അഭിമന്യുവിന്റെ മൂന്നാമത് രക്തസാക്ഷി ദിനം വിവിധയിടങ്ങളിൽ എസ്‌എഫ്‌ഐ ആചരിച്ചു
Jul 3, 2021, 16:47 IST
കാസർകോട്: (www.kasargodvartha.com 03.07.2021) എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമിറ്റി അംഗവുമായിരിക്കെ കൊല്ലപ്പെട്ട അഭിമന്യുവിന്റെ മൂന്നാമത് രക്തസാക്ഷി ദിനം എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ആചരിച്ചു. ഏരിയ, ലോകൽ, യൂനിറ്റ് കേന്ദ്രങ്ങളിൽ പുഷ്‌പാർചനയും പതാക ഉയർത്തലും അനുസ്മരണ യോഗങ്ങളും സംഘടിപ്പിച്ചു. ഏരിയാ കേന്ദ്രങ്ങളിൽ വർഗീയ വിരുദ്ധ സദസും നടത്തി.
ഉദുമ ഏരിയാ കമിറ്റി പെരിയാട്ടടുക്കത്ത് നടത്തിയ വർഗീയ വിരുദ്ധ സദസ് ജില്ലാ സെക്രടറി ആൽബിൻ മാത്യുവും നീലേശ്വരം ഏരിയാ കമിറ്റിയുടെ പരിപാടി ജില്ലാ പ്രസിഡന്റ് കെ അഭിരാമും കാഞ്ഞങ്ങാട്ട് ജില്ലാ ജോ. സെക്രടറി ബിപിൻ രാജ് പായവും ഉദ്ഘാടനം ചെയ്തു. കാറഡുക്കയിൽ ജില്ലാ വൈസ് പ്രസിഡന്റ് വിപിൻ കീക്കാനം ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയാ സെക്രടറി മാധവൻ പ്രഭാഷണം നടത്തി.
ചെറുവത്തൂർ കയ്യൂർ ഞണ്ടാടിയിൽ സച്ചിൻ ചായ്യോത്തും പനത്തടി ഏരിയാ കമിറ്റി ചാമുണ്ഡിക്കുന്നിൽ നടത്തിയ പരിപാടി വൈശാഖ് കൊടക്കാടും ബേഡകം ഏരിയാ കമിറ്റി കുറ്റിക്കോലിൽ നടത്തിയ പരിപാടി സച്ചിൻ പനത്തടിയും എളേരി ഏരിയ കമിറ്റിയുടെ ചിറ്റാരിക്കാലിലെ പരിപാടി പി വി ആദർശും തൃക്കരിപ്പൂരിൽ കെ പി രാജീവനും ഉദ്ഘാടനം ചെയ്തു.
എസ്എഫ്ഐ കുമ്പള ഏരിയ കമിറ്റി വർഗീയ വിരുദ്ധ സദസ് സംഘടിപ്പിച്ചു
എസ്എഫ്ഐ കുമ്പള ഏരിയ കമിറ്റി വർഗീയ വിരുദ്ധ സദസ് സംഘടിപ്പിച്ചു
പുത്തിഗെ: ഡിവൈഎഫ്ഐ കുമ്പള ബ്ലോക് സെക്രടറി നാസിറുദ്ദീൻ മലങ്കര ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ഇർശാദ് അധ്യക്ഷത വഹിച്ചു. എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രടറിയേറ്റ് അംഗം ഗോകുൽ കാറഡുക്ക അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കമിറ്റി അംഗം ശ്രീദേവി, ഏരിയ ജോ. സെക്രടറി ആസിഫ്, വൈസ് പ്രസിഡന്റ് ലോച്ചൻ സംസാരിച്ചു. സെക്രടറി തൗഫീൽ അംഗഡിമുഗർ സ്വാഗതം പറഞ്ഞു.
മഞ്ചേശ്വരം: അഭിമന്യുവിന്റെ മൂന്നാം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി എസ് എഫ് ഐ മഞ്ചേശ്വരം ഏരിയ കമിറ്റി നടത്തിയ വർഗീയ വിരുദ്ധ സദസ് ഡിവൈഎഫ്ഐ മഞ്ചേശ്വരം ബ്ലോക് സെക്രടറി അബ്ദുൽ ഹാരിസ് ഉദ്ഘാടനം ചെയ്തു. മഹേഷ് കുമാർ അധ്യക്ഷനായി. സിപിഎം ലോകൽ സെക്രടറി അരവിന്ദ സി, എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് വിനയ് കുമാർ, മഹേഷ് സി, സത്താർ ബള്ളൂർ, ജസീൽ ബേക്കൂർ സംസാരിച്ചു. ശൈലേഷ് സ്വാഗതം പറഞ്ഞു.
< !- START disable copy paste -->
മഞ്ചേശ്വരത്ത് എസ് എഫ് ഐ വർഗീയ വിരുദ്ധ സദസ് സംഘടിപ്പിച്ചു
മഞ്ചേശ്വരം: അഭിമന്യുവിന്റെ മൂന്നാം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി എസ് എഫ് ഐ മഞ്ചേശ്വരം ഏരിയ കമിറ്റി നടത്തിയ വർഗീയ വിരുദ്ധ സദസ് ഡിവൈഎഫ്ഐ മഞ്ചേശ്വരം ബ്ലോക് സെക്രടറി അബ്ദുൽ ഹാരിസ് ഉദ്ഘാടനം ചെയ്തു. മഹേഷ് കുമാർ അധ്യക്ഷനായി. സിപിഎം ലോകൽ സെക്രടറി അരവിന്ദ സി, എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് വിനയ് കുമാർ, മഹേഷ് സി, സത്താർ ബള്ളൂർ, ജസീൽ ബേക്കൂർ സംസാരിച്ചു. ശൈലേഷ് സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, News, Memorial, Remembrance, SFI, Politics, Political party, Ernakulam, College, District, Committee, Udma, CPM, Cheruvathur, Trikaripur, Kumbala, Puthige, DYFI, Manjeshwaram, SFI observed Abhimanyu's third martyrdom on various occasions.