ഹജ്ജ് ട്രെയിനര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി മടങ്ങിയെത്തി
Mar 12, 2018, 11:24 IST
കൊണ്ടോട്ടി: (www.kasargodvartha.com 12/03/2018) ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പരിശീലനം നല്‍കാന്‍ രണ്ടു വനിത ട്രൈയിനര്‍മാര്‍ ഉള്‍പ്പടെ 48 പേര്‍ കേന്ദ്ര ഹജ്ജ്കമ്മിറ്റിയുടെ പരിശീലനം കഴിഞ്ഞ് മുംബൈയില്‍ നിന്ന് മടങ്ങിയെത്തി. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുബൈയില്‍ അഖിലേന്ത്യ തലത്തില്‍ നടത്തിയ ഹജ്ജ് ട്രെയിനര്‍മാരുടെ രണ്ടു ദിവസത്തെ പരിശീലന ക്ലാസുകളിലാണ് കേരളത്തില്‍ 48 പേര്‍ പങ്കെടുത്തത്. 600 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി എത്തിയിരുന്നത്.
ഹജ്ജിന് അവസരം ലഭിച്ചവര്‍ക്ക് യാത്രക്കും മുമ്പും യാത്രയിലും ഹജ്ജ് വേളയിലും ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളില്‍ പരിശീലനം നല്‍കുകയാണ് ട്രെയിനര്‍മാരുടെ ലക്ഷ്യം. ഹജ്ജ് കമ്മറ്റിയും സൗദി ഹജ്ജ് കോണ്‍സിലേറ്റും ഒരുക്കുന്ന സൗകര്യങ്ങള്‍, പണം അടക്കല്‍,യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍,ആരോഗ്യ ക്ലാസ്, ഹജ്ജ് പരിശീന ക്ലാസ് തുടങ്ങിയവക്ക് നേതൃത്വം നല്‍കുന്നത് ട്രെയിനര്‍മാരാണ്.
കേരളത്തില്‍ നിന്ന് ഇത്തവണ താമരശേരി, പാലക്കാട് എന്നിവടങ്ങളില്‍ നിന്നുളള രണ്ട് വനിത ട്രെയിനര്‍മാരും പരിശീലന ക്ലാസില്‍ പങ്കെടുത്തു. ഇതിന് പുറെ ഹജ്ജ് അസി.സെക്രട്ടറി അബ്ദുറഹിമാന്‍, ഹജ്ജ് കോ-ഓഡിനേറ്റര്‍ ഷാജഹാന്‍ തുടങ്ങിയവരും സംബന്ധിച്ചു. കേരളത്തിലെ ഹജ്ജ് സേവനങ്ങള്‍ കോ-ഓഡിനേറ്റര്‍ യോഗത്തില്‍ വിശദീകരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Malappuram, Kerala, Top-Headlines, Religion, Hajj, Hajj trainers class, Hujj trainer class completed