നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃക കേന്ദ്രം, ബഹുസ്വര സംസാകാരത്തിന്റെ പ്രതീകം; നാശത്തിന്റെ വക്കില്‍, അധികൃതര്‍ ഇടപ്പെടണമെന്ന് ആവശ്യം
Sep 18, 2019, 19:22 IST
മഞ്ചേശ്വരം:(www.kasargodvartha.com 18/09/2019) നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പൈതൃകകേന്ദ്രമുണ്ട് കേരളത്തിന്റെ വടക്കേയറ്റത്ത്.ബഹുസ്വര സംസ്‌കാരത്തിന്റെ പ്രതീകമായ ജൈനക്ഷേത്രമാണ് സംരക്ഷിക്കപ്പെടാതെ നാശത്തിന്റെ വക്കിലുള്ളത്.
ജൈനമതം ബി സി 310 കാലഘട്ടത്തിലാണ് ഇന്ത്യയില്‍ പ്രധാനമായും ദക്ഷിണേന്ത്യയില്‍ പ്രചാരത്തിലായത്. മൗര്യ ഭരണകാലത്ത് മഗധയിലെ ഭദ്രബാഹുവിന്റെയും ചന്ദ്രഗുപ്ത മൗര്യന്റെയും നേതൃത്വത്തിലാണ് ജൈനമതം പ്രചരിച്ചത്. ചന്ദ്രഗുപ്ത മൗര്യന്റെ ഭരണകാലത്ത് ഏകദേശം പന്ത്രണ്ട് വര്‍ഷത്തോളം കൊടും വരള്‍ച്ചയും ക്ഷാമവും ഉണ്ടായി. ഇതോടെ ജൈന മതാചാര്യനായ ഭദ്രബാഹുവിന്റെ നേതൃത്വത്തില്‍ കര്‍ണാടകയിലെ ശ്രാവണബളഗോളയിലേക്ക് വലിയൊരു വിഭാഗം ജൈന മതസ്ഥര്‍ കുടിയേറ്റം നടത്തിയതായും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഇവിടെ നിന്ന് കേരളത്തിലേക്കും ജൈനമതം പ്രചരിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ജൈനമതസ്ഥര്‍ കുടിയേറി പാര്‍ത്തു. അങ്ങനെയാണ് കേരളത്തിലെ വയനാട് സുല്‍ത്താന്‍ ബത്തേരി, ആലപ്പുഴ,
പെരുമ്പാവൂര്‍, മട്ടാഞ്ചേരി, കാസര്‍കോട് മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ജൈനമതം പ്രചാരത്തിലായത്.
ഇതില്‍ മഞ്ചേശ്വരത്തെ ചതുര്‍മുഖ ബസതി, പാര്‍ശ്വനാഥ ബസതി എന്നിവക്ക് പുറമെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ആലപ്പുഴ, പെരുമ്പാവൂര്‍, മട്ടാഞ്ചേരി തുടങ്ങിയ ഇടങ്ങളില്‍ ജൈനമത ക്ഷേത്രങ്ങളുമുണ്ട്. കര്‍ണാടകയില്‍ പ്രചാരത്തിലുണ്ടായിരുന്നു ജൈനമതം കേരളത്തിന്റെ വടക്കന്‍ ജില്ലവഴി മറ്റിടങ്ങളിലേക്കും പ്രചരിച്ചിരിക്കാം എന്നാണ് കരുതുന്നത്.
കേരളത്തിലെ അതിര്‍ത്തി ജില്ലയായ കാസര്‍കോട് മഞ്ചേശ്വരത്താണ് ജൈനമതം പ്രചാരത്തിലുള്ളത്.മഹാകവി ഗോവിന്ദ പൈയുടെ അഭിപ്രായപ്രകാരം ക്രിസ്തുവര്‍ഷം രണ്ടാം ശതാബ്ദത്തിനിടയ്ക്കാണ് ജൈന മതസ്ഥര്‍ കാസര്‍കോട് ഭാഗത്തേക്ക് കുടിയേറിയത്. ആ കാലഘട്ടത്തില്‍ ഇവിടെ നിരവധി ജൈന രാജവംശങ്ങള്‍ രൂപപ്പെടുകയും ഒട്ടേറെ ജൈനബസതികള്‍ നിര്‍മ്മിക്കപ്പെട്ടതായും പറയുന്നു. പിന്നീട് അധികാരം നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ ജൈനമത വിശ്വാസികളുടെ എണ്ണത്തില്‍ കുറവ് വന്ന് തുടങ്ങി. പിന്നാലെ നിരവധി ജൈന ബസതികള്‍ ഹൈന്ദവ ക്ഷേത്രങ്ങളായി രൂപാന്തരപ്പെട്ടു.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തുളുനാട്ടില്‍ 160 ഓളം ജൈന ബസതികള്‍ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. കാസര്‍കോടിന്റെ സമ്പന്നമായ സംസ്‌ക്കാരത്തിന്റെ പ്രതീകം കൂടിയാണ് ജൈനമതവും. ജാതി വ്യവസ്ഥയെ നിഷേധിക്കുന്ന ഒരു വിശ്വാസവ്യവസ്ഥ എന്ന നിലയില്‍ ജൈനമതം കാസര്‍കോട്ട് സ്വാധീനമുറപ്പിക്കുകയും ഇവിടത്തെ സാംസ്‌ക്കാരികമായ സമന്വയത്തിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.
