കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ യുഡിഎഫ് യോഗത്തില്‍ ഐ വിഭാഗം വിഷയമുന്നയിച്ചു; ധാരണയില്ലെന്ന് ഡിസിസി പ്രസിഡണ്ട്
Jun 26, 2018, 20:11 IST
കാസര്‍കോട്: (www.kasargodvartha.com 26.06.2018) കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ഐ വിഭാഗം വിഷയമുന്നയിച്ചു. എന്നാല്‍ യുഡിഎഫ് യോഗത്തില്‍ ഇതുസംബന്ധിച്ച് വ്യക്തമായ ധാരണയൊന്നും ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. കോണ്‍ഗ്രസും ലീഗും തമ്മില്‍ മാത്രം ഉണ്ടാക്കിയ കരാറാണിതെന്നാണ് സംസ്ഥാന നേതൃത്വം സൂചിപ്പിക്കുന്നത്. അതിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വെച്ചുമാറുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആരുമായും ധാരണയുണ്ടാക്കിയിട്ടില്ലെന്ന് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പ്രതികരിച്ചു.
സംസ്ഥാന തലത്തില്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇത് എത്രയുംപെട്ടെന്ന് പാലിക്കണമെന്ന് കെപിസിസി പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അക്കാര്യം കെപിസിസി പരിശോധിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. രണ്ടര വര്‍ഷം വീതം കോണ്‍ഗ്രസും മുസ്ലിം ലീഗും വഹിക്കാനാണ് തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം യുഡിഎഫിലുണ്ടായ ധാരണ. കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും നാലു വീതം അംഗങ്ങളാണുള്ളത്. ആദ്യത്തെ രണ്ടര വര്‍ഷം മുസ്ലിം ലീഗിനും അത് കഴിഞ്ഞ് കോണ്‍ഗ്രസിനും പ്രസിഡണ്ട് സ്ഥാനം ലഭിക്കേണ്ടതാണ്. രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ധാരണ പാലിക്കാത്തതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും നേതാക്കന്മാര്‍ക്കിടയിലും അസംതൃപ്തി പുകയുന്നുണ്ട്. ആകെയുള്ള 17 അംഗങ്ങളില്‍ യുഡിഎഫിന് എട്ടും ബിജെപിക്ക് രണ്ടും എല്‍ഡിഎഫിന് ഏഴും അംഗങ്ങളാണുള്ളത്.
കോണ്‍ഗ്രസ് പ്രസിഡണ്ട് പദം ആവശ്യപ്പെടാതിരിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ബുജെപി ജില്ലാ പ്രസിഡണ്ട് കളിയാക്കിയിരുന്നു. കോണ്‍ഗ്രസിനെ മുസ്ലിം ലീഗ് വിഴുങ്ങി എന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. ധാരണയുണ്ടെങ്കില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അത് തുറന്നു പറയണമെന്നും ഇല്ലെങ്കിലും അക്കാര്യം വ്യക്തമാക്കണമെന്നുമാണ് കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ധാരണയില്ലെന്ന് മുസ്ലിം ലീഗ് നേതൃത്വം ഇതുവരെ പരിഗണിച്ചിട്ടില്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് പ്രസിഡണ്ട് പദം കോണ്‍ഗ്രസിന് ലഭിക്കുന്നത് വൈകിപ്പിക്കുന്നതെന്നാണ് ഐ ഗ്രൂപ്പ് നേകാക്കള്‍ പറയുന്നത്. വയനാട്ടില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും കാസര്‍കോട്ടുണ്ടാക്കിയതുപോലെ വെച്ചുമാറല്‍ തീരുമാനമെടുത്തിയിരുന്നു. വയനാട്ടില്‍ രണ്ടര വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസ് ലീഗിന് വിട്ടുകൊടുക്കുകയും അവിടെ ഒരുമാസങ്ങത്തോളമായി ലീഗിന്റെ പ്രസിഡണ്ടാണ് ഭരണം നടത്തുന്നതെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, UDF, Political party, Politics, District, District-Panchayath, Congress, DCC, Controversy in congress over District Panchayat Seat
< !- START disable copy paste -->