MV Balakrishnan | തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പദവി ഒഴിഞ്ഞ എം വി ബാലകൃഷ്ണൻ മാസ്റ്റർ സിപിഎം ജില്ലാ സെക്രടറിയുടെ ചുമതലയിലേക്ക് തിരിച്ചെത്തി
Updated: May 3, 2024, 21:56 IST
കല്യാശേരിയിൽ റോഡ് ഷോ
കാസർകോട്: (KasaragodVartha) ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ പാർടി ജില്ലാ സെക്രടറിയുടെ ചുമതല ഒഴിഞ്ഞ എം വി ബാലകൃഷ്ണൻ മാസ്റ്റർ സെക്രടറി പദവിയിലേക്ക് മടങ്ങിയെത്തി. തിരഞ്ഞെടുപ്പ് സമയത്ത് അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎക്കായിരുന്നു സിപിഎം ജില്ലാ സെക്രടറിയുടെ ചുമതല നൽകിയിരുന്നത്.
വെള്ളിയാഴ്ച നടന്ന ജില്ലാ കമിറ്റി യോഗത്തിൽ വെച്ചാണ് ബാലകൃഷ്ണൻ മാസ്റ്റർ വീണ്ടും സെക്രടറിയായി ചുമതല ഏറ്റെടുത്തത്. തികഞ്ഞ വിജയപ്രതീക്ഷ വെച്ചുപുലർത്തുന്ന ബാലകൃഷ്ണൻ മാസ്റ്റർ കടുത്ത ചൂടിൽ രണ്ടര മാസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ക്ഷീണം വിട്ടുമാറും മുമ്പാണ് പാർടിയുടെ ഉത്തരവാദിത്തത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.