city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തിലെ ദലിത് പീഡനങ്ങളോട് സിപിഎം മുഖം തിരിക്കുന്നുവെന്ന് ബിജെപി

കാസര്‍കോട്: (www.kasargodvartha.com 10.01.2018) കേരളത്തില്‍ ദലിത് ആദിവാസി വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്താന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. ഭാരതീയ ജനതാ എസ് സി, എസ്ടി മോര്‍ച്ച കളക്‌ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്നും അധസ്ഥിതവര്‍ഗ്ഗങ്ങളുടെ കൂടെയാണെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയാണ് സിപിഎം. മാറിമാറി ഇടത് വലത് മുന്നണികള്‍ 60 വര്‍ഷത്തിലധികമായി കേരളം ഭരിച്ചിട്ടും ആദിവാസികളുടെ ഭൂമിപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന സിപിഎം ഭരിക്കുമ്പോളാണ് ഇന്നും നിരവധി പാവങ്ങള്‍ സുരക്ഷിതമായി അന്തിയുറങ്ങാന്‍ ഒരു തുണ്ട് ഭൂമിക്കായി ഓഫീസുകള്‍ കയറി ഇറങ്ങുന്നത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ പോലും വലിയ രാഷ്ട്രീയ വിവേചനമാണ് ഇടതുപക്ഷം കാണിക്കുന്നത്. ഈ വിഭാഗങ്ങളുടെ അവകാശ നിഷേധകാര്യത്തില്‍ പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ കമ്മീഷനുകള്‍ പോലും ഫലപ്രദമായ ഇടപെടലുകള്‍ നടത്തുന്നില്ല. മറാഠി വിഭാഗങ്ങളെ പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തിയിട്ടും അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ഇപ്പോഴും ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിനായിട്ടില്ലെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ദലിത് പീഡനങ്ങളോട് സിപിഎം മുഖം തിരിക്കുന്നുവെന്ന് ബിജെപി

ഭാരതീയ ജനത എസ് സി, എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എ കെ കയ്യാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് രാമപ്പ മഞ്ചേശ്വരം, സംസ്ഥാന സമിതിയംഗം സരോജ ആര്‍ ബള്ളാല്‍, മഹിളാമോര്‍ച്ച ജില്ലാ അദ്ധ്യക്ഷ പുഷ്പ അമേക്കള, എസ് സി, എസ്ടി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സമ്പത്ത് കുമാര്‍, എച്ച്.ഗോപി, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സുമിത്ത് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, CPM, BJP, Top-Headlines, News, Politics, Political party, District President, Dalit issue: BJP against CPM


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia