Diarrhea | അതിസാരത്തെ ഒരിക്കലും അവഗണിക്കരുത്; ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം; ഭക്ഷണ കാര്യങ്ങളും പ്രതിരോധ നടപടികളും അറിയാം
Apr 3, 2024, 14:59 IST
കൊച്ചി: (KasargodVartha) അതിസാരം അഥവാ ഡയറിയ എന്ന അസുഖത്തെ ഒരിക്കലും അവഗണിക്കരുത്. ശരിയായ രീതിയിലുള്ള ചികിത്സ കിട്ടിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ അവസ്ഥയിലൂടെ എല്ലാവരും കടന്നുപോയിരിക്കും. കുട്ടികളിലും മുതിര്‍ന്നവരിലും അതിസാരം ഉണ്ടാകാറുണ്ട്. അതിസാരം വന്നാല്‍ എത്രയും പെട്ടെന്ന് തന്നെ അടുത്തുള്ള ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.
കാരണം അതിസാരത്തെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇത് പലപ്പോഴും നിര്‍ജലീകരണം പോലുള്ള അവസ്ഥയ്ക്കു കാരണമാകുകയും മരണം വരെ സംഭവിക്കാവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്.
പല കാരണങ്ങള്‍ കൊണ്ടും അതിസാരം വരാം. അതില്‍ ചിലതാണ് ഭക്ഷ്യവിഷബാധ, കുടലിലെ അണുബാധ എന്നിവ. ശരിയായ വിധത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ ഇത് പലപ്പോഴും ഗുരുതരമായി മാറും. അതിസാരം വരുന്ന സന്ദര്‍ഭങ്ങളില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. ഇടയ്ക്കിടെ വെള്ളവും പഴങ്ങളും ധാരാളം കഴിക്കണം. ഈ അവസ്ഥയില്‍ ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്.
അതിസാരം വന്നാല്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍, കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്നിവയെ കുറിച്ച് അറിയാം
*നാരുകള്‍ കുറഞ്ഞ അന്നജവും ധാന്യങ്ങളും
നാരുകള്‍ മലം കൂട്ടുകയും മലവിസര്‍ജനം ക്രമമായി നിലനിര്‍ത്തുകയും ചെയ്യുന്ന ഒന്നാണ്. വയറിളക്കം പോലുള്ള അവസ്ഥയില്‍ നാരുകള്‍ കുറഞ്ഞ ഭക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഇത് ദഹനം എളുപ്പത്തിലാക്കുന്നു. മാത്രമല്ല മികച്ച ആരോഗ്യത്തിനും സഹായിക്കുന്നു. ഓട്സ് പോലുള്ള ഭക്ഷണങ്ങളും കഴിക്കാം.
*വേവിച്ച പച്ചക്കറികള്‍
അതിസാരം ഉള്ളപ്പോള്‍ ഒരു കാരണവശാലും പച്ചക്കറികള്‍ വേവിക്കാതെ കഴിക്കാന്‍ പാടില്ല. കാരണം ഈ സമയത്ത് ഭക്ഷണം ദഹിക്കുന്നതിന് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ കൃത്യമായ ദഹനം നടക്കാത്തത് പലരിലും വയറിളക്കം കൂടാനുള്ള സാധ്യതയുണ്ട്. പച്ച പയര്‍, ഉരുളക്കിഴങ്ങ്, കാരറ്റ് തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്.
*സൂപ്പ്
വയറിളക്കം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ സൂപ്പ് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ആരോഗ്യം ലഭിക്കുവാനും സഹായിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ഉപ്പിന്റെ അളവാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. വയറിളക്ക സമയത്ത് ശരീരത്തിലെ ലവണങ്ങള്‍ നഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതിന് സൂപ്പ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
*ചിക്കന്‍ കഴിക്കാം
അതിസാര സമയത്ത് ചിക്കനും കഴിക്കാവുന്നതാണ്. ടര്‍ക്കി പോലുള്ള കൊഴുപ്പ് കുറഞ്ഞവ തിരഞ്ഞെടുക്കണമെന്ന് മാത്രം. മസാലകള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണം. ചിക്കന്‍ സൂപ്പും നല്ലതാണ്. സൂപ്പ് കഴിക്കുന്നത് അസ്വസ്ഥതകള്‍ക്ക് പരിഹാരം നല്‍കുകയും ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ അവസരത്തില്‍ ചിക്കന്‍ സൂപ്പ് മികച്ചതാണ്.
*ദ്രാവക രൂപത്തിലുള്ള ഭക്ഷണങ്ങള്‍
ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെങ്കില്‍ നിര്‍ബന്ധമായും ജലാംശം അകത്തേക്ക് എത്തിക്കാന്‍ ശ്രദ്ധിക്കണം. അതിനായി ധാരാളം വെള്ളം കുടിക്കേണ്ടതാണ്. ദ്രാവകങ്ങള്‍ ദഹിപ്പിക്കാന്‍ എളുപ്പവും കുടലിന്റെ പ്രകോപനം തടയുന്നതിനും സഹായിക്കുന്നു. വെള്ളം, ആപ്പിള്‍ സോസ്, നേര്‍പ്പിച്ച ജ്യൂസ്, സൂപ്പ്, കഫീന്‍ നീക്കം ചെയ്ത ചായ അല്ലെങ്കില്‍ കാപ്പി, ഇലക്ട്രോലൈറ്റ് തുടങ്ങിയ പാനീയങ്ങള്‍ കുടിക്കാവുന്നതാണ്.
അതിസാരം ഉള്ളപ്പോള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
*കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍
കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നു. ഇത് വയറിളക്കം കൂടുതല്‍ പ്രശ്നത്തിലാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഡയറിയ പോലുള്ള പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ ഒരിക്കലും ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കരുത്. കൊഴുപ്പ് സാധാരണഗതിയില്‍ ദഹിപ്പിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നു. ഇത് വീണ്ടും അന്നനാളത്തിനും കുടലിനും ആയാസമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
*പാലുല്‍പ്പന്നങ്ങള്‍
പാല്‍ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും കഴിക്കാന്‍ പാടില്ല. കാരണം ഇത് അതിസാരം വഷളാക്കുകയാണ് ചെയ്യുന്നത്. പരമാവധി പാല്‍, ചീസ്, ക്രീം, വെണ്ണ എന്നിവ ഒഴിവാക്കേണ്ടതാണ്. എന്നാല്‍ തൈര് കഴിക്കാം. ഇത് ദഹനവ്യവസ്ഥക്ക് മികച്ചതാണ്. പഞ്ചസാര ചേര്‍ത്ത് ലസ്സി ആയി മിക്സ് ചെയ്തും കഴിക്കാവുന്നതാണ്.
*എരിവുള്ള ഭക്ഷണങ്ങള്‍
എരിവുള്ള ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം പ്രശ്നമുണ്ടാക്കുന്നു. കാരണം മസാലകള്‍ നിറഞ്ഞ ഭക്ഷണം എപ്പോഴും ദഹനത്തില്‍ പ്രശ്നമുണ്ടാക്കുകയും അസ്വസ്ഥതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ മസാല അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
ഡയറിയയുടെ ലക്ഷണങ്ങള്‍
അസുഖകരമായ ചില ലക്ഷണങ്ങളോടെയാണ് പലപ്പോഴും അതിസാരം ഉണ്ടാകുന്നത്. ഇതില്‍ അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങളും ഉണ്ട്. മലത്തില്‍ രക്തം കാണപ്പെടുന്നതും, ഏഴു ദിവസത്തില്‍ കൂടുതല്‍ നീണ്ട് നില്‍ക്കുന്ന വയറിളക്കവും, അതിനോടൊപ്പം ഛര്‍ദിയും ഉണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ഡോക്ടറെ കാണേണ്ടതാണ്. ഇത് പലപ്പോഴും നിര്‍ജലീകരണത്തിലേക്കും മറ്റ് ഗുരുതരാവസ്ഥയിലേക്കും കാര്യങ്ങള്‍ എത്തിച്ചേക്കും.
വയര്‍ വീര്‍ക്കുന്നതും, പനിയും, ഓക്കാനവും, വയറുവേദനയും, മലബന്ധവും ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിനായി വീട്ടുവൈദ്യങ്ങള്‍ തേടുന്നതിനോടൊപ്പം തന്നെ ഡോക്ടറെ കണ്ട് പരിഹാരം തേടുന്നതും നല്ലതാണ്.
Keywords: What to Eat When You Have Diarrhea: Foods to Eat and Avoid, Kochi, News, Diarrhea, Foods, Health Tips, Health, Kerala News. Diarrhea, Foods, Health Tips, Health, Doctors, Warning, Kerala News.