ഹൊസങ്കടി, മഞ്ചേശ്വരം എന്നിവിടങ്ങള്‍ക്ക് പുറമെ കുമ്പള, കാസര്‍കോട് ഭാഗങ്ങളിലും ജൈനമതത്തിന് വേരുണ്ടായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടിയാണ് ദക്ഷിണ കര്‍ണാടകത്തിലും ഉത്തരകേരളത്തിലും ജൈനമതം ക്ഷയിച്ച് തുടങ്ങിയത് എന്ന് പറയപ്പെടുന്നു.
മഞ്ചേശ്വരം കേന്ദ്രമാക്കി ഭരിച്ചിരുന്ന ബങ്കരരാജാക്കന്മാര്‍ ജൈനമതത്തിന് സംരക്ഷണം നല്‍കിയിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹൊസങ്കടിക്ക് സമീപം കട്ടെ ബസാറിലുള്ള ചന്ദ്രനാഥ സ്വാമി ചതുര്‍മുഖ ക്ഷേത്രം എന്ന ചതുര്‍മുഖ വാതായന ജൈന ക്ഷേത്രം ജൈനമതത്തിന്റെ സ്മാരകമായി ഇന്നും നിലകൊള്ളുന്നു. രണ്ട് നൂറ്റാണ്ട് മുമ്പ് വരം ഈ പ്രചീനക്ഷേത്രത്തിന് ചുറ്റുമുള്ള ഭാഗങ്ങള്‍ ജൈന മതസ്ഥരുടെ അധിവാസ കേന്ദ്രമായിരുന്നു. നാനൂറോളം ജൈന കുടുംബങ്ങള്‍ ഇവിടെ വസിച്ചിരുന്നു. എന്നാല്‍ നിലവില്‍ അഞ്ച് കുടുംബങ്ങള്‍ മാത്രമേ ജൈന മതസ്ഥരായുള്ളൂ.
മഞ്ചേശ്വരത്തിന് പുറമെ കാലിച്ചാംപൊതി, മൂലപ്പള്ളി, ചെറുവത്തൂര്‍, ബന്തടുക്ക, കുണ്ടംകുഴി, കുമ്പള, മധൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ജൈനമത വിശ്വാസികളുണ്ടായിരുന്നതായി പറയുന്നു. പിന്നീട് ഇവര്‍ ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു. അതോടൊപ്പം ജില്ലയിലെ ഒട്ടുമിക്ക ജൈന ദേവാലയങ്ങളും പില്‍ക്കാലത്ത് ഹൈന്ദവ ക്ഷേത്രങ്ങളായി രൂപപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് തന്നെ ജില്ലയിലെ പല ക്ഷേത്രങ്ങളുടെയും നിര്‍മ്മാണ രീതി ജൈന ക്ഷേത്രങ്ങളോട് സാമ്യമുള്ളതാണെന്നും പറയുന്നു.
ആചാരാനുഷ്ഠാനങ്ങളിലും ജീവിത രീതിയിലും ഒരുതരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ബങ്കര മഞ്ചേശ്വരത്തെ ജൈനമത വിശ്വാസികളില്‍ മുതിര്‍ന്നവര്‍ പറയുന്നു. ഇവിടത്തെ ഏറ്റവും മുതിര്‍ന്ന അംഗം 73കാരനായ ധര്‍മ്മരാജ് സ്വാമിയോട് ജൈനമത ആഗമനത്തേയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് ചോദിച്ചാല്‍ ചിരിതൂകി അദ്ദേഹം വിവരിച്ചുതരും നൂറ്റാണ്ടുകളുടെ പെരുമ.
