സി പി എം പ്രവര്‍ത്തകനെ വീട് കയറി ആക്രമിച്ചു; മൂന്ന് പേർക്ക് പരിക്ക്; രണ്ട് ബി ജെ പി പ്രവർത്തകർക്ക് നേരെയും അക്രമം
Sep 25, 2020, 17:38 IST
കുമ്പള: (www.kasaragodvartha.com 25.09.2020) നായിക്കാപ്പ് നാരായണമംഗലത്ത് സി പി എം പ്രവര്‍ത്തകനെ വീട് കയറി ആക്രമിച്ചു. നായിക്കാപ്പിലെ ശിവപ്രസാദിന്റെ വീടിന് നേരെയാണ് ആറംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. അക്രമണത്തില്‍ ശിവപ്രസാദിനും (37), സഹോദരി മമത (38), മകള്‍ ദിയ (12) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ കുമ്പള സഹകരണ ആസ്പത്രിയില്‍ ചികിത്സയിലാണ്.
ശിവപ്രസാദിന്റെ ബൈക്കും സംഭവമറിഞ്ഞെത്തിയ ഒരാളുടെ ബൈക്കും തകര്‍ത്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ കുമ്പള പോലീസ കേസെടുത്തു. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് പിന്നില്‍ ബി ജെ പി പ്രവർത്തകരാണെന്ന് സി പി എം ആരോപിച്ചു. കുമ്പളയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ മുരളീധരനെ കൊലപ്പെടുത്തിയ കേസിലെ കോടതിവിധി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന്റെ പേരിലാണ് അക്രമണമുണ്ടായതെന്നും സി പി എം കുമ്പള ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
അക്രമത്തില്‍ പരിക്കേറ്റവരെ സി പി എം ജില്ലാ കമ്മിറ്റി അംഗം പി രഘു ദേവന്‍, കുമ്പള ഏരിയ സെക്രട്ടറി സി എ സുബൈര്‍, കുമ്പള ലോക്കല്‍ സെക്രട്ടറി പി രമേശന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
അക്രമത്തിന്റെ തുടര്‍ച്ചയായി കുമ്പള നായ്ക്കാപ്പില്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമമുണ്ടായി. പ്രീയേഷ്, അജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. പ്രീയേഷിനെ കാസര്‍കോട് സ്വകാര്യ ആസ്പത്രയിലും അജിതിനെ മംഗളുരുവിലെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ 15 പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തിട്ടുണ്ട്.
Keywords: Kerala, News, Kumbala, Politics, CPM, BJP, Assault, Youth, hospital, Treatment, Bike, Police, Case, Complaint, CPM activist assaulted at home; Three injured; Violence against two BJP activists.
< !- START disable copy paste -->