city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bank President | വെള്ളരിക്കുണ്ട് കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ പതാലി അവിശ്വാസത്തിലൂടെ പുറത്ത്


/ സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (KasaragodVartha)
യൂത്ത് കോൺഗ്രസ് മുൻ ജില്ലാപ്രസിഡന്റ് പ്രദീപ് കുമാറിനെ ബാങ്ക് ജോലിയിൽ നിന്നും പുറത്താക്കിയ ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ പതാലി ഭരണസമിതി അംഗങ്ങൾ കൊണ്ട് വന്ന അവിശ്വാസത്തിലൂടെ തൽസ്ഥാനത്ത്‌ നിന്നും പുറത്തായി. ശനിയാഴ്ച രാവിലെ 11 മണിക്കാണ് കോൺഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിൽ അവിശ്വാപ്രമേയം നടന്നത്. 10 അംഗ ഭരണസമിതിയിൽ ആറ് പേരാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത്. എ സി ജോസ്, പി മുരളി, സവിത സുരേഷ്, പി വിജയകുമാർ, കെ നാരായണൻ, അഗസ്ത്യൻ ജോസഫ് എന്നീ ഡയറക്ടർമാരാണ് നിലവിലെ പ്രസിഡന്റ് സെബാസ്റ്റ്യൻ പതാലിയെ എതിർത്ത് സംസാരിച്ചത്.
  
Bank President | വെള്ളരിക്കുണ്ട് കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ പതാലി അവിശ്വാസത്തിലൂടെ പുറത്ത്

അവിശ്വാസത്തിലൂടെ സെബാസ്റ്റ്യൻ പതാലിൽ പ്രസിഡന്റ് സ്ഥാനത്ത്‌ നിന്നും പുറത്തായെങ്കിലും രാജി നൽകാൻ രണ്ട് ദിവസം സാവകാശമുണ്ടെന്നും അല്ലെങ്കിൽ പുറത്തായതായി കണക്കാക്കുമെന്നും അസിസ്റ്റന്റ് രജിസ്ട്രാർ പി ലോഹിതാക്ഷൻ കാസർകോട് വാർത്തയോട് പറഞ്ഞു. അതിന് ശേഷം നിലവിലെ വൈസ് പ്രസിഡണ്ടിന് പ്രസിഡന്റ് സ്ഥാനം നൽകുമെന്നും നാലു മാസംകഴിഞ്ഞാകും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ മുൻ ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് എ സി ജോസിന് നീക്കി വെച്ച കാർഷിക വികസനബാങ്ക് പ്രസിഡന്റ് പദവി ചില നേതാക്കളെ സ്വാധീനിച്ചാണ് സെബാസ്റ്റ്യൻ പതാലിൽ നേടി എടുത്തതെന്ന് ആക്ഷേപമുണ്ട്. ബളാൽ ഡിവിഷനിൽ നിന്നുള്ള പ്രതിനിധിയായായാണ് ഭരണസമിതിയിലേക്ക് മത്സരിച്ചതും വിജയിച്ചതും. അന്ന് മുൻ ഡിസിസി പ്രസിഡന്റ് ഹകീം കുന്നിലും യുഡിഎഫ് കൺവീനർ എ ഗോവിന്ദൻ നായരും പതാലിക്ക് പൂർണ പിന്തുണ നൽകിയിരുന്നു. പാർട്ടി തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്‌. എന്നാൽ ഇപ്പോൾ ഇവർ എല്ലാം സെബാസ്റ്റ്യൻ പതാലിക്ക് എതിരായി മാറി.

