city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആര്‍എസ്എസ് നേതാവിനെ രാഷ്ട്രപതിയാക്കിയാല്‍ രാജ്യത്ത് ഫാസിസ്റ്റ് ഭരണം നിലയുറപ്പിക്കും: കോടിയേരി

തിരുവനന്തപുരം: (www.kasargodvartha.com 22.06.2017) ആര്‍എസ്എസ് നേതാവിനെ രാഷ്ട്രപതിയാക്കിയാല്‍ രാജ്യത്ത് ഫാസിസ്റ്റ് ഭരണം നിലയുറപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആര്‍എസ്എസ് നേതാവിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതിലൂടെ ഫാസിസ്റ്റ് ഭരണം രാജ്യത്ത് കൊണ്ടുവരാനാണ് ബിജെപിയുടെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നമ്മുടെ രാജ്യത്തെ ഭീകരതയിലേക്കാണ് നയിക്കുന്നത്. ജനാധിപത്യം അട്ടിമറിച്ച് പ്രസിഡന്‍ഷ്യല്‍ ഭരണം നടപ്പാക്കാനുള്ള മോഡിയുടെ തീരുമാനത്തിന് ഒപ്പുചാര്‍ത്താനാണ് ആര്‍എസ്എസുകാരനെ രാഷ്ട്രപതിയാക്കുന്നത്. ഡോ. എന്‍ ബാബു രചിച്ച 'ഡോണ്‍ വീണ്ടും ശാന്തമായി ഒഴുകുന്നു' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

ആര്‍എസ്എസ് നേതാവിനെ രാഷ്ട്രപതിയാക്കിയാല്‍ രാജ്യത്ത് ഫാസിസ്റ്റ് ഭരണം നിലയുറപ്പിക്കും: കോടിയേരി


പുസ്തകം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഏറ്റുവാങ്ങി. ചെറിയാന്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഗ്രന്ഥ രചയിതാവ് ഡോ. എന്‍ ബാബു സംസാരിച്ചു. പ്രസാധകന്‍ ഡോ. പി കെ സുകുമാരനെ ആദരിച്ചു. പ്രൊഫ. രാമന്‍പിള്ള സ്വാഗതവും ആര്‍ ഷാജി ശര്‍മ നന്ദിയും പറഞ്ഞു.

Keywords:  Kerala, Thiruvananthapuram, Kodiyeri Balakrishnan, CPM, BJP, LDF, president, India, RSS, Politics, Top-Headlines, news, If RSS leader become president, Fascist regimen will remain in country.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia