Suspicious Death | കൽപ്പറ്റയിൽ ഹോമിയോ ഡോക്ടറെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി: ദുരൂഹതയിൽ അന്വേഷണം
വയനാട്: (KasargodVartha) കൽപ്പറ്റയിലെ (Kalpetta) എമിലി സ്വദേശിയായ കായിക്കര സലീമിന്റെ ഭാര്യയായ ഹോമിയോ ഡോക്ടർ മാജിത ഫർസാനയെ (34) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ (Found Dead) കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ വീടിനടുത്തുള്ള കിണറ്റിൽ (Well) മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ കൽപ്പറ്റ പൊലീസിൽ പരാതി നൽകി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവ ഡോക്ടറുടെ ദുരൂഹ മരണം പ്രദേശവാസികളില്‍ ഞെട്ടലുളവാക്കിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.#HomeopathicDoctor, #Kalpetta, #SuspiciousDeath, #Wayanad, #KeralaCrime, #PoliceInvestigation