പ്രദീപ് കുമാറിന് ജോലി നിഷേധിച്ചത് മാത്രമല്ല, കേരളത്തിൽതന്നെ അറിയപ്പെടുന്ന യൂത്ത്‌ കോൺഗ്രസ് പ്രവർത്തകനും പാർട്ടിക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യാൻ തയ്യാറാകുന്ന പ്രദീപ് കുമാറിനെ പോലുള്ള ഒരാളോട് ബാങ്ക് പ്രസിഡന്റ് എന്നനിലയിൽ സെബാസ്റ്റ്യൻ പതാലി കാണിച്ച നിലപാടിൽ ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശക്തമായ രീതിയിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പല പ്രധാനഭാരവാഹികളും പതാലിക്കെതിരെ പരസ്യ നിലപാടും സ്വീകരിച്ചു. ഇതിനിടയിൽ ബളാൽ കോൺഗ്രസിലെ മുടിചൂടാമന്നൻ രാജു കട്ടക്കയവും സെബാസ്റ്റ്യൻ പതാലിക്ക് എതിരായി. അതുകൊണ്ട് തന്നെ രണ്ട് വർഷത്തിനുളിൽ നടക്കുന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ പതാലിക്ക് ഭരണസമിതി അംഗമാവാനുള്ള വഴിയുമടഞ്ഞു.

ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ സെബാസ്റ്റ്യൻ പതാലിൽ വെള്ളരിക്കുണ്ട് കാർഷിക ഗ്രാമവികസനബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണ് പാർട്ടിക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടായത്. ജില്ലയിൽ യൂത്ത് കോൺഗ്രസിനെയും കോൺഗ്രസ് പാർട്ടിയേയും ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച പ്രദീപ് കുമാറിനെതിരെ രണ്ട് ദിവസം ജോലിയിൽ നിന്നും പുറത്ത്‌ നിർത്തുകയും ശമ്പളം തടഞ്ഞു വെക്കുകയും ചെയ്തുവെന്ന് കാട്ടി പ്രദീപന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് യൂത്ത്‌ കോൺഗ്രസ് ജില്ലാപ്രസിഡന്റ് ഉൾപ്പെടെ ഉള്ളവരുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ ഉപരോധസമരം നടത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ജില്ലാ, സംസ്ഥാന കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ചയുടെ ഫലമായി പ്രദീപനെ ജോലിയിൽ തിരികെ എടുക്കാനും തടഞ്ഞു വെച്ച ശമ്പളം നൽകാനും ധാരണയുമായിരുന്നു. എന്നാൽ ഉപരോധസമരം അവസാനിപ്പിച്ച് മടങ്ങിയ ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ സെബാസ്റ്റ്യൻ പതാലിൽ ചിറ്റാരിക്കൽ പൊലീസിൽ പരാതി നൽകിയതാണ് കൂടുതൽ വിവാദമായത്. ബാങ്ക് പ്രവർത്തനം തടസപ്പെടുത്തിയെന്നും ഉദ്യോഗസ്ഥരെ തടഞ്ഞുവെന്നും ഇതുമായി ബന്ധപ്പെട്ട് ബാങ്കിന് ഉണ്ടായ നഷ്ടം കണക്കിലെടുത്ത്‌ കാരണക്കാരായ യൂത്ത്‌ കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സെബാസ്റ്റ്യൻ പതാലിന്റെ പരാതി. എന്നാൽ ഈ പരാതിയിന്മേൽ പൊലീസ് കേസ് എടുത്തില്ല.
  
Bank President | വെള്ളരിക്കുണ്ട് കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ പതാലി അവിശ്വാസത്തിലൂടെ പുറത്ത്

കള്ളനോട്ട് അച്ചടി കേസിൽ അടക്കം നിരവധി ആരോപണങ്ങൾ നേരിട്ടിരുന്ന സെബാസ്റ്റ്യൻ പതാലിനെ അടിയന്തിരമായും ഡിസിസി സെക്രട്ടറി സ്ഥാനത്ത്‌ നിന്നും ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത്‌ നിന്നും മാറ്റണമെന്നും അല്ലാത്ത പക്ഷം ശക്തമായ സരപരിപാടികൾ സംഘടിപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ കെപിസിസി നേതൃത്വത്തെ അറിയിച്ചിരുന്നു. അവിശ്വാസം നടന്ന ശനിയാഴ്ച ബാങ്കിനു മുന്നിൽ യൂത്ത്‌ കോൺഗ്രസ് ജില്ലാ നേതാക്കളും പ്രവർത്തകരും തടിച്ചുകൂടിയിരുന്നു.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Vellarikund Agriculture and Rural Development Bank President Sebastian Patli sacked through no-confidence motion.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia