city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജോസ് കെ മാണിയുടെ എൽ ഡി എഫ് പ്രവേശനം; കാസർകോട് ജില്ലയിലെ രാഷ്ട്രീയ രംഗത്ത് കാര്യമായ ചലനം സൃഷ്ടിക്കില്ല

കാസർകോട്: (www.kasargodvartha.com 14.10.2020) കേരള കോൺഗ്രസ് ജോസ് കെ മാണി ഗ്രൂപ്പിൻ്റെ എൽ ഡി എഫ് പ്രവേശനം കാസർകോട് ജില്ലയിലെ രാഷ്ട്രീയ രംഗത്ത് കാര്യമായ ചലനം സൃഷ്ടിക്കില്ലെന്ന് വിലയിരുത്തൽ. 39 വർഷത്തോളമായി യു ഡി എഫ് മുന്നണിയിൽ പ്രവർത്തിക്കുന്ന നേതാക്കളും പ്രവർത്തകരും മാനസികമായി എന്നും ഇടത് വിരുദ്ധ പക്ഷത്ത് നിലയുറപ്പിക്കുന്നവരാണ്.

ജോസ് കെ മാണിയുടെ എൽ ഡി എഫ് പ്രവേശനം; കാസർകോട് ജില്ലയിലെ രാഷ്ട്രീയ രംഗത്ത് കാര്യമായ ചലനം സൃഷ്ടിക്കില്ല


കെ എം മാണി പാർട്ടിയെ നയിച്ചിരുന്നപ്പോൾ പോലും കഴിഞ്ഞ തദ്ദേശ തെരെഞ്ഞടുപ്പിൽ പരപ്പയിൽ ഒരു ബ്ലോക്ക് പഞ്ചായത്തും വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാൽ, കള്ളാർ എന്നീ മലയോര പഞ്ചായത്തുകളിലും മഞ്ചേശ്വരം മീഞ്ചയിലും ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ അംഗത്തെ മാത്രമാണ് വിജയിപ്പിക്കാൻ കഴിഞ്ഞത്. ഈ സീറ്റുകളൊക്കെ തന്നെ കോൺഗ്രസിന് സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിച്ച് വിജയിക്കാൻ കഴിയുന്ന വാർഡുകളാണെന്ന് മലയോരത്തെ ഒരു പ്രമുഖ കേരള കോൺഗ്രസ് നേതാവ് തന്നെ കാസർകോട് വാർത്തയോട് പ്രതികരിച്ചു.

കെ എം മാണിയോടുള്ള സ്നേഹവും ബഹുമാനവും ആദരവും ഒരിക്കലും അദ്ദേഹത്തിൻ്റെ മകനായ ജോസ് കെ മാണിക്ക് യു ഡി എഫിൽ ഉള്ളപ്പോൾ പോലും ലഭിച്ചിരുന്നില്ല. ജോസ് കെ മാണി പിതാവിൻ്റെ തണലിൽ വളർന്ന നേതാവ് മാത്രമാണ്. പാർട്ടി പ്രവർത്തകർക്കിടയിൽ ജോസിന് വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുമില്ല.

കെ എം മാണിയെ എന്നും വേട്ടയാടിയ ഇടത് പക്ഷത്തോടൊപ്പം അദ്ദേഹത്തിൻ്റെ മകൻ പോകുന്നത് അധികാരത്തിന് വേണ്ടി മാത്രമാണെന്ന് ഭൂരിഭാഗം പ്രവർത്തകരും കരുതുന്നു. പി ജെ ജോസഫിനും കാസർകോട്ടെ പാർട്ടിക്കുള്ളിൽ നിർണ്ണായക സ്വാധീനം ഇല്ലെന്നതും യാഥാർത്ഥ്യമാണ്. കെ എം മാണിയുടെ മരണത്തോടെ കേരള കോൺഗ്രസിൻ്റെ പ്രസക്തി തന്നെ ഇല്ലാതായെന്ന വിലയിരുത്തലാണ് പ്രവർത്തകരിൽ പലർക്കും ഉള്ളത്. മാതൃസംഘടന എന്ന നിലയിൽ പലർക്കും ഇപ്പോൾ കോൺഗ്രസിനോട് മാത്രമാണ് മമതയുള്ളത്.

കേരളത്തിൽ ക്രിസ്തീയ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കും ഉന്നതിക്ക്യം വേണ്ടി നിലകൊണ്ടത് കോൺഗ്രസും കെ എം മാണിയുടെ കേരള കോൺഗ്രസും ആണെന്നാണ് മലയോരത്തെ കോൺഗ്രസ് നേതാക്കൾ വെളിപ്പെടുത്തുന്നത്. മലയോര ജനതയ്ക്ക് പട്ടയം നൽകുന്ന വിഷയത്തിലും റബ്ബറിൻ്റെ വില തകർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ഏറ്റെടുത്ത് കാർഷിക മേഖലയുടെ പുരോഗതിക്കായി കെ എം മാണി നടത്തിയ പോരാട്ട പ്രവർത്തനം പലരും ചൂണ്ടിക്കാട്ടുന്നു.

ക്രിസ്തീയ സഭകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കോൺഗ്രസ് സർക്കാരുകൾ നൽകി വന്ന പിന്തുണ ഒരിക്കലും ഇടതുപക്ഷ സർക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും സഭാതർക്കങ്ങളിൽ പോലും ഇടത് മുന്നണി സർക്കാരുകളിൽ നിന്നും നീതിപൂർവ്വമായ സമീപനം ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടുതന്നെ സഭാ വിശ്വാസികളായ കേരള കോൺഗ്രസിൻ്റെ അണികളിൽ പലരും ഇടത് മുന്നണിയുമായുള്ള കൂട്ടുകെട്ടിന് മാനസീകമായി തയ്യാറാകില്ലെന്നുമാണ് കേരള കോൺഗ്രസിലെ ജോസഫ് പക്ഷം പറയുന്നത്.

ജില്ലയിലെ ഭൂരിഭാഗം പ്രവർത്തകരും യു ഡി എഫിനോട് ആഭിമുഖ്യം പുലർത്തുന്നവരാന്നെന്നാണ് യു ഡി എഫ് വിശ്വസിക്കുന്നത്. എന്നാൽ കാസർകോട് ജില്ലയിൽ മാണി ഗ്രൂപ്പിലെ ഭൂരിഭാഗം പ്രവർത്തകരും നേതാക്കളും തങ്ങൾക്കൊപ്പമാന്നെന്നാണ് ജോസ് മാണി പക്ഷത്തുള്ള നേതാക്കൾ വെളിപ്പെടുത്തുന്നത്. തങ്ങളോട് യു ഡി എഫ് നേതൃത്വം കാണിച്ച വഞ്ചന പ്രവർത്തകരെ ബോധ്യപ്പെടുത്താൻ കഴിയുമെന്നാണ് ജോസ് മാണിയെ അനുകൂലിക്കുന്നവർ പറഞ്ഞു.


Keywords: Kasaragod, news, Kerala, LDF, Congress, UDF, Politics, LDF entry of Jose K. Mani; There will be no significant movement in the political arena of Kasargod district

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia