Found Dead | ചീമേനിയില്‍ അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി: പൊലീസ് അന്വേഷണം ആരംഭിച്ചു
* പെരിങ്ങോം വയക്കര പഞ്ചായതിലെ യുഡി ക്ലാര്‍കാണ് മരിച്ചത്.
ചീമേനി: (KasargodVartha) അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി ചെമ്പ്രകാനത്താണ് സംഭവം. ചെമ്പ്രകാനത്തെ സജീന (34), മക്കളായ ഗൗതം (ഒമ്പത്), തേജസ് (ആറ്) എന്നിവരാണ് മരിച്ചത്. സജീനയെ കൈഞരമ്പ് മുറിച്ച് തൂങ്ങിമരിച്ച നിലയിലും മക്കളെ വീട്ടിനകത്ത് വിഷം അകത്ത് ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
പെരിങ്ങോം വയക്കര പഞ്ചായതിലെ യുഡി ക്ലാര്‍കാണ് മരിച്ച സജിന. ചോയ്യങ്കോട്ടെ കെഎസ്ഇബി സബ് എൻജിനീയറായ രഞ്ജിതാണ് സജിനയുടെ ഭര്‍ത്താവ്. വിവരമറിഞ്ഞ് ചീമേനി പൊലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമായിട്ടില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll Free Helpline Number: 1056, 0471-2552056).