city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്തു കൊണ്ട് കുണ്ടാറിന് നറുക്കു വീണില്ല? ഭാഷാ ന്യൂനപക്ഷങ്ങളെ ബി ജെ പിയില്‍ നിന്ന് അകറ്റുമോ?

പ്രതിഭാരാജന്‍

കാസര്‍കോട്ര: (www.kasaragodvartha.com 24.02.2020)  രവീശതന്ത്രി തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. അദ്ദേഹം ബി ജെ പി വിടുകയാണ്. സംഘ്പരിവാറിലേക്ക് മടങ്ങുകയാണ്. പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറെ മോഹിച്ചുവെങ്കിലും തരപ്പെട്ടില്ല. പെട്ടെന്നുള്ള രാജി തീരുമാനത്തിന് കാരണമിതാണ്. ജില്ലയിലെ വടക്കന്‍ മേഖലയിലെ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായിരുന്നു കുണ്ടാറിനുള്ള ചുമതല. പാര്‍ട്ടി മഞ്ചേശ്വരത്ത് നിര്‍ത്തി പരീക്ഷിച്ചു നോക്കി. കൂടുതല്‍ തളര്‍ച്ചയെ നേരിടുകയായിരുന്നു എന്ന് ബോധ്യപ്പെട്ടു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കുണ്ടാറിനു കഴിയുന്നില്ലെന്ന് വിവിധ തെരെഞ്ഞെടുപ്പുകള്‍ ബോധ്യപ്പെടുത്തുന്നു. ആഗ്രഹിച്ച ജില്ലാ നേതൃത്വ സ്ഥാനം കൈവിട്ടു പോകാന്‍ ചിലപ്പോള്‍ അതായിരിക്കണം കാരണം. ജില്ലയിലെ പാര്‍ട്ടിയെ സുരേന്ദ്രനേക്കാള്‍ നന്നായി പഠിച്ചെടുത്ത മറ്റൊരു നേതാവുണ്ടാകാന്‍ തരമില്ലല്ലോ.

മലയാളം വേണ്ടത്ര വശമില്ലാത്ത, ശുദ്ധ മലയാളം സംസാരിക്കുന്നവരെ കണ്ടു കൂടാത്തവര്‍ വസിക്കുന്ന വടക്കിന്റെ ഗ്രാമങ്ങളുണ്ട് കാസര്‍കോട്ട്.  പൂര്‍വ്വാധികം ശക്തിപ്പെടേണ്ടിടത്തൊന്നും പാര്‍ട്ടിക്ക് അതുണ്ടായില്ല. സ്വാധീനമുണ്ടാക്കാന്‍ കുണ്ടാറിനു കഴിയാതെ പോയി. മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പ്, പാര്‍ലമെന്റ് ഫലം എന്നിവ അതാണ് കാണിക്കുന്നത്.

എന്തു കൊണ്ട് കുണ്ടാറിന് നറുക്കു വീണില്ല? ഭാഷാ ന്യൂനപക്ഷങ്ങളെ ബി ജെ പിയില്‍ നിന്ന് അകറ്റുമോ?

ജനസേവനം മുഖ്യ ലക്ഷ്യമാവേണ്ടുന്ന രാഷ്ട്രീയപ്പണിക്ക് ചേര്‍ന്നതല്ല കുണ്ടാറിന്റെ ശൈലിയെന്ന് നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു.  രവീശ തന്ത്രിയുടെ ആധ്യാത്മിക ജീവിതം അതിനു യോചിച്ചതല്ല. ഈ രംഗത്ത് ശോഭിക്കാന്‍ പകരം ഒരു മുഖം കാണാന്‍ കഴിയാതെ വന്നതാകണം വീണ്ടും അഡ്വ. ശ്രീകാന്തിന് തന്നെ ജില്ലാ പ്രസിഡണ്ട് സ്ഥാനമെന്ന നറുക്കു വീഴാന്‍ കാരണം.

ബി ജെ പിക്കകത്ത് സംസ്ഥാനത്തെന്ന പോലെ ജില്ലയിലും സജീവമായ ഗ്രൂപ്പിസമുണ്ട്. വളര്‍ച്ച മുരടിക്കാന്‍ ഇതു കൂടി കാരണമാവുന്നു. പാര്‍ട്ടിക്കിടയില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന ഗ്രൂപ്പിസത്തിനു തടയിടാന്‍ കഴിയാത്തതാകണം ഒരു തവണ കൂടി ശ്രീകാന്തിനു തുണയായത്. കാട്ടു വള്ളി പോലെ ഗ്രൂപ്പുകള്‍ പടര്‍ന്നു കേറിയിരിക്കുകയാണ്. ഗ്രൂപ്പിസം തന്നെയാണ് തന്റെ തെരെഞ്ഞെടുപ്പു തോല്‍വിക്കു കാരണമെന്ന് കുണ്ടാര്‍ തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. ഇനിയും അത് വളര്‍ത്തി കൊണ്ടു പോകാന്‍ താത്പര്യമില്ല. രാജിക്കുള്ള കാരണത്തേക്കുറിച്ച് അഭിമുഖത്തില്‍ കുണ്ടാര്‍ ഇങ്ങനെ വിശദീകരിക്കുന്നു.

