കോണ്‍ഗ്രസ് പ്രകോപനമുണ്ടാക്കി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് കോടിയേരി; കാസര്‍കോടിനെ ചുവപ്പിച്ച് സിപിഎം ജില്ലാ സമ്മേളനത്തിന് സമാപനം
Jan 10, 2018, 21:33 IST
കാസര്‍കോട്: (www.kasargodvartha.com 10.01.2018) കാസര്‍കോടിനെ ചുവപ്പിച്ച് സിപിഎം ജില്ലാ സമ്മേളനത്തിന് സമാപനം. കോണ്‍ഗ്രസ് പ്രകോപനമുണ്ടാക്കി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഎം ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനം ചെങ്കളയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരസേനാനിയും മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ എകെജിക്കെതിരെ അപവാദപ്രചരണം നടത്തുന്ന യുവ എംഎല്‍എ വി ടി ബല്‍റാമിനെതിരെ നടപടി സ്വീകരിക്കാതെ സംസ്ഥാനത്ത് പ്രകോപനമുണ്ടാക്കി കലാപം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.
മോദിക്കെതിരെ ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് മോശം പരാമര്‍ശം നടത്തിയ മണിശങ്കര്‍ അയ്യര്‍ക്കെതിരെ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ കെപിസിസി നേതൃത്വം ബല്‍റാമിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ബിജെപിയും കോണ്‍ഗ്രസും എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കോണ്‍ഗ്രസുമായി മുസ്്‌ലിം ലീഗിന് ബന്ധമുള്ളത് കേരളത്തില്‍ മാത്രമാണ്. കോണ്‍ഗ്രസിന്റെ മുസ്്‌ലിംഗളോടുള്ള നയത്തില്‍ പ്രതിഷേധിച്ച് ദേശീയതലത്തില്‍ മുസ്്‌ലിം സമൂഹം കോണ്‍ഗ്രസിനെതിരായ നിലപാടാണ് സ്വീകരിച്ചതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, പി കരുണാകരന്‍ എംപി, എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, സംഘാടകസമിതി ചെയര്‍മാന്‍ സി എച്ച് കുഞ്ഞമ്പു, എ കെ നാരായണന്‍, പി രാഘവന്‍, മുഹമ്മദ് ഹനീഫ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, Conference, Top-Headlines, Political party, Politics, CPM Kasaragod District Conference end < !- START disable copy paste -->
ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, പി കരുണാകരന്‍ എംപി, എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, സംഘാടകസമിതി ചെയര്‍മാന്‍ സി എച്ച് കുഞ്ഞമ്പു, എ കെ നാരായണന്‍, പി രാഘവന്‍, മുഹമ്മദ് ഹനീഫ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, Conference, Top-Headlines, Political party, Politics, CPM Kasaragod District Conference end