city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Train | മംഗ്ളൂറിൽ നിന്ന് ബീഹാറിലെ ബരൗനിയിലേക്കും തിരിച്ചും പ്രത്യേക പ്രതിവാര ട്രെയിൻ; യാത്ര കാസർകോട് - കോയമ്പത്തൂർ - വിജയവാഡ - റാഞ്ചി വഴി; മെയ് 5 മുതൽ 2 മാസക്കാലം 9 സർവീസുകൾ

Train
* കേരളത്തിൽ കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടാവും

കാസർകോട്:  (KasaragodVartha) വേനലവധിക്കാലത്തെ അധിക തിരക്ക് ഒഴിവാക്കാൻ മംഗ്ളൂറിൽ നിന്ന് കാസർകോട് വഴി ബീഹാറിലെ ബരൗനിയിലേക്കും തിരിച്ചും പ്രത്യേക പ്രതിവാര ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ട്രെയിൻ നമ്പർ 06093 മംഗ്ളുറു സെൻട്രൽ - ബരൗനി പ്രതിവാര സ്‌പെഷൽ മംഗ്ളുറു സെൻട്രലിൽ നിന്ന് മെയ് അഞ്ച്, 12, 19, 26, ജൂൺ രണ്ട്, ഒമ്പത്, 16, 23, 30 (ഞായർ) ഉച്ചയ്ക്ക് 2.15-ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി 10.30-ന് ബരൗനിയിലെത്തും.

ട്രെയിൻ നമ്പർ 06094 ബരൗനി - മംഗ്ളുറു സെൻട്രൽ പ്രതിവാര സ്‌പെഷൽ മെയ് എട്ട്, 15, 22, 29, ജൂൺ അഞ്ച്, 12, 19, 26, ജൂലൈ മൂന്ന് (ബുധൻ) തീയതികളിൽ രാത്രി 11.45-ന് ബരൗനിയിൽ നിന്ന് പുറപ്പെട്ട് നാലാം ദിവസം  ഉച്ചയ്ക്ക് 12.30-ന് മംഗ്ളൂറിലെത്തും. 

ഇരുഭാഗത്തുമായി ആകെ ഒമ്പത് സർവീസുകളാണ് ഉണ്ടാവുക. കേരളത്തിൽ കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടാവും. കാട്പാടി, പെരമ്പൂർ വഴിയാണ് ട്രെയിനുകൾ ഓടുക. എട്ട് - സ്ലീപർ ക്ലാസ്, എട്ട് - ജനറൽ സെകൻഡ് ക്ലാസ്, രണ്ട് - സെകൻഡ് ക്ലാസ് കോചുകളാണ് ഉണ്ടാവുക.

Train
 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia