Found Dead | വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കുളിക്കാൻ പോയ സീനയെ അരമണിക്കൂർ കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്
കാഞ്ഞങ്ങാട്: (KasargodVartha) വീമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ കണ്ണിപ്പാറയിലെ ബാലകൃഷ്ണൻ്റെ ഭാര്യ സീന (48) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30 മണിയോടെയാണ് വീടിനടുത്തുള്ള കിണറ്റിൽ സീനയെ വീണ് കിടക്കുന്ന നിലയിൽ കണ്ടത്. 15 അടിയിലധികം താഴ്ചയുള്ള കിണറ്റിൽ നിറയെ വെള്ളമുണ്ടായിരുന്നു. കാഞ്ഞങ്ങാട് നിന്നും എത്തിയ അഗ്നിശമന സേനയാണ് മൃതദേഹം പുറത്തടുത്തത്.
കുളിക്കാൻ പോയ സീനയെ അരമണിക്കൂർ കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ കണ്ടെത്തിയത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
സീനിയർ ഫയർമാൻ പി പ്രസാദ്, ടി വി സുധീഷ് കുമാർ, അതുൽമോഹൻ, അനന്തു, ശരത്ത്, ഹോം ഗാർഡ് അനീഷ് എന്നിവർ ചേർന്നാണ് കിണറിൽ നിന്നും മൃതദേഹം പുറത്തെടുത്തത്. മക്കൾ: സിദ്ധാർഥ്, ശിൽപ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.