Obituary | വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് നാലിന് തളങ്കര വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
തെരുവത്ത്: (KasargodVartha) വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. തെരുവത്ത് കോയാസ് ലൈനിൽ കുണ്ടുവളപ്പിലെ ടി എ മൈമൂന (66) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിൽ വെച്ചായിരുന്നു കുഴഞ്ഞ് വീണത്. ഉടൻ തന്നെ തളങ്കര മാലിക് ദീനാർ ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മാധ്യമപ്രവർത്തകനും ഉത്തരദേശം ലേഖകനുമായ ശാഫി തെരുവത്ത് സഹോദരനാണ്.
പരേതരായ തെരുവത്ത് ടി എ അഹ്‌മദ് (സീമേൻ) - ബീഫാത്വിമ ദമ്പതികളുടെ മകളാണ്. ഖാസി ലൈനിലെ പഴയ മുക്രിയുടെ മകൻ എം അബ്ദുർ റഹ്‌മാൻ ആണ് ഭർത്താവ്. മക്കൾ: ഹുസൈൻ (ഖത്വർ), റിസ്‌വാൻ (ദുബൈ), റഫീന, സെമീന ചെമനാട്, സബാന തെരുവത്ത്. മരുമക്കൾ: മുസ്ത്വഫ ചൗക്കി (അബുദബി), നജീബ് ചെമനാട് (എസ് ടി യു തൊഴിലാളി), ഇർശാദ് (കാർ ക്ലബ്ബ് കാസർകോട്), ജദീറ ചെമനാട്, ഖദീജ ചെർക്കള .
മറ്റുസഹോദരങ്ങൾ: ടി എ സുബൈദ തെരുവത്ത്, ടി എ നസ്റിൻ ബാങ്കോട്, ടി എ റംല നായ്മാർമൂല, പരേതയായ ടി എ ആഇശ നെല്ലിക്കുന്ന്. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് നാലിന് തളങ്കര വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
#death #kerala #obituary #thalankara #family #localnews