Drowned | പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
ആദൂര്‍ മഞ്ഞംപാറയിലെ ഇല്യാസ് ആണ് മരിച്ചത്
ആദൂർ: (KasargodVartha) പയസ്വിനി പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ആദൂര്‍ മഞ്ഞംപാറയിലെ മുഹമ്മദ് - സൈനബ് ദമ്പതികളുടെ മകൻ ഇല്യാസ് (31) ആണ് മരിച്ചത്. ഞായാറാഴ്ച വൈകീട്ട് മഞ്ഞംപാറ മേത്തുങ്കാല്‍ കടവിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഉടന്‍ തന്നെ പ്രദേശവാസികൾ തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.
വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കാസര്‍കോട് നിന്നെത്തിയ അഗ്നിശമന സേന നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി 8.30 മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ് മോർടത്തിനായി മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രി മോർചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും
സഹോദരങ്ങള്‍: നാസര്‍, റസാഖ്, ലത്വീഫ് സഖാഫി, സാജിദ് സഖാഫി, ഫൗസിയ, നൂർജഹാൻ ബീവി, ഖൈറുന്നീസ, മിസ്‌രിയ.