Heart Disease | പ്രസവശേഷം സ്ത്രീകളില്‍ ഹൃദ്യോഗ സാധ്യത കൂടുതലെന്ന് പഠനം
Mar 31, 2024, 21:23 IST
കൊച്ചി: (KaasargodVartha) ഗര്‍ഭകാലം അത്ര സുഗമം അല്ല, നിരവധി ബുദ്ധിമുട്ടുകളിലൂടെയും പ്രയാസങ്ങളിലൂടെയുമാണ് സ്ത്രീകള്‍ കടന്നുപോകുന്നത്. ഒമ്പതു മാസക്കാലവും അവര്‍ പല വിധത്തിലുള്ള ദുരിതങ്ങള്‍ അനുഭവിക്കുന്നു. എന്നിരുന്നാലും ആരോഗ്യമുള്ള കുഞ്ഞിനായി അവര്‍ ഇതിനോടെല്ലാം പോരാടുന്നു.
ഗര്‍ഭധാരണത്തിനു ശേഷം സ്ത്രീകളില്‍ പല തരത്തിലുള്ള ശാരീരിക പ്രശ്നങ്ങള്‍ കണ്ടുവരുന്നു. അതിലൊന്നാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍. പ്രസവശേഷം ഹൃദയാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ ഹൃദ്രോഗങ്ങള്‍ സ്ത്രീകളില്‍ കാണപ്പെടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
നിരവധി കാരണങ്ങള്‍ കൊണ്ടാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാകുന്നത്. ഗര്‍ഭധാരണത്തിന് ശേഷമുള്ള സമ്മര്‍ദം അഥവാ പ്രസവാനന്തര വിഷാദം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഉയര്‍ന്ന ബിപി പ്രശ്നത്തിന് സാധ്യതയുണ്ട്. ഇത് ഹൃദ്രോഗത്തിന്റെ സാധ്യതകള്‍ തുറന്നുകാട്ടുന്നു.
ഇതിനു പുറമെ മോശം ഭക്ഷണക്രമവും കൊളസ്ട്രോളും ബിപിയും വര്‍ധിപ്പിക്കും. ഇതും പ്രസവശേഷം സ്ത്രീകളില്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, പുകവലി ശീലം എന്നിവയും ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. പ്രസവശേഷം ഹൃദ്രോഗത്തിന് വഴിവയ്ക്കുന്ന കാരണങ്ങള്‍ നിരവധിയാണ്. അവയെ കുറിച്ച് അറിയാം.
*ഗര്‍ഭകാല പ്രമേഹം
ഗര്‍ഭകാലത്ത് ചില സ്ത്രീകള്‍ക്ക് പ്രമേഹം ഉണ്ടാകാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ വര്‍ധനവ് കാരണം, ഭാവിയില്‍ ടൈപ്പ് 2 പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍, രക്തത്തിലെ പഞ്ചസാര ഇടയ്ക്കിടെ പരിശോധിക്കുകയും ഭക്ഷണക്രമത്തില്‍ കൃത്യമായ മാറ്റം വരുത്തുകയും വേണം.
*ഹോര്‍മോണ്‍ മാറ്റം
ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഇതുമൂലം ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് വര്‍ധിക്കുന്നു. ഹോര്‍മോണ്‍ വ്യതിയാനം മൂലം ബിപി കൂടുകയും കൊളസ്‌ട്രോളിന്റെ അളവ് പ്രതികൂലമായി ഉയരുകയും ചെയ്യുന്നതിലൂടെ ഹൃദ്രോഗ സാധ്യതയും വര്‍ധിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
*അമിതവണ്ണം
ഗര്‍ഭാവസ്ഥയിലോ ഗര്‍ഭധാരണത്തിനു ശേഷമോ ശരീരഭാരം വര്‍ധിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നു. അമിതഭാരമുള്ള സ്ത്രീകള്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു.
*പ്രീക്ലാംസിയ
ഗര്‍ഭിണിയായിരിക്കുമ്പോള്‍ ബിപി ഉയരുന്ന സാഹചര്യത്തില്‍ പ്രീക്ലാംസിയ സംഭവിക്കുന്നു. ഉയര്‍ന്ന ബിപി കാരണം, ഭാവിയില്‍ സ്ത്രീകള്‍ക്ക് ഹൃദ്രോഗസാധ്യതയുണ്ടാകുന്നു. പ്രീക്ലാംസിയ വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നതിനൊപ്പം മറ്റ് അവയവങ്ങള്‍ക്കും തകരാറുണ്ടാക്കാം.
*പ്രസവാനന്തര കാര്‍ഡിയോമയോപ്പതി
ഒരു തരം ഹൃദയസ്തംഭനാവസ്ഥയാണ് ഇത്. ഗര്‍ഭകാലത്തിന്റെ അവസാന മാസത്തിലോ പ്രസവത്തിന് ശേഷമോ ഇത് സംഭവിക്കാം. ഹോര്‍മോണ്‍ വ്യതിയാനം മൂലമോ പോഷകങ്ങളുടെ അഭാവം മൂലമോ ആണ് ിത് ഉണ്ടാകുക. ഇതുമൂലം സ്ത്രീകളില്‍ പ്രസവശേഷം ഹൃദ്രോഗ പ്രശ്‌നങ്ങള്‍ കൂടാന്‍ സാധ്യതയുണ്ട്.
പ്രസവശേഷം ഹൃദയാരോഗ്യം എങ്ങനെ സംരക്ഷിക്കാം
*കുഞ്ഞ് ജനിച്ചതിന് ശേഷം ആരോഗ്യം പരിശോധിക്കുന്നതിനായി പതിവായി ചെക്കപ്പുകള്‍ നടത്തുക.
* ആഴ്ചയില്‍ കുറഞ്ഞത് 150 മിനുറ്റെങ്കിലും മിതമായതും ഊര്‍ജസ്വലവുമായ തീവ്രതയുള്ള വ്യായാമം ചെയ്യുക. എയ്റോബിക് വ്യായാമം സ്‌ടെങ്തനിംഗ് വ്യായാമം എന്നിവ ചെയ്യുന്നതും നല്ലതാണ്.
* ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള ഭാവി അപകടസാധ്യത കുറയ്ക്കുന്നതിന് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക, പ്രസവശേഷം ഗര്‍ഭധാരണത്തിനു മുമ്പുള്ള ശരീരഭാരത്തിലേക്ക് മടങ്ങുക, ബോഡി മാസ് ഇന്‍ഡക്സ് കൃത്യമാക്കി വയ്ക്കുക.
* ഉപ്പ്, കൊഴുപ്പ്, കൊളസ്ട്രോള്‍, പഞ്ചസാര എന്നിവയുടെ അളവ് കുറയ്ക്കുക.
* കഴിയുന്നിടത്തോളം മുലപ്പാല്‍ നല്‍കുക. മുലയൂട്ടല്‍ കുഞ്ഞിനും അമ്മയ്ക്കും നല്ലതാണ്. മുലയൂട്ടല്‍ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. പ്രസവശേഷം ശരീരഭാരം കുറയ്ക്കാനും മുലയൂട്ടല്‍ സഹായിച്ചേക്കാം.
*കൂടുതല്‍ പച്ചക്കറികളും പഴങ്ങളും കഴിക്കുക. വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല ഉറവിടങ്ങളാണ് ഇവ. മാത്രമല്ല, കുറഞ്ഞ കലോറിയുള്ളതും നാരുകളാല്‍ സമ്പന്നവുമാണ്.
Keywords: Working to increase awareness of heart disease in women, Kochi, News, Awareness, Heart Disease, Warning, Health Tips, Health, Women, Kerala.