്ക്കണം എന്നാണ് വിശ്വാസം.

ശിവക്ഷേത്ര ദര്‍ശനം നടത്തി ക്ഷേത്രത്തില്‍ തന്നെ കഴിഞ്ഞുകൂടുന്നതും ഉത്തമം. പകല്‍ ഉപവാസം നിര്‍ബന്ധമാണ്. ശിവരാത്രി ദിവസം ഉറങ്ങാതിരിക്കുക, വ്രതം നോക്കുക എന്നതെല്ലാം ശിവരാത്രിയുമായി ബന്ധപ്പെട്ട് ആളുകള്‍ അനുഷ്ഠിക്കുന്ന പ്രധാന കാര്യങ്ങളാണ്. പൂര്‍വികരുടെ ബലി പൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം.

എന്നാല്‍ രണ്ടുതരത്തില്‍ വ്രതമെടുക്കാം. ഉപവാസവും ഒരിക്കലും. ഉപവാസം എന്നാല്‍ ഒന്നും ഭക്ഷിക്കാതിരിക്കലാണ്. എന്നാല്‍, ഒരിക്കലില്‍ ഒരുനേരം കുറച്ച് ഭക്ഷണം കഴിക്കാം. ആരോഗ്യപ്രശ്‌നമുള്ളവര്‍ സാധാരണയായി ഒരിക്കലാണ് എടുക്കാറുള്ളത്. സാധാരണ ഒരിക്കലെടുക്കുന്നവര്‍ ക്ഷേത്രത്തില്‍ നിന്നും കിട്ടുന്ന വെള്ളനിവേദ്യമാണ് കഴിക്കാറ്. ഇതും വയര്‍ നിറയും വരെ കഴിക്കരുതെന്ന് പറയുന്നു.

Shivarathri Fasting | പാര്‍വതി ദേവിയും ശിവനും ഉറങ്ങാതിരുന്ന രാവ്! ശിവരാത്രി വ്രതമെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്

ശിവരാത്രി വ്രതം നോല്‍ക്കുന്നവര്‍ പകലും രാത്രിയും ഉറങ്ങരുതെന്നാണ് പറയുന്നത്. ശിവരാത്രിയുടെ പിറ്റേദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും കിട്ടുന്ന തീര്‍ഥം കുടിച്ചുകൊണ്ടാണ് വ്രതം മുറിക്കേണ്ടതെന്നും വിശ്വസിക്കുന്നു.

പാര്‍വതി ദേവിയും ശിവനും ഉറങ്ങാതിരുന്ന ആ രാത്രിയില്‍ ഉറങ്ങാതിരിക്കുകയും രാവും പകലും വ്രതം നോല്‍ക്കുകയും ചെയ്താല്‍ ഐശ്വര്യമുണ്ടാവുമെന്നും ശിവന്റെ വാത്സല്യത്തിന് പാത്രമാവും എന്നുമാണ് വിശ്വാസം. നിരവധി വിശ്വാസികള്‍ ശിവരാത്രി വ്രതം നോല്‍ക്കുകയും ഉറങ്ങാതിരിക്കുകയും ചെയ്യാറുണ്ട്.

Keywords: News, Kerala, Kerala-News, Top-Headlines, Maha Shivaratri, Religion, Fasting Rules, Lord Shiva, Importance, Shivarathri Vratham, Devotional, Divine, Food, Importance of Shivarathri Fasting.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia