ഉദുമ ഗ്രാമപഞ്ചായത്ത് ആശ്രയ ഭവനപദ്ധതി അഴിമതി ആരോപണ വിധേയയായ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വിളിച്ചുചേര്‍ത്ത യോഗം യു ഡി എഫ് ഉപരോധിച്ചു; യോഗം മാറ്റിവെച്ചു
Dec 5, 2017, 18:11 IST
ഉദുമ: (www.kasargodvartha.com 05.12.2017) ഉദുമ ഗ്രാമ പഞ്ചായത്ത് 2013 - 14 വര്‍ഷം കുടുംബശ്രീ ആശ്രയ ഭവന പദ്ധതിയില്‍ അഴിമതി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന ആരോപണ വിധേയയായ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വിളിച്ചുചേര്‍ത്ത യോഗം യുഡിഎഫ് ഉപരോധിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗീത ഗോവിന്ദനെ സസ്‌പെന്റ് ചെയ്ത് അന്വോഷണം നടത്താന്‍ ഉദുമ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ജില്ലാ കുടുംബശ്രീ മിഷനോട് ശുപാര്‍ശ ചെയ്തിരുന്നതായി യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.
എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് യുഡിഎഫ് നേതാക്കള്‍ കുറ്റപ്പെടുത്തി. ചൊവ്വാഴ്ച ആരോപണ വിധേയയായ സിഡിഎസ് ചെയര്‍പേഴ്‌സണിന്റെ അധ്യക്ഷതയില്‍ യോഗം നടക്കുന്ന വിവരമറിഞ്ഞാണ് യുഡിഎഫ് നേതാക്കള്‍ ഉദുമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓഫീസിലെത്തി ചെയര്‍പെഴ്‌സണെ അകത്ത് കടക്കാന്‍ വിടാതെ ഉപരോധം ഏര്‍പെടുത്തിയത്.
പിന്നീട് കുടുംബശ്രീ ചാര്‍ജുള്ള പഞ്ചായത്ത് അസി. സെക്രട്ടറി രേഖാ മൂലം യോഗം മാറ്റിവെച്ചതായി അറിയിച്ചതിനെ തുടര്‍ന്നാണ് യുഡിഎഫിന്റെ ഉപരോധം അവസാനിപ്പിച്ചത്. യുഡിഎഫ് നേതാക്കളായ വി ആര്‍ വിദ്യാസാഗര്‍, കെ.ബി.എം ഷരീഫ്, അന്‍വര്‍ മാങ്ങാട്, എം.എച്ച് മുഹമ്മദ് കുഞ്ഞി, സുകുമാരന്‍ ഉദയമംഗലം, രാജേഷ് പള്ളിക്കര, ടി.കെ ഹസീബ്, ശ്രീധരന്‍ പള്ളം, ഷരീഫ് യു.എം, രതീഷ് ബേക്കല്‍, ആബിദ്, മധു കുണ്ടുകുളംപാറ, ഹാരിസ് അങ്കകളരി എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, UDF, Protest, Politics, Political party, Ashraya Bhavan corruption; CDS Chairperson blocked by UDF