സി പി എം - ബി ജെ പി രഹസ്യധാരണ: രാഷ്ട്രീയ സദാചാരത്തിൻ്റെ മരണമണി: ലീഗ്
Jan 10, 2021, 21:56 IST
കാസർകോട്: (www.kasargodvartha.com 10.01.2021) തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം, കാസർകോട് നിയോജക മണ്ഡലങ്ങളിലെ ചില പഞ്ചായത്തുകളിൽ സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ സദാചാരം ബലികഴിച്ച് സി പി എം - ബി ജെ പി കൂട്ട് കെട്ട് വരാനിരിക്കുന്ന അപകടകരമായ രാഷ്ടീയ സാഹചര്യത്തെയാണ് കാണിക്കുന്നതെന്നും ഇതിനെതിരെ മതനിരപേക്ഷവിഭാഗങ്ങളുടെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്നും മുസ്ലിം ലീഗ് ജില്ലാപ്രവർത്തക സമിതി യോഗം കുറ്റപ്പെടുത്തി.
ഏത് അധാർമിക വഴിയിലും അധികാരം ഉറപ്പിക്കുകയെന്ന സി പി എമ്മിൻ്റെ കുത്സിത നീക്കം മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലെ പലയിടങ്ങളിലും ബി ജെ പി ക്ക് വോട് കുറയുകയും ഇതേ സമയം സി പി എമിന് വോട് കൂടിയതും ഇവർ തമ്മിലുണ്ടാക്കിയ രഹസ്യ വോട് കച്ചവടത്തിൻ്റെ ഭാഗമാണെന്നും ഇതിൻ്റെ പ്രത്യുപകാരം അടുത്ത നിയമസഭാതെരഞ്ഞെടുപ്പിൽ തിരിച്ചു ബി ജെ പിക്ക് വോട് നൽകിയായിരിക്കുമെന്നും സംശയിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി.
Keywords: Kerala, News, Kasaragod, Politics, Muslim-league, LDF, CPM, BJP, Top-Headlines, CPM-BJP secret understanding: The death knell of political morality: League.