Search | 'ചന്ദ്രഗിരി പാലത്തില്‍നിന്നും അജ്ഞാതന്‍ പുഴയിലേക്ക് എടുത്ത് ചാടി'; പൊലീസും അഗ്നിരക്ഷാസേനയും തിരച്ചില്‍ ആരംഭിച്ചു
Updated: Jun 17, 2024, 16:17 IST
ചാടിയ ആളെക്കുറിച്ച് സൂചനയില്ല.
ബൈകില്‍ പോകുകയായിരുന്ന ഒരാളാണ് സംഭവം കണ്ടത്.
പാലത്തിന് മുകളില്‍ ചെരുപ്പ് അഴിച്ച് വെച്ച ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് മൊഴി.
കാസര്‍കോട്: (KasargodVartha) ചന്ദ്രഗിരി പാലത്തില്‍നിന്നും അജ്ഞാതന്‍ പുഴയിലേക്ക് എടുത്ത് ചാടിയതായി വിവരം. സംഭവമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച (17.06.2024) രാവിലെ 11.15 മണിയോടെയാണ് സംഭവം.
ബൈകില്‍ പോകുകയായിരുന്ന ഒരാളാണ് സംഭവം കണ്ട് പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചത്. പാലത്തിന് മുകളില്‍ ചെരുപ്പ് അഴിച്ച് വെച്ച ശേഷം അജ്ഞാതന്‍ പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. ചാടിയത് ആരാണെന്ന കാര്യത്തില്‍ സൂചനയില്ലെന്ന് കാസര്‍കോട് അഗ്നിരക്ഷാസേന പറഞ്ഞു.