city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ വിഷയവും വികസന പ്രശ്‌നവും; സിപിഐ സമ്മേളനത്തില്‍ മന്ത്രിക്ക് വിമര്‍ശനം

കാസര്‍കോട്: (www.kasargodvartha.com 11.02.2018) എന്‍ഡോസള്‍ഫാന്‍ വിഷയവും വികസന പ്രശ്‌നങ്ങളും അടക്കമുള്ള കാര്യങ്ങള്‍ തിങ്കളാഴ്ച രാവിലെ ആരംഭിച്ച സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ചയ്‌ക്കെടുത്തു. എന്‍ഡോസള്‍ഫാന്‍, കാസര്‍കോട് മെഡിക്കല്‍ കോളജ്, കാസര്‍കോട് വികസന പാക്കേജ് തുടങ്ങിയ ജില്ലയിലെ പൊതു വിഷയങ്ങളില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ കൈകൊണ്ട നിലപാടുകളാണ് വിമര്‍ശനത്തിന് വിധേയമായത്.

എം എല്‍ എ ആയിരുന്നപ്പോള്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഉണ്ടാക്കിയ വികസനം മന്ത്രിയായപ്പോള്‍ ഉണ്ടായില്ലെന്നാണ് ഇ ചന്ദ്രശേഖരനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. മലയോര മേഖലയിലെ പ്രതിനിധികളാണ് ഏറെയും വിമര്‍ശനം ഉന്നയിച്ചത്. കാഞ്ഞങ്ങാട് മണ്ഡലത്തിലെ കാഞ്ഞങ്ങാട്- പാണത്തൂര്‍ സംസ്ഥാന പാതയിലുള്ള യാത്ര ക്ലേശം, മലയോര ഹൈവേ നിര്‍മാണം, വെള്ളരിക്കുണ്ട് മിനി സിവില്‍ സ്‌റ്റേഷന്‍, അജാനൂര്‍ തുറമുഖം തുടങ്ങി ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ വൈകുമ്പോള്‍ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ മന്ത്രിക്ക് കഴിയുന്നില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കിനാനൂര്‍ കരിന്തളം, മടിക്കൈ പഞ്ചായത്തുകളില്‍ സോളാര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള സ്ഥലം റവന്യൂ വകുപ്പ് തിരിച്ചെടുത്തതിനെയും പ്രതിനിധികള്‍ ചോദ്യം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും സിപിഎം നേതൃത്വത്തിന്റെയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് മന്ത്രി ഇങ്ങനെ ചെയ്തതെന്ന് ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. തിരിച്ചെടുത്ത സ്ഥലങ്ങളില്‍ വികസന പദ്ധതികള്‍ എത്തിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ കോളജ്, വ്യവസായ പാര്‍ക്ക്, ആയുഷ് ആശുപത്രി തുടങ്ങിയവ മാത്രമാണ് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചത്. ജില്ലയുടെ വികസനത്തിന് ആവശ്യമായ ഇടപെടലുകള്‍ മന്ത്രി നടത്തണമെന്ന് പ്രതിനിധികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. കലക്ട്രേറ്റില്‍ നിവേദനം നല്‍കാനെത്തിയ എന്‍ഡോസള്‍ഫാന്‍ ഇരകളെ മന്ത്രി അവഗണിച്ചുവെന്ന ആരോപണം പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചതായി പ്രതിനിധികള്‍ കുറ്റപ്പെടുത്തി. സിപിഎം ശക്തികേന്ദ്രങ്ങളിലടക്കം പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന സിപിഐ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശവും ചര്‍ച്ചയ്ക്ക് വന്നു. സിപിഎമ്മിന്റെ ഭാഗത്തു നിന്നുള്ള കടന്നാക്രമണങ്ങളെ ചെറുക്കുന്ന കാര്യവും ചര്‍ച്ചാ വിഷയമായി.

പരവനടുക്കം തലക്ലായി പാഞ്ചജന്യം ഓഡിറ്റോറിയത്തിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ വിഷയവും വികസന പ്രശ്‌നവും; സിപിഐ സമ്മേളനത്തില്‍ മന്ത്രിക്ക് വിമര്‍ശനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Minister, CPI, Endosulfan, Conference, Politics, Political party, Endosulfan and Development of Kasaragod discussed in CPI Conference
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia