city-gold-ad-for-blogger

മുന്‍ തു­ളു അ­ക്കാദ­മി ചെ­യര്‍­മാന്‍ ഡോ. വെങ്കിട്ടരാജ പുണിഞ്ചിത്താ­യ അ­ന്ത­രിച്ചു

കാസര്‍­കോ­ട്: തു­ളു അ­ക്കാ­ദ­മി മുന്‍ ചെ­യര്‍­മാ­നാ­യി­രുന്ന ഡോ. വെങ്കിട്ടരാജ പുണിഞ്ചി­ത്താ­യ (82) അ­ന്ത­രിച്ചു. ഏ­താനും നാ­ളു­ക­ളാ­യി ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ലാ­യി­രുന്നു. ഭാ­ഷാ പ­ണ്ഡി­ത­നാ­യി­രു­ന്ന അ­ദ്ദേ­ഹം തു­ളു ഭാ­ഷ­യു­മാ­യി ബ­ന്ധ­പ്പെ­ട്ട് വി­ല­മ­തി­ക്കാ­നാ­വാ­ത്ത ഒ­ട്ടേ­റെ സം­ഭാ­വ­ന­കള്‍ നല്‍­കി­യി­ട്ടുണ്ട്. തു­ളു ഭാ­ഷ­യ്­ക്ക് ലി­പി ഉ­ണ്ടാ­ക്കി­യതും ഇ­ദ്ദേ­ഹ­മാ­യി­രുന്നു.

പി­താ­വ് ദാ­മോ­ദ­ര പു­ണി­ഞ്ചി­ത്താ­യ­യില്‍ നി­ന്നാ­ണ് തു­ളു ഭാഷ­യെ കു­റി­ച്ചു­ള്ള പ­ല അ­റി­വു­കളും ല­ഭി­ച്ചത്. നി­രവ­ധി കൃ­തി­കള്‍ ഇ­ദ്ദേ­ഹം ക­ന്ന­ഡ­യി­ലേ­ക്ക് മൊ­ഴി­മാ­റ്റം ന­ട­ത്തി­യി­ട്ടു­ണ്ട്. മധൂരുകാരനായ വിഷ്ണുതുംഗയെഴുതിയ ഭാഗവതം, ഉഡുപ്പിക്കാരനായ അരണാബ്ജിയുടെ തുളു മഹാഭാരതം എന്നിവ അദ്ദേഹം താളിയോലയില്‍നിന്നും കന്നടയിലേക്ക് മൊഴിമാറ്റം നട­ത്തി­യി­രുന്നു. എഴുത്തുകാരന്‍ ആരെന്നറിയാത്ത കാവേരി­യും, ദേവിമാ­ഹാത്മ്യവും കന്നടയിലാക്കിയത് വെങ്കിട്ടരാജയിലെ ഭാഷാ പ്രേമിയാണ്. കര്‍­ണ്ണ­പര്‍­വ്വ­വും ക­ന്ന­ട­യി­ലേ­ക്ക് പ­രി­ഭാ­ഷ­പ്പെ­ടു­ത്തി­യി­രുന്നു.
മുന്‍ തു­ളു അ­ക്കാദ­മി ചെ­യര്‍­മാന്‍ ഡോ. വെങ്കിട്ടരാജ പുണിഞ്ചിത്താ­യ അ­ന്ത­രിച്ചു
'കര്‍ണ്ണപര്‍­വ്വം' തി­രു­വ­ന­ന്ത­പു­ര­ത്ത് വെ­ച്ച്‌­നടന്ന അഖില കേരള തുളു സമ്മേള­നത്തില്‍­വെ­ച്ച് മുഖ്യമ­ന്ത്രി­യാ­യി­രുന്ന വി.എസ്­. അച്യുതാ­ന­ന്ദനാ­ണ് പ്രകാശനം ചെയ്­തത്. തുളുവിന് പുറമെ മലയാളത്തില്‍നിന്നും 'ന്റെപ്പാപ്പക്കൊരാനയുണ്ടായിരുന്നു', ഇത് ഭൂമിയാണ് എന്നീ കൃതികള്‍ അദ്ദേഹം കന്നടയിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. മുള്ളേരിയക്കടുത്ത ഇത്തനടു­ക്ക­ സ്വ­ദേ­ശി­യാ­ണ്. ഭാര്യ വി­നീ­ത. മൂ­ന്ന് മ­ക്ക­ളു­ണ്ട്.

