city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആർ എസ് പി വിട്ട അസി. സെക്രടറി കരീം ചന്തേരയും പ്രവർത്തകരും എൻ സി പിയിൽ ചേർന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 31.08.2021) കാസർകോട് ജില്ലയിൽ രണ്ടു പതിറ്റാണ്ടുകാലം ആർ എസ് പി യെ മുന്നിൽ നിന്നു നയിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ജില്ലാ അസിസ്റ്റൻ്റ് സെക്രടറിയായിരുന്ന കരീം ചന്തേരയും സഹ പ്രവർത്തകരും എൻ സി പി യിൽ ചേർന്നു.

 
ആർ എസ് പി വിട്ട അസി. സെക്രടറി കരീം ചന്തേരയും പ്രവർത്തകരും എൻ സി പിയിൽ ചേർന്നു



രണ്ടാഴ്ച മുൻപാണ് കരീം സഹപ്രവർത്തകർക്കൊപ്പം പാർടി വിട്ടത്. കാഞ്ഞങ്ങാട്ട് നടന്ന സ്വീകരണ കൺവൻഷൻ എൻ സി പി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. പി എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

ദിശാബോധമില്ലാത്ത കോൺഗ്രസിന് ബി ജെ പി യെ എതിരിടാൻ കഴിയാത്ത സാഹചര്യത്തിൽ എൻസിപി ഉൾപ്പെടുന്ന പ്രതിപക്ഷ സഖ്യം മൂന്നാം ബദലാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡൻ്റ് അഡ്വ. സി വി ദാമോദരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രടറിമാരായ പി എ റസാഖ് മൗലവി, സുഭാഷ് പുഞ്ചക്കോട്ടിൽ, സംസ്ഥാന നിർവാഹക സമിതി അംഗം സി ബാലൻ, നാഷനൽ സ്റ്റുഡൻ്റ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് പി എ അബ്ദുല്ല, ബെന്നി നാഗമറ്റം പ്രസംഗിച്ചു.

Keywords:  Kerala, Kasaragod, News, Kanhangad, Politics, Political party, NSP, RSP, Kareem Chandera and activists joined NCP.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia