city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Retired | അതിർത്തിയിൽ രാജ്യം കാക്കാൻ കാണിച്ച സൂക്ഷ്‌മത രാജ്യത്തിന്റെ പ്രതിരോധ മേഖലയിലും പുലർത്തിയശേഷം ടിവി കൃഷ്ണൻ ഔദ്യോഗിക പദവിയിൽ നിന്നും പടിയിറങ്ങി

TV Krishnan

ഹിന്ദുസ്താൻ എയ്റോനോടികൽ ലിമിറ്റഡ് എൻജിനീയറിങ് വിഭാഗത്തിൽ മാസ്റ്റർ സൂപർവൈസർ പദവിയിലായിരുന്നു

കാസർകോട്: (KasargodVartha) അതിർത്തിയിൽ രാജ്യം കാക്കാൻ കാണിച്ച സൂക്ഷ്മത രാജ്യത്തിന്റെ പ്രതിരോധ മേഖലയിലും പുലർത്തിയശേഷം കമ്പല്ലൂർ തെക്കേവീട്ടിൽ ടി വി കൃഷ്ണൻ ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങി. രണ്ടുമേഖലയിലുമായി 40 വർഷത്തെ സേവനത്തിന് ശേഷമാണ് ഹിന്ദുസ്താൻ എയ്റോനോടികൽ ലിമിറ്റഡ് (HAL) എൻജിനീയറിങ് വിഭാഗത്തിൽ മാസ്റ്റർ സൂപർവൈസർ പദവിയിൽ നിന്നും വിരമിച്ചത്.

ചിറ്റാരിക്കാൽ കമ്പല്ലൂര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വയക്കര സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പാസായി കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം 1983 ഓഗസ്റ്റിൽ പതിനെട്ടാമത്തെ വയസില്‍ മിലിറ്ററിയില്‍ ചേര്‍ന്നു. യുദ്ധങ്ങളില്‍ സജീവമായി ഉപയോഗിക്കുന്ന ടാങ്കറിന്റെ ടെക്‌നീഷ്യനായിട്ട് ഹൈദരാബാദിലായിരുന്നു നിയമനം. അതേസമയം തന്നെ ഹൈദരാബാദിലെ ഇഎംഇ കോളജില്‍ ഡിപ്ലോമ ഇൻ എയ്റോനോടികൽ എൻജിനിയറിങ്  കോഴ്‌സും പൂര്‍ത്തിയാക്കി. തുടര്‍ന്ന് പരിശീലനത്തിന് ശേഷം നാസികിലാണ് നിയമനം ലഭിച്ചത്. 

കാര്‍ഗില്‍ യുദ്ധമുഖത്ത് സാങ്കേതിക വിഭാഗത്തില്‍ സദാസമയവും പൊഖ്‌റാൻഅണുവിസ്‌ഫോടന സമയത്തുണ്ടായ  പ്രശ്‌നങ്ങള്‍ നേരിടുന്നതിലും പൂര്‍ണ സമയം കര്‍മനിരതനായിരുന്നു. മണിപ്പൂര്‍, നാഗാലാൻഡ്, ഝാന്‍സി എന്നിവിടങ്ങളിലെ സേവനത്തിന് ശേഷം നാസികില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ  ബെംഗ്ളുറു എച് എ എലിൽ 2003 നവംബര്‍ മൂന്നിന് ഹെലികോപ്റ്റര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ ടെക്‌നീഷ്യനായി നിയമം ലഭിച്ചു.

2004 മുതല്‍ 2011 വരെ നാസികില്‍ കസ്റ്റംസ് സപോര്‍ടിങിലും ആര്‍മി ഏവിയേഷന്‍ സ്‌ക്വാഡിലും പ്രവര്‍ത്തിച്ചു. 2011 മുതല്‍ 17 വരെ കൊച്ചി ഐഎന്‍എസ് ഗരുഡയില്‍ നേവി കസ്റ്റംസ് സപോര്‍ടിങ്‌  ടെക്‌നികല്‍ വിഭാഗത്തിലും പ്രവര്‍ത്തിച്ചു. കേരളത്തില്‍ ആദ്യമുണ്ടായ പ്രളയ സമയത്ത് നാവികസേനയെ പൂര്‍ണമായും സഹായിച്ച് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. തുടര്‍ന്ന് 2017 മുതല്‍ 2024 ഏപ്രില്‍ 30 വരെ ബെംഗ്ളുറു എച് എ എല്‍ ആസ്ഥാനത്തെ സേവനത്തോടെയാണ് വിരമിക്കുന്നത്. 

ഇദ്ദേഹത്തോടപ്പം സീനീയറായിട്ടുള്ള 40 പേര്‍ കൂടി വിരമിച്ചതോടെ ജോലിയില്‍ പ്രാവീണ്യവും പരിചയ സമ്പത്തുള്ള ആളുകള്‍ ഇല്ലാത്തത് കാരണം വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ജീവനേക്കാളും ജീവിതത്തേക്കാളും രാജ്യ സുരക്ഷയാണ് പരമ പ്രധാനമെന്നുള്ള ദൃഡനിശ്ചയം മനസില്‍ കൊണ്ട് നടക്കുന്നത് കാരണം വീണ്ടും ജോലിയില്‍ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് ടി വി കൃഷ്ണന്‍. ഭാര്യ: സതി കെ പി. മക്കള്‍: വിഷ്ണുപ്രിയ, ആര്യകൃഷ്ണന്‍.

Retired

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia