സ്‌കൂട്ടറില്‍ കാറിടിച്ച് സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ മരിച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പലായ ഭാര്യയ്ക്ക് ഗുരുതരം
Mar 31, 2016, 12:04 IST
ബദിയഡുക്ക: (www.kasargodvartha.com 31/03/2016) സ്‌കൂട്ടറില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ മരണപ്പെട്ടു. നെല്ലിക്കട്ട പി ബി എം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായ ബദിയഡുക്ക ചെമ്പല്‍ത്തിമാറിലെ സതീശനാ(56)ണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ എം ചന്ദ്രകല(48)യെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ജി എച്ച് എസ് എസിലെ പ്രിന്‍സിപ്പലാണ് ചന്ദ്രകല. നേരത്തെ സതീശന്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റിംഗ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടറായിരുന്നു.
വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ബദിയഡുക്ക സര്‍ക്കിളിന് സമീപമാണ് അപകടം. ബദിയടുക്കയില്‍നിന്നും ഭാര്യ ചന്ദ്രകലയെ പിറകിലിരുത്തി സതീശന്‍ സ്‌കൂട്ടര്‍ ഓടിച്ചുപോകുന്നതിനിടെ ചെര്‍ക്കള ഭാഗത്ത് നിന്ന് അമിത വേഗതയില്‍ വരികയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് ദമ്പതികള്‍ റോഡിലേക്ക് തെറിച്ചുവീണു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സതീശന്‍ യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് അപകടം വരുത്തിയ കാര്‍ കസ്റ്റഡിയിലെടുത്തു. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അണ്ണുപുരുഷ-സഞ്ജീവി ദമ്പതികളുടെ മകനാണ് സതീശന്‍. ബംഗളൂരുവില്‍ ഡോക്ടറായ അനുപമ ഏക മകളാണ്. ബംഗളൂരുവില്‍ എഞ്ചിനീയറായ ഗുരുപ്രസാദ് മരുമകനാണ്. സഹോദരങ്ങള്‍: വിശ്വനാഥ, പ്രഭാകര, ജയപ്രകാശ്, രാജേഷ് (അധ്യാപകന്‍, കാട്ടുകുക്കെ ജി എച്ച് എസ് എസ്), നളിനി, ശാന്ത, രാമചന്ദ്ര.
സതീശന്റെ മരണത്തില്‍ ജി എച്ച് എസ് എസ്, പി ടി എ പ്രസിഡന്റ് എ എസ് മുഹമ്മദ് കുഞ്ഞി അനുശോചിച്ചു
Keywords: Accidental-Death, Obituary, Kasaragod, Kerala, Principal, Injured, Scooter accident, Car Accident