Yahya Thalangara | ഇന്ത്യ ലോകത്തിലെ സുശക്തമായ ജനാധിപത്യരാഷ്ട്രമായി എന്നും നിലനിൽക്കുമെന്ന് യഹ്‌യ തളങ്കര
'ഭാരതത്തിന്റെ അപനിർമ്മാണം സ്വപ്നം കാണുന്ന ഫാസിസ്റ്റ് ശക്തികൾക്ക് അതിനൊരിക്കലും സാധിക്കില്ല'
ദുബൈ: (KasargodVartha) ഇന്ത്യ ലോകത്തിലെ ഏറ്റവും വലുതും സുശക്തവുമായ ജനാധിപത്യരാഷ്ട്രമായി എന്നും നിലനിൽക്കുമെന്ന് യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്‌യ തളങ്കര. ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം സ്വതന്ത്രമായത് മുതൽ പിന്തുടർന്നു പോന്ന നെഹ്രുവിയൻ ആധുനികതയുടെയും മതനിരപേക്ഷതയുടെയും ബഹുസ്വര ദേശീയഭാവനയുടെയും നിരാകരണത്തിലൂടെ ഭാരതത്തിന്റെ അപനിർമ്മാണം സ്വപ്നം കാണുന്ന ഫാസിസ്റ്റ് ശക്തികൾക്ക് അതിനൊരിക്കലും സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശികരുടെ പ്രശ്നങ്ങളും പ്രവാസികളുടെ അവകാശങ്ങളും ഒരു മേശക്ക് ചുറ്റുമിരുന്നു ചർച്ച ചെയ്യാനും വിദ്യാഭ്യാസ ആരോഗ്യ തൊഴിൽ മേഖലകളിൽ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനവുമായി കൈകോർത്ത് നൂതന പദ്ധതികൾ ആവിഷ്കരിക്കുവാനും അതിന്ന് വേണ്ടി നാട്ടിൽ മുസ്ലിം ലീഗിന് ഒരാസ്ഥാന സമുച്ചയം ആവശ്യമാണെന്നും മനസിലാക്കി വളരെ മനോഹരമായ ഒരു സമുച്ചയം കാസർകോട് ടൗണിന്റെ ഹൃദയ ഭാഗത്ത് ഉയർന്ന് വരികയാണ്. ഇതിന് വേണ്ടി എല്ലാവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ നൽകി പദ്ധതിയെ വിജയിപ്പിക്കണമെന്നും കോഡിനേഷൻ ചെയർമാൻ കൂടിയായ യഹ്‌യ തളങ്കര അഭ്യർഥിച്ചു.
മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം പ്രചാരണ ക്യാമ്പയിൻ വിജയിപ്പിക്കാൻ മുനിസിപ്പൽ പഞ്ചായത്ത് മണ്ഡലം ജില്ലാ കമ്മിറ്റികൾ ചെയ്യുന്ന പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു. ദുബൈ കെ എം സി സി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ സ്വാഗതം പറഞ്ഞു യു എ ഇ കെ എം സി സി ട്രഷററും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കര മുഖ്യപ്രഭാഷണം നടത്തി. ഹജ്ജ് കർമ്മം നിർവഹിക്കാൻ പോകുന്ന കെ എം സി സി ജില്ലാ കോഡിനേഷൻ വൈസ് ചെയർമാൻ ഹനീഫ് മരബെയിലിന്നും മുൻ ജില്ലാ മുൻ വൈസ് പ്രസിഡന്റ മഹ്മൂദ് ഹാജി പൈവളിഗെക്കും യാത്രയപ്പ് നൽകി
ഹുസൈനാര് ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, ഹനീഫ് ചെർക്കള, അഡ്വ. ഇബ്രാഹിം ഖലീൽ, അബ്ദുല്ല ആറങ്ങാടി, അഫ്സൽ മെട്ടമ്മൽ, ഹനീഫ് മരബെയിൽ, മഹ്മൂദ് ഹാജി പൈവളിഗെ, സവാദ് അംഗഡിമൊഗർ, സി എച് നൂറുദീൻ, ഫൈസൽ മൊഹ്സിൻ, ഹനീഫ് ബാവ, ബഷീർ പാറപ്പള്ളി, മൊയ്യ്ദീൻ അബ്ബാ ഹൊസങ്കടി, ആസിഫ് ഹൊസങ്കടി, സുബൈർ അബ്ദുല്ല, സുബൈർ കുബണൂർ, ഹസൈനാർ ബീജന്തടുക്ക, റഫീഖ് കാടങ്കോട്, സിദ്ദീഖ് ചൗക്കി, എ ജി എ റഹ്മാൻ, ഖാലിദ് പാലക്കി, റഫീഖ് മാങ്ങാട്, ഫൈസൽ പട്ടേൽ, ഇബ്രാഹിം ബേരികെ, സൈഫുദ്ദീൻ മൊഗ്രാൽ, ഹസ്കർ ചൂരി, ഹനീഫ് കട്ടക്കാൽ, അഷ്‌റഫ് ബച്ചൻ, റഷീദ് പടന്ന തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ബഷീർ പാറപ്പള്ളി ഖിറാഅത്തും ജില്ലാ ട്രഷറർ ഡോക്ടർ ഇസ്മായിൽ മൊഗ്രാൽ നന്ദിയും പറഞ്ഞു. ഹനീഫ് മരബെയ്ലിന്ന് നിസാർ തളങ്കരയും മഹ്മൂദ് ഹാജി പൈവളിഗെക്ക് എം സി ഹുസൈനാർ ഹാജിയും സവാദ് അംഗഡിമുഗറിന് ഹംസ തൊട്ടിയും സ്നേഹാദരവ് കൈമാറി.