കിടക്ക വ്യാപാരി നുള്ളിപ്പാടിയിലെ അബ്ദുല്‍ ശുക്കൂര്‍ ഹാജി നിര്യാതനായി
May 22, 2015, 07:51 IST
തളങ്കര: (www.kasargodvartha.com 22/05/2015) കാസര്‍കോട് തയലങ്ങാടിയിലെ കിടക്ക വ്യാപാരി നുള്ളിപ്പാടി ജമാലിയ മന്‍സിലില്‍ അബ്ദുല്‍ ശുക്കൂര്‍ ഹാജി (66) നിര്യാതനായി. പരേതരായ അഹ്മദ് ഹാജി - ഹലീമ ദമ്പതികളുടെ മകനാണ്.
ഭാര്യ ആഇശ. മക്കള്‍: അഹ്മദ് അലി (വ്യാപാരി), സക്കറിയ ഹുദവി, സഫുവാന്‍ ഹുദവി, സിദ്ദിഖ്, സെറീന, സെക്കീന, സുമയ്യ. മിസ്‌രിയ, ജുവൈരിയ, ഷരീഫ. മരുമക്കള്‍: അബ്ദുര്‍ റഹ്മാന്‍ (ബോവിക്കാനം), ഹബീബ് (തളങ്കര), സുബൈര്‍ (കൊറക്കോട്), അഹ്മദ് സഖാഫി (കളത്തൂര്‍), ഇസ്മായില്‍ (ബേക്കല്‍), ഫാത്വിമത്ത് ഷാഹിന, ഹാജറ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ്മാന്‍, സുഹറ, ആഇശ, സഫിയ, നഫീസ, താഹിറ, ഹഫ്‌സ.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11 മണിയോടെ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മൃതദേഹം തളങ്കര നുസ്രത്ത് നഗറിലെ തറവാട്ട് വീട്ടിലാണ് ഉള്ളത്.