Keywords:  Dr. Venkita Raja Puninchithaya, Kasaragod, Obituary, Ex. Thulu Academy Chairman




Related article from kasaragodvartha archive

വെങ്കിട്ടരാജയുടെ തുളുപര്‍വ്വം

മുന്‍ തു­ളു അ­ക്കാദ­മി ചെ­യര്‍­മാന്‍ ഡോ. വെങ്കിട്ടരാജ പുണിഞ്ചിത്താ­യ അ­ന്ത­രിച്ചുവേദമന്ത്രങ്ങള്‍ക്കിടയില്‍ പിച്ചവെച്ച ബാലന്‍ തുളുവിന്റെ ജാതകം തിരുത്തിയെഴുതിയ ഗവേഷകനായത് യാദൃശ്ചികമല്ല. ദാമോദര പുണിഞ്ചിത്തായ പാരമ്പര്യമായി തനിക്കു പകര്‍ന്നുകിട്ടിയ തുളുലിപി മകനെ പഠിപ്പിച്ചത് നിയോഗം പോലെയാണ്. അതുകൊണ്ടാണല്ലോ വിദേശിയായ കാള്‍വെല്‍ തുളുവിന് ലിപിയില്ല എന്ന് സ്ഥാപിച്ചപ്പോള്‍ ഉണ്ട് എന്ന് ഉറക്കെ വിളിച്ചുപറയാന്‍ അദ്ദേഹത്തിന്റെ മകന്‍ വെങ്കിട്ടരാജ പുണിഞ്ചിത്തായ വേണ്ടിവന്നത്. കേരളത്തില്‍ തുളു അക്കാദമി സ്ഥാപിക്കുമ്പോള്‍ അതിന്റെ ചെയര്‍മാന്‍ ആരാകണമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ഡോ: വെങ്കിട്ടരാജ പുണിഞ്ചിത്തായ. തുളുവുമായി ബന്ധപ്പെട്ട എന്തിനും ഏതിനും അദ്ദേഹമാണ് ഏക ആശ്രയം. അദ്ദേഹത്തിലെ ഗവേഷകന്‍ തുളുഭാഷയില്‍ നിന്നും കണ്ടെടുത്ത രത്നങ്ങള്‍ വിലമതിക്കാനാവാത്തതാണ്. തുളുവിന് ലിപിയുണ്ട് എന്നും അതില്‍ ശക്തമായ സാഹിത്യം നിലനിന്നിരുന്നുവെന്നും വെങ്കിട്ടരാജ കണ്ടെത്തി.

മുന്‍ തു­ളു അ­ക്കാദ­മി ചെ­യര്‍­മാന്‍ ഡോ. വെങ്കിട്ടരാജ പുണിഞ്ചിത്താ­യ അ­ന്ത­രിച്ചുമധൂരുകാരനായ വിഷ്ണുതുംഗയെഴുതിയ ഭാഗവതം, ഉഡുപ്പിക്കാരനായ അരണാബ്ജിയുടെ തുളു മഹാഭാരതം എന്നിവ അദ്ദേഹം താളിയോലയില്‍നിന്നും കന്നടയിലേക്ക് മൊഴിമാറ്റം നടത്തി. ന്യൂനപക്ഷ ഭാഷയായ തുളുവിലെ സര്‍ഗ ചൈതന്യം വെളിവാകുന്നതായിരുന്നു പരിഭാഷ. അതുപോലെ എഴുത്തുകാരന്‍ ആരെന്നറിയാത്ത കാവേരിയും ദേവിമാഹാത്മവും കന്നടയിലാക്കിയത് വെങ്കിട്ടരാജയിലെ ഭാഷാ പ്രേമിയാണ്. ആ ഗവേഷണ തപസ്യ 'കര്‍ണ്ണപര്‍വ്വ' ത്തില്‍ എത്തിനില്‍ക്കുന്നു. കര്‍ണ്ണന്‍. സൂര്യപുത്രനായി പിറന്ന് ശൂദ്രപുത്രനായി ജീവിച്ച മഹാഭാരതത്തിലെ ദുരന്ത കഥാപാത്രം. കര്‍ണ്ണനെക്കുറിച്ച് കഥകളും കവിതകളും നോവലുകളും മിക്ക ഇന്ത്യന്‍ ഭാഷകളിലുമുണ്ടായിട്ടുണ്ട്. അത്രമേല്‍ സ്വാധീനമാണ് കര്‍ണ്ണന്‍ എഴുത്തുകാരന്റെ അബോധമനസ്സില്‍ ചെലുത്തിയിട്ടുള്ളത്. തുളുവിലെ സാഹിത്യകാരന്മാരെയും കര്‍ണ്ണന്‍ പ്രചോദിപ്പിച്ചു; ഉത്തേജിപ്പിച്ചു. വിജയനഗരസാമ്രാജ്യത്തിന്റെ അധിപന്‍ ഹരിയപ്പയുടെ മനസ്സിനെയും കര്‍ണ്ണന്‍ മദിച്ചു.

