ഉണ്ണിത്താന്‍ വിജയിച്ചു, വാതുവെച്ച ഐഎന്‍എല്‍ യുവനേതാവ് പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചു
May 24, 2019, 18:18 IST
കാസര്‍കോട്: (www.kasargodvartha.com 24.05.2019) രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉജ്വല വിജയം നേടിയതിനെ തുടര്‍ന്ന് ഐഎന്‍എല്‍ യുവനേതാവ് പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചു. ചെങ്കളയിലെ സിദ്ദീഖ് പാലോത്താണ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
ഉണ്ണിത്താന്‍ വിജയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ സഹപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് സീദ്ദീഖ് പ്രഖ്യാപിച്ചിരുന്നു. കാസര്‍കോട്ട് ഉണ്ണിത്താന്‍ വിജയിച്ചുവെന്ന് അറിഞ്ഞതോടെ സിദ്ദീഖിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ലീഗ് - ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ പരസ്പരം വെല്ലുവിളി നടന്നുവരുന്നതിനിടയിലാണ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി സിദ്ദീഖിന്റെ പ്രഖ്യാപനമുണ്ടായത്.
തമ്മിലടി പോലും പരിഹരിക്കാന്‍ പറ്റാത്ത കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ഒരിക്കലും ജയിക്കില്ലെന്നും സര്‍വെ ഫലങ്ങള്‍ തെറ്റാകുമെന്നും സിദ്ദീഖ് തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ എടുത്തുവെച്ചോളൂ എന്നും സിദ്ദീഖ് വെല്ലുവിളിച്ചിരുന്നു.
Keywords: Kerala, kasaragod, news, INL, Top-Headlines, Politics, UDF, LDF, Chengala, Unnithan's victory: Public activity stopped by INL youth leader.