Accident | ബൈകും കാറും കൂട്ടിയിച്ച് യുവാവിന് ദാരുണാന്ത്യം; അപകടം ബന്ധുവിന്റെ കല്യാണം ക്ഷണിച്ച് മടങ്ങുന്നതിനിടെ
Updated: Aug 22, 2024, 18:37 IST
Photo - Arranged
മംഗ്ളൂറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെർക്കള: (KasargodVartha) ബൈകും കാറും കൂട്ടിയിച്ച് യുവാവിന് ദാരുണാന്ത്യം. മൊഗ്രാൽ ഖുതുബി നഗറിലെ അഹ്‌മദ് കബീർ (30) ആണ് മരിച്ചത്. ചെർക്കള കെ കെ പുറത്ത് വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. ബന്ധുവിന്റെ വിവാഹം ക്ഷണിക്കാൻ പോയി തിരിച്ച് മടങ്ങി വരുന്നതിനിടെയായിരുന്നു സംഭവം.
കെ എൽ 14 ടി 5372 നമ്പർ കാറുമായാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ കാസർകോട്ടെ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗ്ളൂറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം കാസർകോട് ജെനറൽ ആശുപത്രിയിലേക്ക് എത്തിച്ച് പോസ്റ്റ് മോർടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. വിദ്യാനഗർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.