സൂര്യാസ്തമയം കഴിഞ്ഞാല്‍ ജൈന വിശ്വാസികള്‍ ഭക്ഷണം കഴിക്കില്ല. പണ്ട് മുതല്‍ക്കെയുള്ള ആചാരമാണത്. ഒരു ജീവിയെപ്പോലും നോവിക്കരുതെന്ന അടിസ്ഥാന തത്വമാണ് ഇതിന് പിന്നില്‍. സന്ധ്യ കഴിഞ്ഞാല്‍ ഇരുട്ടാകുന്ന മുറക്ക് ഭക്ഷണം കഴിക്കുമ്പോള്‍ പ്രാണിയോ മറ്റോ ഭക്ഷണത്തില്‍ വീഴുമോ എന്ന ഭയം മൂലമാണ് പഴമക്കാര്‍ ഇങ്ങനെ ശീലിച്ചതെന്ന് ധര്‍മ്മരാജ് പറയുന്നു. കൃഷിയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ജൈനമതസ്ഥരുണ്ടെങ്കിലും നിലം കിളക്കുന്ന ജോലികളൊന്നും ഇവര്‍ ചെയ്യില്ല. കാരണം ആയുധം ഉപയോഗിച്ചുള്ള ജോലിക്കിടെ ചെറുജീവികള്‍ക്ക് അപായം സംഭവിക്കുമോയെന്ന ആശങ്കയാണ്. അത്രയ്ക്കും സൂക്ഷ്മമായാണ് ഇക്കൂട്ടര്‍ ജീവിക്കുന്നത്.
ബങ്കരരാജാക്കന്മാരുടെ കാലമാണ് ജില്ലയില്‍ ജൈനമത വിശ്വാസികളുടെ സുവര്‍ണ്ണ കാലമായി പറയുന്നത്. രാജഭരണം നിലച്ചതോടെ മഞ്ചേശ്വരത്തെ ജൈന കുടുംബങ്ങളില്‍ ബഹുഭൂരിഭാഗവും കര്‍ണ്ണാടകയിലേക്ക് തിരിച്ചുപോയി. അതില്‍ അഞ്ച് കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോഴും അവശേഷിക്കുന്നത്. ഇവിടെയുള്ള ജൈന വിഭാഗത്തിന്റെ പഴയ തലമുറ പാരമ്പര്യമായുള്ള അനുഷ്ഠാനങ്ങള്‍ ഇന്നും അതേപടി തുടരുന്നുണ്ട്. എന്നാല്‍ പുതുതലമുറയിലുള്ളവര്‍ തങ്ങളുടെ ആരാധനയൊടൊപ്പം ഹൈന്ദവ വിശ്വാസവും ഇടകലര്‍ത്തുന്നതായി പറയുന്നു. ജൈന മതസ്തരുടെ പ്രധാന ആഘോഷങ്ങളിലൊന്ന് നവരാത്രി ആഘോഷമാണ.് വാഹനപൂജയടക്കമുള്ള ചടങ്ങുകള്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ജൈനക്ഷേത്രത്തില്‍ നടത്തുന്നുണ്ട്.
രാജ്യത്ത് ആകെ നാല് ചതുര്‍മുഖ വാതായന ജൈനക്ഷേത്രങ്ങള്‍ ഉള്ളതില്‍ കേരളത്തിലെ ഏക ക്ഷേത്രമാണ് മഞ്ചേശ്വരത്തേത്. പേര് സൂചിപ്പിക്കുന്നത്‌പോലെ ചതുര്‍മുഖ ക്ഷേത്രത്തിന് നാല് ഭാഗത്തും പ്രവേശന കവാടങ്ങളുണ്ട്. ബസതിയുടെ കേന്ദ്രസ്ഥാനം തീര്‍ത്ഥങ്കര പ്രതിഷ്ഠയുള്ള ശ്രീകോവിലാണ്. തീര്‍ത്ഥങ്കരന്മാരായ ആദിനാഥ, ചന്ദ്രനാഥ, ശാന്തനാഥ, വര്‍ദ്ധമാന മഹാവീരന്‍ എന്നിവരുടെ പ്രതിഷ്ഠ ഇവിടെയുണ്ട്. ക്ഷേത്രത്തോളം പഴക്കമുള്ള കിണറും സമീപത്തുണ്ട്.
