city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് മുന്നോക്ക ജില്ലയാണ്: മന്ത്രി ഇ ചന്ദ്രശേഖരന്‍

ചട്ടഞ്ചാല്‍: (www.kasargodvartha.com 11.02.2019) എല്ലാ മേഖലകളിലും സജീവമായിക്കൊണ്ടിരിക്കുന്ന, വികസന പാതയില്‍ പുതുവെളിച്ചം വീശുന്ന ജില്ലയായി കാസര്‍കോട് മാറിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച ഗവേഷണ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാസര്‍കോടുകാരുണ്ട്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഐസിജിആര്‍ പോലുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍ ക്ലാസുകള്‍ അഭിനന്ദനാര്‍ഹമാണ്. സൗജന്യമായി നടത്തുന്ന ഇത്തരം പരിപാടികള്‍ ജനങ്ങള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് മുന്നോക്ക ജില്ലയാണ്: മന്ത്രി ഇ ചന്ദ്രശേഖരന്‍

പരിപാടിയില്‍ വെച്ച് ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കളായ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. എം.എന്‍. മുസ്തഫ, പ്രൊഫ. ഡോ. കെ.പി. സുരേഷ് എന്നിവരെ മന്ത്രി ആദരിച്ചു. കോഴ്‌സുകളെക്കുറിച്ചുള്ള ഹാന്‍ഡ് ബുക്കിന്റെ പ്രകാശനവും നടന്നു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി കടവത്ത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.വി. മണികണ്ഠദാസ് സംസാരിച്ചു. രതീഷ് പിലിക്കോട് സ്വാഗതവും കെ.വി. രഘുനാഥന്‍ നന്ദിയും പറഞ്ഞു.

മൂന്ന് സെഷനുകളിലായി മോട്ടിവേഷന്‍, വ്യക്തിത്വ വികാസം, ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളിലെ കോഴ്‌സുകള്‍, കൗണ്‍സിലിംഗ് ക്ലാസുകള്‍ നടന്നു. മുഹമ്മദ് യൂനുസ്, ഷരീഫ് പൊവ്വല്‍, സച്ചിന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

കാസര്‍കോട് മുന്നോക്ക ജില്ലയാണ്: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട് മുന്നോക്ക ജില്ലയാണ്: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട് മുന്നോക്ക ജില്ലയാണ്: മന്ത്രി ഇ ചന്ദ്രശേഖരന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Minister E Chandrasekharan about Kasaragod, chattanchal, Kasaragod, News, Politics, E.Chandrashekharan, Revenue Minister, inauguration, Education, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia