Found Dead | താമസ സ്ഥലത്ത് കിടന്നുറങ്ങിയ യുവാവ് മരിച്ച നിലയിൽ
* കൂലിപ്പണിക്കാരനായ യുവാവ് ചൂരിയിലെ വാടക ക്വാർടേഴ്സിലാണ് താമസിച്ചിരുന്നത്.
കാസർകോട്: (KasaragodVartha) താമസ സ്ഥലത്ത് കിടന്നുറങ്ങിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക വിജയ നഗര ജില്ലയിലെ ഹരപനഹള്ളി സ്വദേശി രുദ്രേഷ് നായിക് (30) ആണ് മരിച്ചത്. കൂലിപ്പണിക്കാരനായ യുവാവ് ചൂരിയിലെ വാടക ക്വാർടേഴ്സിലാണ് താമസിച്ചിരുന്നത്.
വ്യാഴാഴ്ച രുദ്രേഷ് നായിക് ജോലിക്ക് പോയിരുന്നില്ല. ഒപ്പം താമസിക്കുന്നവർ വൈകീട്ട് വന്നപ്പോൾ യുവാവ് ഇവരോട് സംസാരിച്ചതായി പറയുന്നു. പിന്നീട് ഭക്ഷണം കഴിക്കാതെ കിടന്നുറങ്ങിയ യുവാവിനെ വെള്ളിയാഴ്ച രാവിലെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
കാസർകോട് ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തി. കാസർകോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടം നടത്തിയ ശേഷം മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകും. ദെമ്മ നായിക് ഏക സഹോദരനാണ്. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.