Remanded | വിനോദ സഞ്ചാര കേന്ദ്രത്തിൽ നടന്ന ആഘോഷ പരിപാടി കാണാനെത്തിയ പ്ലസ് ടു വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി; ബിരുദ വിദ്യാർഥി റിമാൻഡിൽ
Updated: Apr 13, 2024, 15:31 IST
* സബ് ജയിലിലടച്ചു
* ബേഡകം പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്
* പിന്നീട് ബേക്കൽ പൊലീസിന് കൈമാറി
* ബേഡകം പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്
* പിന്നീട് ബേക്കൽ പൊലീസിന് കൈമാറി
ബേക്കൽ: (KasargodVartha) വിനോദ സഞ്ചാര കേന്ദ്രത്തിൽ നടന്ന ആഘോഷ പരിപാടി കാണാനെത്തിയ പ്ലസ് ടു വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയെന്ന കേസിൽ ബിരുദ വിദ്യാർഥി റിമാൻഡിൽ. മംഗ്ളൂറിൽ ബിസിഎ വിദ്യാർഥിയായ ബേഡകം പെലീസ് സ്റ്റേഷൻ പരിധിയിലെ അവിനാശിനെ (21) യാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് സബ് ജയിലിലടച്ചു.
പെൺകുട്ടി നാലു മാസം ഗർഭിണിയാണ്. നാല് മാസം മുൻപ് നടന്ന വിനോദ സഞ്ചാര കേന്ദ്രത്തിലെ ആഘോഷം കാണാനെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് ആരോപണം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബേഡകം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് സംഭവം നടന്നത് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് ബേക്കൽ പൊലീസിന് കൈമാറുകയായിരുന്നു.