ബി ജെ പിക്ക് ഏറെ സ്വാധീനമുണ്ടാകേണ്ട വടക്കന്‍ കാസര്‍കോടിനിടയില്‍ സജീവ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കാന്‍ ജില്ലാ നേതൃത്വത്തിനു ഇതേവരെ സാധിച്ചിട്ടില്ല. സമ്മിശ്ര ഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍ നിന്നും ആരും തന്നെ ഉയര്‍ന്നു വരുന്നില്ല. ബി ജെ പിയുടെ  സംസ്ഥാന നേതൃത്വത്തെ അവര്‍ അംഗീകരിക്കുന്നില്ല. സ്‌കൂളുകളില്‍ പോലും മലയാള ഭാഷാ പഠനത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയാലും സ്വീകരിക്കുന്നില്ല. സി പി എം നേതാവും എം പിയുമായിരുന്ന രാമ്മണ്ണ റായ് ഉയര്‍ത്തി കൊണ്ടു വന്നിരുന്ന മണ്ണിന്റെ മക്കള്‍ വാദത്തില്‍ ഇന്നും ഉറച്ചു വിശ്വസിക്കുന്നവരാണവര്‍. കേരളത്തില്‍ നിന്നും കര്‍ണാടയിലേക്ക് പറിച്ചു നടാന്‍ കലശലായി അവര്‍ ആഗ്രഹിക്കുന്നു.

ആര്‍ എസ് എസിന്റെ കര്‍ണാടക ഘടകത്തിന്റെ സ്വാധീനത്തിലാണ് വടക്കന്‍ കാസര്‍കോട്. ഇവിടുങ്ങളിലേക്ക് ബി ജെ പിയുടെ കേരളഘടകത്തിന്റെ സ്വാധീനമെത്തിക്കുവാന്‍ കഴിയുന്നില്ല. മഞ്ചേശരത്ത് തന്നെ മത്സരിപ്പിച്ചാല്‍ ഭാഷാ ന്യൂനപക്ഷമായ വടക്കന്‍ കാസര്‍കോടിനെ തിരികെ എത്തിക്കാന്‍ തനിക്കു സാധിക്കുമെന്ന് കുണ്ടാര്‍ വാക്കു നല്‍കിയിരുന്നു. അത് അസാധ്യമായതോടെയാണ് സുരേന്ദ്രന്റെ പുതിയ നേതൃത്വം ശ്രീകാന്തിനെ തന്നെ വീണ്ടും നിയമിക്കാന്‍ കാരണം.

മേല്‍ജാതി സവര്‍ണ സ്വഭാവം വെച്ചു പുലര്‍ത്തുന്ന ഇവിടുങ്ങളിലെ ബ്രാഹ്മിണ്‍ സമുദായം അടക്കം തികഞ്ഞ കോണ്‍ഗ്രസ് വശ്വാസികളായി ഇപ്പോഴും തുടരുന്നുണ്ട്. ഇത്തരം മേഖലകളില്‍ ബി ജെ പിക്ക് കടന്നു ചെന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ബ്രാഹ്മിണ്‍ സമുദായാംഗമായിട്ടു പോലും ശ്രീകാന്തിന് അത് സാധ്യമല്ലാതെ വന്നിട്ടുണ്ടെന്ന് ആര്‍ എസ് എസും വിലയിരുത്തിയിരുന്നു. കുണ്ടാറിനെ പരിഗണിക്കണമെന്ന് ആര്‍ എസ് എസ് പറയാനുണ്ടായ കാരണമതായിരുന്നു.

കുണ്ടാറിന് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവരാന്‍ സാധിക്കുന്നില്ലെന്നും, അതിനു മുഖ്യകാരണം അദ്ദേഹത്തിലെ തന്ത്രി സ്ഥാനം തന്നെയാണെന്നും ഇടത്തരം വംശജര്‍ക്കിടയിലും ഹരിജന വിഭാഗങ്ങള്‍ക്കിടയിലും ഇപ്പോഴും കുണ്ടാര്‍ അനഭിമതനാണെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. പരിമിതികള്‍ ഏറെയുണ്ടെങ്കിലും കെ ജി മാരാര്‍, ഉമാനാഥ റാവു തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പഴയ സംഘടനാ നേതൃത്വത്തില്‍ നിന്നും പാര്‍ട്ടിയെ കുറേകൂടി കരുത്തുറ്റതാക്കാന്‍ ശ്രീകാന്തിന് സാധിച്ചിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.

ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളായ കാസര്‍കോട്-മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ജനങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ കുണ്ടാറിനു പകരം മറ്റൊരു മുഖം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ശ്രീകാന്ത് തന്നെ തല്‍സ്ഥാനത്ത് തുടരാട്ടേയെന്നാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. മുമ്പ് എന്നതു പോലെ ഇപ്പോഴും വടക്കന്‍ മേഖലകളില്‍ പാര്‍ട്ടി സംഘാടനത്തിനു നേതൃത്വം നല്‍കാന്‍ തെക്കന്‍ മേഖലയിലെ പ്രര്‍ത്തകരെയാണ് ചുമതലപ്പെടുത്താറുള്ളത്. പുതിയ സാഹചര്യത്തിലും തല്‍സ്ഥിതി തുടരേണ്ടതുണ്ട്. അതു കൊണ്ട് കൂടിയാണ് തെക്കന്‍ മേഖലയിലെ അഡ്വ. ശ്രീകാന്തിനെ തന്നെ സംഘടനാ ചുമതല ഏല്‍പ്പിക്കാന്‍ നേതൃത്വം തയ്യാറായത്.

തന്ത്രി പിന്‍വാങ്ങുന്നതോടെ ഭാഷാ ന്യൂനപക്ഷങ്ങള്‍ ബി ജെ പിയില്‍ നിന്നും അകലുമോയെന്ന ആശങ്കയും പാര്‍ട്ടി നേതൃത്വത്തിനുണ്ട്.

Keywords: Kasaragod, Kerala, news, BJP, Prathibha-Rajan, Politics, Why not select Raveesha Thanthri Kuntar as President of Kasaragod BJP < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia