Appeal | ഇരു വൃക്കകകളും തകരാറിൽ; ജീവിതത്തിലേക്ക് തിരിച്ചുവരാൻ വേണ്ടത് 35 ലക്ഷം രൂപ; ഈ നിർധന യുവാവിനെ സഹായിക്കാമോ
● വൃക്ക മാറ്റിവയ്ക്കൽ അല്ലാതെ മറ്റു വഴികൾ ഇല്ല
● ഒരു കുടുംബത്തിന്റെ അത്താണിയാണ് ഈ യുവാവ്
ഉപ്പള: (KasargodVartha) ഇരുവൃക്കകളും തകരാറിലായി ഡയാലിസിസ് നടത്തുന്ന യുവാവ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. ഉപ്പള ബേക്കൂർ ഒബർല പ്രദേശത്തുള്ള ഈ യുവാവ് ഡയാലിസിസിലൂടെ മാത്രമാണ് ജീവൻ നിലനിർത്തുന്നത്. ഇനി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അല്ലാതെ മറ്റു വഴികൾ ഇല്ലെന്നാണ് ചികിത്സിക്കുന്ന ഡോക്‌ടർമാർ അറിയിച്ചിരിക്കുന്നത്.
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലുള്ള നിർധന കുടുംബത്തിന് യുവാവിന്റെ ചികിത്സയ്ക്കുള്ള തുക കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടാണ്. ജീവൻ തിരിച്ചുപിടിക്കാൻ അനിവാര്യമായ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ഏകദേശം 35 ലക്ഷം രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു കുടുംബത്തിന്റെ അത്താണിയാണ് ഈ യുവാവ്. ഇത്രയും വലിയ തുക ചികിത്സയ്ക്ക് കണ്ടെത്തുക ഇവർക്ക് കഴിയുന്നതല്ല. അതിനാൽ ഇവരുടെ കുടുംബത്തെ സഹായിക്കാനായി പ്രദേശവാസികൾ ചേർന്നുള്ള ചികിത്സാ സഹായ കമിറ്റിയും പ്രവർത്തിക്കുന്നുണ്ട്. യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യണമെന്നാണ് കുടുംബം അഭ്യർഥിക്കുന്നത്.
സഹായം നൽകുന്നതിന്:
A/C No: 42102200050776
Name: NAFEESATH MISRIYA
Bank: CANARA BANK
BRANCH: UPPALA
IFSC Code: CNRB0014210
Google Pay & Contact Number:
9895699913
9567102773
#KidneyTransplant #Kerala #DonationAppeal #SaveALife #Help