മുന്‍ തു­ളു അ­ക്കാദ­മി ചെ­യര്‍­മാന്‍ ഡോ. വെങ്കിട്ടരാജ പുണിഞ്ചിത്താ­യ അ­ന്ത­രിച്ചുഅങ്ങനെ തുളുവില്‍ 'കര്‍ണ്ണപര്‍വ്വം' എന്ന കൃതിയുണ്ടായി. പതിനാലാം നൂറ്റാണ്ടില്‍ അഥവാ എഴുന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അത് സംഭവിച്ചത്. കാലത്തിന്റെ മാറാലയില്‍ കുരുങ്ങി അത് നശിക്കേണ്ടതായിരുന്നു. മുണ്ട്യ ശിവരാമ കേഗുണ്ണായയുടെ കയ്യില്‍നിന്നും അത് വെങ്കിട്ടരാജയുടെ പക്കലെത്തിയില്ലായിരുന്നെങ്കില്‍. ഭാഷാസ്നേഹിയായ വെങ്കിട്ടരാജ അത് പഠിച്ചെടുത്തു. കീറിദ്രവിച്ച താളിയോലയില്‍ നിന്നും ഭൂതക്കണ്ണാടി ഉപയോഗിച്ച് വായിച്ചെടുത്തു. രാവുകള്‍ പകലാക്കി.... ഭാര്യ വനിതയും ഏറെ സഹായിച്ചു. തുളുഭാഷാ പ്രേമികള്‍ക്ക് അവരുടെ സ്വത്വം വെളിവാക്കുന്ന മറ്റൊരു കൃതിയും കിട്ടി. -'തുളു കര്‍ണ്ണ പര്‍വ്വം'. മഹാഭാരതത്തിലെ കര്‍ണ്ണന്റെയും അര്‍ജുനന്റെയും കഥയാണ് കര്‍ണ്ണപര്‍വ്വത്തിലെയും പ്രമേയം. പക്ഷെ അതിന്റെ അനുകരണമല്ല. അര്‍ജുനന്‍ യുദ്ധം വിജയിക്കുന്നു. കര്‍ണ്ണന്‍ മരണം വരിക്കുന്നു. പക്ഷെ അനശ്വരനാകുന്നു അര്‍ജുനനെക്കാളും. ദേവപുത്രനായി മനുഷ്യജീവിതം ജീവിച്ച കര്‍ണ്ണനും മനുഷ്യാവതാരമെടുത്ത കൃഷ്ണനും ഇവിടെ കടന്നുവരുന്നു.

 ദേവജീവിതവും മനുഷ്യജീവിതവും തത്വചിന്താപരമായി ഏറ്റുമുട്ടുന്നു ഈ കാര്യത്തില്‍. തുളു സാഹിത്യകാരന്മാര്‍ അവരുടെ രചനാസമയത്തെ ഗ്രഹനിലയും പുസ്തകത്തില്‍ ചേര്‍ക്കും. ഇത് പിന്നീട് ഗവേഷകര്‍ക്ക് വലിയ ഉപകാരമായി. കൃതികളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍. കര്‍ണ്ണപര്‍വ്വത്തില്‍ ഗ്രഹനില പുസ്തകത്തില്‍ അതുപോലെ ചേര്‍ത്തിട്ടുണ്ട്. മുള്ളേരിയക്കടുത്ത ഇത്തനടുക്കയില്‍ എഴുത്തും വിശ്രമവുമായി കഴിയുകയാണ് വെങ്കിട്ടരാജ പുണിഞ്ചിത്തായ. തുളുവിന് പുറമെ മലയാളത്തില്‍നിന്നും 'ന്റെപ്പാപ്പക്കൊരാനയുണ്ടായിരുന്നു', ഇത് ഭൂമിയാണ് എന്നീ കൃതികള്‍ അദ്ദേഹം കന്നടയിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പുറമെ വേറൊരാള്‍ക്ക് എം.എഫില്‍ നേടാനുള്ള വിഷയമാകാനുള്ള ഭാഗ്യവും അദ്ദേഹത്തിന്റെ സര്‍ഗജീവിതത്തിനുണ്ടായി. തിരുവനന്തപുരത്ത്‌ സമാപിച്ച അഖില കേരള തുളു സമ്മേളനത്തില്‍ 'കര്‍ണ്ണപര്‍വ്വം' മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പ്രകാശനം ചെയ്‌തു.


- കെ. പ്രദീപ്
13th July 2010 12:15:15 PM

മുന്‍ തു­ളു അ­ക്കാദ­മി ചെ­യര്‍­മാന്‍ ഡോ. വെങ്കിട്ടരാജ പുണിഞ്ചിത്താ­യ അ­ന്ത­രിച്ചു











Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia