എംപിയുടെ പട്ടയം റദ്ദാക്കാന്‍ സിപിഐ കോണ്‍ഗ്രസില്‍ നിന്നു പ്രതിഫലം വാങ്ങി; മന്ത്രി മണിയുടെ ആരോപണത്തില്‍ സിപിഎം നിലപാട് തേടി ഇടുക്കിയിലെ സിപിഐ
Dec 16, 2017, 10:00 IST
ഇടുക്കി: (www.kasargodvartha.com 16.12.2017) അഡ്വ. ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയത് സിപിഐ ജില്ലാ നേത്യത്വം കോണ്‍ഗ്രസില്‍ നിന്നും പ്രതിഫലം വാങ്ങിച്ചുകൊണ്ടാണ് എന്ന എം എം മണിയുടെ ആരോപണത്തെക്കുറിച്ച് സിപിഎം നേതൃത്വവും എംപിയും നിലപാട് വ്യക്തമാക്കണമെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
നവംബര്‍ 26നാണ് വൈദ്യുതിവകുപ്പ് മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ എം എം മണി സിപിഐക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. സിപിഐയുടെ രാഷ്ട്രീയ എതിരാളികള്‍ പോലും പറയാനിടയില്ലാത്ത കാര്യമാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. ആരോപണം തെളിയിക്കണമെന്നും അല്ലാത്ത പക്ഷം പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു. ഇതുവരെ മണിയോ, പാര്‍ട്ടിയോ, എംപിയോ ഒരക്ഷരം ഇതുസംബന്ധിച്ച് ഉരിയാടിയിട്ടില്ല.
ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയ വിവരം പുറത്തുവന്നപ്പോള്‍ മുതല്‍ വ്യക്തമായ നിലപാടാണ് സിപിഐ സ്വീകരിച്ചത്. ഇപ്പോഴും അതെ നിലപാടാണ് പാര്‍ട്ടിക്കുള്ളത്. പട്ടയ പരിശോധന നിയമപരമായ നടപടിയാണ്. അതിനെ നിയമപരമായെ നേരിടാനാവൂ. സബ് കളക്‌റുടെ നടപടിക്കെതിരെ എംപി കളക്ടര്‍ക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ട്. സബ് കളക്ടര്‍ എടുത്ത തീരുമാനത്തിന്റെ പേരില്‍ സിപിഐക്ക് എതിരെ മന്ത്രി ഉറഞ്ഞ് തുള്ളുന്നത് സ്വന്തം സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കുന്നതിന് തുല്യമാണെന്ന് മണിയും പാര്‍ട്ടിയും മനസ്സിലാക്കണമായിരുന്നു. സിപിഎം ഭരിക്കുന്ന വകുപ്പുകളിലൊക്കെ ജില്ലാ, ഏരിയാ കമ്മറ്റികളുടെ നിര്‍ദ്ദേശം അനുസരിച്ചാണോ കാര്യങ്ങള്‍ നടക്കുന്നതെന്ന് സിപിഎം വ്യക്തമാക്കണം.
മന്ത്രി എം എം മണിയുടെ ആരോപണത്തെക്കുറിച്ച് സിപിഎം നേതൃത്വവും, അഡ്വ. ജോയ്‌സ് ജോര്‍ജ് എംപിയും നിലപാട് വ്യക്തമാക്കണമെന്ന് പൈനാവില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ കുറെക്കാലമായി സിപിഎം നേതൃത്വം സിപിഐക്കെതിരെ കള്ളപ്രചരണം നടത്തി വരികയാണ്. ഭൂ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതടക്കമുള്ള വിഷയങ്ങള്‍ എല്‍ഡിഎഫ് ജില്ലാ കമ്മറ്റി ചര്‍ച്ച ചെയ്ത് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. എന്നാല്‍ ഇതിലൊക്കെ സിപിഐയെ ജനമധ്യത്തില്‍ താറടിക്കുന്നതിനുള്ള ശ്രമങ്ങള്‍ സിപിഎം തുടര്‍ച്ചയായി നടത്തി വരികയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് മണിയുടെ നെറികെട്ട ആരോപണമെന്നും യോഗം കുറ്റപ്പെടുത്തി.
ഒന്നുകില്‍ ആരോപണം തെളിയിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയോ അല്ലെങ്കില്‍ പാരമര്‍ശം പിന്‍വലിച്ച് അല്‍പ്പമെങ്കിലും മാന്യത കാട്ടണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Top-Headlines, CPI, CPM, Politics, Idukki, M.M Mani, CPI criticize MM Mani on MP land issue; We need explanation from CPM.