വലിയ മതിലിനകത്തായി സ്ഥിതിചെയ്യുന്ന ഈ ജൈന ക്ഷേത്രം പൗരാണികമായ പ്രൗഢി വിളിച്ചോതുന്നു. ചതുര്‍മുഖ ബസതിക്ക് ഏതാനും മീറ്ററുകള്‍ക്കുള്ളിലാണ്് പാര്‍ശ്വനാഥ ബസതിയുള്ളത്. സാധാരണ ജൈന ക്ഷേത്രങ്ങളുടെ നിര്‍മ്മാണ രീതിയില്‍ തന്നെയാണ് ഈ ബസതിയുമുള്ളത്. മുമ്പില്‍ അനേകം സ്തംഭങ്ങളുള്ള വിസ്തൃതമായ നവരംഗവും അതിനപ്പുറത്തായി മണ്ഡപവും ഗോപുരവുമുണ്ട്. ഏക തീര്‍ത്ഥങ്കര പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.
പാര്‍ശ്വനാഥ ബസതിയെ 'ചെട്ടിപ്പതി' എന്നാണ് സമീപവാസികള്‍ വിളിക്കുന്നത്. ജൈനമത വിശ്വാസികളായ ചെട്ടികളുടെ ആരാധനാലയം എന്നത് കൊണ്ടായിരിക്കണം ഇങ്ങനെ വിളിക്കുന്നത്. എന്നാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാര്‍ശ്വനാഥ ബസതി ഇന്ന് നാശത്തിന്റെ വക്കിലാണ്്. പ്രവേശന കവാടം ഒഴികെയുള്ള ഭാഗങ്ങളൊക്കെ തകര്‍ന്നിട്ടുണ്ട്. എന്നാലും ഇപ്പോഴും ചതുര്‍മുഖ ബസതിയിലും പാര്‍ശ്വനാഥ ബസതിയിലും ദിവസവും പ്രഭാത പൂജ നടത്തുന്നുണ്ട്. കര്‍ണ്ണാടക ഉള്ളാളില്‍ നിന്നും വരുന്ന പൂജാരിയാണ് പൂജക്ക് നേതൃത്വം നല്‍കുന്നത്. പുരാതനമായ ഈ ക്ഷേത്രം നവീകരിക്കുന്നതിന് സാധിക്കാത്തതിന്റെ വിഷമത്തിലാണ് ഇവിടുത്തുക്കാര്‍. ജൈനമതസ്ഥരുടെ കുറവും നിത്യവൃത്തിക്ക് പോലും കഴിയാത്ത അവസ്ഥയുമാണ് അതിന് പ്രധാന കാരണം.
അതേസമയം ജൈനമതസ്ഥര്‍ ഏറെയുള്ള കര്‍ണ്ണാടകയിലെ കാര്‍ക്കള, ഉഡുപ്പി, ബെല്‍ത്തങ്ങാടി എന്നിവിടങ്ങളില്‍ നിന്നും ഇവര്‍ക്ക് സഹായം ലഭിക്കുന്നില്ല എന്നതും ക്ഷേത്രങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നു. ഇവിടങ്ങളില്‍ ഏകദേശം നാലായിരത്തില്‍പരം ജൈനമതസ്ഥരുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. കച്ചവടം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവരാണ് ഇവരില്‍ ഏറെയും അതുകൊണ്ട് തന്നെ ക്ഷേത്രങ്ങള്‍ നവീകരിക്കാനോ സ്ഥിരം പൂജാരിയെ നിയമിക്കാനോ ഇവര്‍ക്കാവുന്നില്ല. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതുകൊണ്ട് തന്നെ ഈ രണ്ട് ബസതികളുടെയും അവസ്ഥ ഒറ്റ നോട്ടത്തില്‍ തന്നെ കാണാന്‍ സാധിക്കും.
അംഗബലം കുറഞ്ഞുവരുന്നതും ബന്ധപ്പെട്ടവര്‍ കാട്ടുന്ന അനാസ്ഥയും ജൈന മതസ്ഥരുടെ ഭാവിക്ക് മുന്നിലെ ചോദ്യചിഹ്നമാണ്. കേരളത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചതുര്‍മുഖ ക്ഷേത്രം സംസ്‌കാരത്തിന്റെ പൈതൃകം കൂടിയാണ്. അതുകൊണ്ട് തന്നെ ഇവ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കേണ്ടതുണ്ട്. ഇവിടം നവീകരിച്ച് തീര്‍ത്ഥാടന കേന്ദ്രമോ, വിനോദ സഞ്ചാര കേന്ദ്രമോ ആക്കി നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃക കേന്ദ്രം നിലനിര്‍ത്തണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Manjeshwaram, Kasaragod, Kerala, Religion, Jainism, Temple,Jaina temple in kasaragod was the brink of destruction, authorities need to intervene